സ്പാനിഷ് ഇലക്ട്രിക് ട്രൈക്ക് Velocipedo ഏറ്റെടുത്ത് ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോം eBikeGo
പ്രമുഖ സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ ടൊറോട്ടിന്റെ സ്മാർട്ട് ഇലക്ട്രിക് ട്രൈക്ക് Velocipedo ഇന്ത്യയിൽ നിർമ്മിക്കാനുള്ള അവകാശം eBikeGo സ്വന്തമാക്കി
ആഡംബര ഇലക്ട്രിക് ത്രീവീലർ സെഗ്‌മെന്റിൽ പ്രവേശിക്കാനാണ് Velocipedo ഏറ്റെടുത്തത്
വ്യക്തിഗത വാഹനം, ട്രിക്ക് ടാക്‌സി, കാർഗോ വെഹിക്കിൾ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് വെലോസിപെഡോ നിർമ്മിക്കുന്നത്
ടാഡ്‌പോൾ ട്രൈസൈക്കിൾ പോലെ തോന്നിക്കുന്ന ഒരു സ്മാർട്ട് ഇലക്ട്രിക് ട്രൈക്കാണ് വെലോസിപെഡോ
നഗര യാത്രയ്‌ക്കായി പൂർണ്ണമായും ഇലക്ട്രിക് ആയ ഒരു മുച്ചക്ര വാഹനത്തിന്റെ ആശയമാണ് വെലോസിപെഡോ
180 കിലോഗ്രാം ഭാരമുളള വാഹനത്തിന്റെ പരമാവധി വേഗത 95 കിലോമീറ്റർ ആണ്
Velocipedo പൂർണ്ണമായി ചാർജ് ചെയ്യാൻ 1.5 മണിക്കൂർ എടുക്കും,ഒറ്റ ചാർജിന് 200 കിലോമീറ്റർ റേഞ്ച് നൽകും
ആദ്യ വാഹനം 2022 സെപ്റ്റംബറിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു
Type above and press Enter to search. Press Esc to cancel.