ആപ്പിൾ ഉടൻ തന്നെ മുംബൈയിലും ഡൽഹിയിലും ഫിസിക്കൽ സ്റ്റോറുകൾ തുറന്നേക്കും
ആപ്പിളിന്റെ മുംബൈയിലെയും ഡൽഹിയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി നിയമന നടപടികൾ ആരംഭിച്ചു
ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്ന് സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചിരുന്നു
സ്റ്റോർ ലീഡർ, സീനിയർ മാനേജർ, ഓപ്പറേഷൻസ് എക്‌സ്‌പെർട്ട്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് തുടങ്ങി വിവിധ റോളുകളിലേക്കാണ് നിയമനം
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലാണ് ആദ്യ സ്റ്റോർ വരുന്നത്
രണ്ടാമത്തെ സ്റ്റോർ ഡൽഹിയിലും മൂന്നാമത്തെ സ്റ്റോർ ബംഗളൂരുവിലുമായിരിക്കും
നിലവിൽ, അംഗീകൃത റീസെല്ലർമാർ വഴി ആപ്പിൾ ഉൽപ്പന്നങ്ങൾ ഓഫ്‌ലൈനായി വിൽക്കുന്നു
കഴിഞ്ഞ വർഷമാണ് ആപ്പിൾ ഇന്ത്യയിൽ ഓൺലൈൻ സ്റ്റോർ ആരംഭിച്ചത്
ഇന്ത്യയിൽ റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കുന്നതിന് ആപ്പിൾ പദ്ധതിയിട്ടിട്ട് നാളുകളായെങ്കിലും കോവിഡ് മൂലം നീണ്ടുപോകുകയായിരുന്നു
ആദ്യത്തെ ആപ്പിൾ സ്റ്റോർ 2022 ഓഗസ്റ്റ് 15-ന് തുറക്കുമെന്ന് ഇക്കണോമിക് ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു
Type above and press Enter to search. Press Esc to cancel.