ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ അനലിറ്റിക്‌സും ഉപയോഗപ്പെടുത്തി വ്യക്തിഗത കൗൺസിലിംഗും പ്ലാറ്റ്ഫോമിൽ നൽകുന്നു
Mitsubishi Corporation, Rohto Pharmaceuticals എന്നിവയാണ് പ്ലാറ്റ്ഫോമിനെ പിന്തുണയ്ക്കുന്നത്
കോവിഡ് -19 കാലത്ത് രോഗികൾക്ക് അവശ്യ മരുന്നുകൾ എത്തിക്കുന്ന സേവനങ്ങൾക്ക് വളരെയധികം ഡിമാൻഡ് ഉള്ള സമയത്താണ് ഫ്ലിപ്പ്കാർട്ട് ഈ സെഗ്മെന്റിലേക്ക് കടക്കുന്നത്
Flipkart Health+ ൽ ഉപഭോക്താക്കൾക്ക് ഇ-ഡയഗ്‌നോസ്റ്റിക്‌സ്, ഇ-കൺസൾട്ടേഷൻ സേവനങ്ങൾ കൂടി പിന്നീട് ഉൾപ്പെടുത്തും
കഴിഞ്ഞ ഓഗസ്റ്റിൽ, ആമസോൺ ഓൺലൈൻ മെഡിസിൻ വിഭാഗത്തിലേക്ക് കടക്കുകയും ആമസോൺ ഫാർമസി ആരംഭിക്കുകയും ചെയ്തു
കഴിഞ്ഞ വർഷം റിലയൻസ് റീട്ടെയിൽ ഓൺലൈൻ ഫാർമസി Netmeds ഏറ്റെടുത്തു
ഈ വർഷം ജൂണിൽ ടാറ്റ ഡിജിറ്റൽ ഓൺലൈൻ ഫാർമസി 1mg വാങ്ങി
റെഡ്‌സീർ കൺസൾട്ടിങ്ങിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ഇ-ഹെൽത്ത് മേഖല 2025-ഓടെ 16 ബില്യൺ ഡോളറിന്റെ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.