channeliam.com

ശാസ്താസുന്ദറിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്പ്കാർട്ട് ഹെൽത്ത് കെയർ സെഗ്മെന്റിലേക്ക് കടക്കുന്നു

ശാസ്താസുന്ദർ മാർക്കറ്റ്പ്ലേസ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഫ്ലിപ്കാർട്ട്

കൊൽക്കത്ത ആസ്ഥാനമായുള്ള ഓൺലൈൻ ഫാർമസി ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്ഫോമാണ് SastaSundar.com

490-ലധികം ഫാർമസികളുടെ പിന്തുണയുള്ള പ്ലാറ്റ്‌ഫോമാണ് SastaSundar.com

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ അനലിറ്റിക്‌സും ഉപയോഗപ്പെടുത്തി വ്യക്തിഗത കൗൺസിലിംഗും പ്ലാറ്റ്ഫോമിൽ നൽകുന്നു

Mitsubishi Corporation, Rohto Pharmaceuticals എന്നിവയാണ് പ്ലാറ്റ്ഫോമിനെ പിന്തുണയ്ക്കുന്നത്

കോവിഡ് -19 കാലത്ത് രോഗികൾക്ക് അവശ്യ മരുന്നുകൾ എത്തിക്കുന്ന സേവനങ്ങൾക്ക് വളരെയധികം ഡിമാൻഡ് ഉള്ള സമയത്താണ് ഫ്ലിപ്പ്കാർട്ട് ഈ സെഗ്മെന്റിലേക്ക് കടക്കുന്നത്

Flipkart Health+ ൽ ഉപഭോക്താക്കൾക്ക് ഇ-ഡയഗ്‌നോസ്റ്റിക്‌സ്, ഇ-കൺസൾട്ടേഷൻ സേവനങ്ങൾ കൂടി പിന്നീട് ഉൾപ്പെടുത്തും

കഴിഞ്ഞ ഓഗസ്റ്റിൽ, ആമസോൺ ഓൺലൈൻ മെഡിസിൻ വിഭാഗത്തിലേക്ക് കടക്കുകയും ആമസോൺ ഫാർമസി ആരംഭിക്കുകയും ചെയ്തു

കഴിഞ്ഞ വർഷം റിലയൻസ് റീട്ടെയിൽ ഓൺലൈൻ ഫാർമസി Netmeds ഏറ്റെടുത്തു

ഈ വർഷം ജൂണിൽ ടാറ്റ ഡിജിറ്റൽ ഓൺലൈൻ ഫാർമസി 1mg വാങ്ങി

റെഡ്‌സീർ കൺസൾട്ടിങ്ങിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ഇ-ഹെൽത്ത് മേഖല 2025-ഓടെ 16 ബില്യൺ ഡോളറിന്റെ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ar dapibus leo.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com