കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് ഒരു പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചു
കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ സബ്‌സിഡിയറി കമ്പനി
കമ്പനി കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡിൽ 70 കോടി രൂപ മൂല്യമുളള ഷെയറുകൾ സബ്സ്ക്രൈബ് ചെയ്തു
കുട്ടികളുടെ വസ്‌ത്ര നിർമ്മാണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുമാണ് കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് നിർവഹിക്കുക
തെലങ്കാനയിലെ ടെക്സ്റ്റൈൽ പാർക്കിന്റെ ഭാഗമായാണ് പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചത്
2400 കോടി രൂപയുടെ നിക്ഷേപമാണ് വാറങ്കലിലെ മെഗാടെക്സ്റ്റൈൽ പാർക്കിൽ കിറ്റക്സ് ഗ്രൂപ്പ് നടത്തുന്നത്
22,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 18,000 പരോക്ഷ തൊഴിലവസരങ്ങളുമാണ് ടെക്സ്റ്റൈൽ പാർക്ക് സൃഷ്ടിക്കുക
