channeliam.com

പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പ്രവേശനത്തിന് പദ്ധതിയിടുന്നു

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി NCR എന്നിവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പോപ്പുലർ

വിൽപ്പനയെക്കാൾ ബിസിനസ്സിന്റെ സർവീസ് സെഗ്മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു

അധികം വൈകാതെ പോപ്പുലർ വെഹിക്കിൾസ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനും ഒരുങ്ങുകയാണ്

150 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂ പബ്ലിക് ഓഫറിംഗിലുണ്ടാകും

സ്വകാര്യ ഇക്വിറ്റി കമ്പനിയായ Banyan Treeയുടെ 2.6 ദശലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും IPOയിൽ ഉൾപ്പെടുന്നു

2015ൽ പോപ്പുലർ വെഹിക്കിൾസിൽ 10 മില്യൺ ഡോളർ നിക്ഷേപിച്ച ബനിയൻ ട്രീ, 800 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 34.01 ശതമാനം ഓഹരികൾ വിൽക്കും

വിൽപ്പനയിൽ രാജ്യത്തെ മികച്ച അഞ്ച് ഡീലർഷിപ്പ് ഗ്രൂപ്പുകളിൽ ഒന്നാണ് പോപ്പുലർ

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, JLR എന്നിവയ്ക്ക് പോപ്പുലർ സേവനം നൽകുന്നു

നിലവിൽ, മൂന്ന് സംസ്ഥാനങ്ങളിലായി 59 ഷോറൂമുകൾ, 99 സെയിൽസ് ഔട്ട്‌ലെറ്റുകൾ, 83 അംഗീകൃത സർവീസ് സെന്ററുകൾ ഇവയുണ്ട്

29 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 25 വെയർഹൗസുകളും പോപ്പുലർ വെഹിക്കിൾസിന്റെ ഭാഗമായി പ്രവർത്തിക്കുന്നു

2020-21ൽ 34,897 പാസഞ്ചർ, കൊമേഴ്‌സ്യൽ വാഹനങ്ങളും 2019-20ൽ 39,465 വാഹനങ്ങളും കമ്പനി വിറ്റഴിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com