channeliam.com

ലോകമെമ്പാടും 300 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളെ സ്വന്തമാക്കി കോളർ വെരിഫിക്കേഷൻ പ്ലാറ്റ്ഫോം ട്രൂകോളർ

220 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി ട്രൂ കോളറിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ

കഴിഞ്ഞ വർഷം വരെ ട്രൂ കോളർ ആപ്പിന് ലോകമെമ്പാടും 250 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു

2020 ഒക്ടോബർ മുതൽ ആഗോളതലത്തിൽ 50 ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കൾ ട്രൂകോളർ സ്വീകരിച്ചുവെന്നാണ് കണക്കുകൾ

11 വർഷം മുമ്പാണ് സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായ ട്രൂ സോഫ്‌റ്റ്‌വെയർ സ്കാൻഡിനേവിയ കമ്പനി ആപ്പ് പുറത്തിറക്കിയത്

കോൾ ഐഡന്റിഫിക്കേഷൻ, സ്‌പാം തടയൽ എന്നിവയാണ് ആപ്പിന്റെ പ്രധാന സവിശേഷതകൾ

Smart SMS, Inbox Cleaner, Full-Screen Caller ID, Group Voice Calling തുടങ്ങിയ പുതിയ ഫീച്ചറുകൾ ട്രൂകോളർ അവതരിപ്പിച്ചിരുന്നു

നിലവിൽ ഒന്നിലധികം ഭാഷകളിൽ ലോകമെമ്പാടും ട്രൂകോളർ സേവനം നൽകുന്നു

കോവിഡ് കാലത്ത് കോവിഡ് ആശുപത്രികൾ, ടെസ്റ്റ് സെന്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ കോളർമാർക്ക് കൃത്യത നൽകാൻ ട്രൂ കോളർ ശ്രദ്ധിച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com