channeliam.com

നോക്കിയയുമായി ചേർന്ന് 700 MHz ബാൻഡിൽ എയർടെൽ ഇന്ത്യയിലെ ആദ്യ 5G ട്രയൽ നടത്തി

കൊൽക്കത്തയിൽ ആണ് 5G സ്റ്റാൻഡ്‌എലോൺ മോഡ് ഉപയോഗിച്ച് ഡെമോ നടത്തിയത്

രണ്ട് 5G ടെസ്റ്റ് സൈറ്റുകൾക്കിടയിൽ 40 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ വയർലെസ് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് കവറേജ് ലഭിച്ചു

നോക്കിയയുടെ 5G പോർട്ട്‌ഫോളിയോയിൽ നിന്നുള്ള ഉപകരണങ്ങൾ ട്രയലിന് എയർടെൽ ഉപയോഗിച്ചു

5G ടെക്നോളജിയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഒന്നിലധികം ബാൻഡുകളിൽ ടെസ്റ്റ് സ്പെക്‌ട്രം എയർടെല്ലിന് അനുവദിച്ചിട്ടുണ്ട്

ഈ വർഷമാദ്യം, എയർടെൽ ലൈവ് 4G നെറ്റ്‌വർക്കിലൂടെ ഇന്ത്യയിലെ ആദ്യത്തെ 5G പ്രദർശിപ്പിച്ചിരുന്നു

ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ 5G ട്രയലും 5G-യിലെ ആദ്യത്തെ ക്ലൗഡ് ഗെയിമിംഗ് എക്സ്പീരിയൻസും അവതരിപ്പിച്ചിരുന്നു

നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നത് വെല്ലുവിളി നേരിടുന്ന വിദൂര പ്രദേശങ്ങളിൽ ചെലവ് കുറഞ്ഞ രീതിയിൽ മൊബൈൽ ബ്രോഡ്‌ബാൻഡ് നൽകുന്നതിനാണ് കമ്പനികളുടെ ശ്രമം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com