IKEA യുടെ ഇന്ത്യയിലെ ആദ്യ മാൾ ഗുരുഗ്രാമിൽ പ്രവർത്തനം ആരംഭിക്കും
2022 ന്റെ തുടക്കത്തിൽ IKEA മാൾ നിർമ്മാണം ആരംഭിക്കും
3,500 കോടി രൂപയാണ് Ingka Centre പദ്ധതിക്കായി കമ്പനി നിക്ഷേപിക്കുക
Ingka ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോകമെമ്പാടുമുളള IKEA റീട്ടെയ്ൽ, Ingka ഇൻവെസ്റ്റ്‌മെന്റ് എന്നിവ
2025 അവസാനത്തോടെ IKEA സ്റ്റോറും ഓഫീസ് സ്പേസുമുളള സെന്റർ പൂർത്തീകരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ Cindy Andersen പറഞ്ഞു
പദ്ധതിയിലൂടെ 2500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്
യൂറോപ്പും ചൈനയും റഷ്യയും കൂടാതെ വടക്കേ അമേരിക്കയിലേക്കും ഇന്ത്യയിലേക്കും മാൾ ബിസിനസ് വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു
നോയിഡയിൽ ഒരു പ്ലോട്ട് വാങ്ങിയതായും ഏകദേശം 55 ബില്യൺ രൂപ ഷോപ്പിംഗ് സെന്ററിനായി നിക്ഷേപിക്കാൻ പദ്ധതിയിട്ടതായും ഫെബ്രുവരിയിൽ Ingka Centres പ്രഖ്യാപിച്ചിരുന്നു
അതേസമയം ഗുരുഗ്രാമിന് ശേഷം ഉടൻ തന്നെ നോയിഡ സ്റ്റോർ തുറക്കുമെന്ന് ആൻഡേഴ്സൺ പറഞ്ഞു
IKEA യുടെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയ്ൽ സ്റ്റോർ 2018 ൽ ഹൈദരാബാദിലാണ് തുറന്നത്