രാജ്യത്ത് Airport വികസനത്തിന് 91,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി Central Government
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ളതും പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുമായി 91,000 കോടി രൂപയുടെ നിക്ഷേപം നടത്തും
21 Greenfield വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് Government തത്വത്തിൽ അംഗീകാരം നൽകി
നിലവിലുള്ളവയുടെ വിപുലീകരണത്തിനും പരിഷ്‌ക്കരണത്തിനുമായി നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഏകദേശം 25,000 കോടി രൂപയുടെവികസന പരിപാടി നടപ്പാക്കും
Airport Authority Of India വികസന നടപടികൾക്ക് നേതൃത്വം നൽകുമെന്നും രാജ്യസഭയിൽ Civil Aviation സഹമന്ത്രി V.K Singh അറിയിച്ചു
ടെർമിനലുകൾ പരിഷ്കരിക്കുന്നതിനും പുതിയ ടെർമിനലുകളുടെ നിർമാണത്തിനും റൺവേകളുടെ ബലപ്പെടുത്തലിനും Airport Authority Of India പദ്ധതിയിടുന്നു
2025 ഓടെ 30,000 കോടി രൂപയുടെ വൻ വിപുലീകരണ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലുളള Delhi, Hyderabad, Bengaluru വിമാനത്താവളങ്ങളിൽ നടപ്പാക്കും
കൂടാതെ, PPP മോഡിൽ രാജ്യത്തുടനീളം പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളുടെ വികസനത്തിന് 36,000 കോടി രൂപ നിക്ഷേപം നടത്താൻ പദ്ധതിയിട്ടതായും V.K Singh പറഞ്ഞു
നിലവിൽ, പൊതു-സ്വകാര്യ പങ്കാളിത്ത മോഡിൽ സ്വകാര്യ കമ്പനികൾ നടത്തുന്ന 13 വിമാനത്താവളങ്ങളുണ്ട്
ലീസ് കാലാവധി കഴിഞ്ഞാൽ എയർപോർട്ടുകൾ Airport Authority Of India-യുടെ കീഴിൽ തിരിച്ചെത്തുമെന്നും വി കെ സിംഗ് അറിയിച്ചു
Regional Air Connectivity Scheme ഉഡാൻ പ്രകാരം 2 വാട്ടർ എയറോഡ്രോമുകളും 6 ഹെലിപോർട്ടുകളും ഉൾപ്പെടെ 393 റൂട്ടുകൾ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു
Type above and press Enter to search. Press Esc to cancel.