2023ൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് ഒല
ഇന്ത്യയെ ആഗോള ഇലക്‌ട്രിക് വാഹന ഹബ്ബാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു
ഇലക്ട്രിക് സ്‌കൂട്ടറിനായി 1 ദശലക്ഷം റിസർവേഷനുകൾ ലഭിച്ചതായും ഭവിഷ് അഗർവാൾ അറിയിച്ചു
ഡിസംബർ 15-നാണ് ഒല ഇ-സ്കൂട്ടറുകളുടെ ആദ്യ ഡെലിവറി ആരംഭിക്കുന്നത്
2022-ന്റെ ആദ്യ പകുതിയിൽ ഏകദേശം 1 ബില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഒല ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനും ഒരുങ്ങുകയാണ്
മൊബിലിറ്റിക്ക് അപ്പുറം സേവനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയിട്ടുകൊണ്ട് ഒരു സൂപ്പർ ആപ്പ് ഒല സൃഷ്ടിക്കുമെന്നുംഭവിഷ് അഗർവാൾ പറഞ്ഞു
വ്യക്തിഗത ഫിനാൻസ്, മൈക്രോ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുത്തിയായിരിക്കും സൂപ്പർ ആപ്പ് തയ്യാറാക്കുന്നത്
ഇന്ത്യൻ റൈഡ്-ഹെയ്‌ലിംഗ് വിപണിയിൽ മികച്ച മുന്നേറ്റം നടത്തുന്ന ഒല, ഓസ്‌ട്രേലിയ, ബ്രിട്ടൻ തുടങ്ങി നിരവധി ആഗോള വിപണികളിൽ വളരുന്ന സാന്നിധ്യമാണ്
ടെമാസെക്, സോഫ്റ്റ്ബാങ്ക് എന്നിവയിൽ നിന്ന് ഫണ്ടിംഗ് സപ്പോർട്ടുളള പ്ലാറ്റ്ഫോമാണ് ഒല
Type above and press Enter to search. Press Esc to cancel.