രണ്ട് വർഷത്തിനുള്ളിൽ Electric വാഹനങ്ങൾക്കും Petrol, Diesel വാഹനങ്ങളുടെ വില തന്നെയാകുമെന്ന് Union Transport Minister Nitin Gadkari
അടുത്ത രണ്ട് വർഷത്തിനുള്ളിൽ Electric സ്കൂട്ടറുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവക്ക് Petrol, Diesel വാഹനങ്ങൾക്ക് തുല്യമായ വില ഈടാക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു
Petrol, Diesel വാഹനങ്ങളെ അപേക്ഷിച്ച് Electric വാഹനങ്ങൾ പ്രവർത്തന ചെലവ് കുറഞ്ഞതാണെന്നും ലാഭകരമാണെന്നും Minister വിശദീകരിച്ചു
ഗവൺമെന്റിന്റെ നയം ഇറക്കുമതി-ബദൽ, ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവും തദ്ദേശീയവുമായ സംവിധാനം എന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
ദേശീയ പാതയോരങ്ങളിൽ EV Charging Station-കളുടെ എണ്ണം വർധിപ്പിക്കുന്നതിനായി National Highway Authority Of INdia പ്രവർത്തിച്ച് വരുന്നു
2023-ഓടെ പ്രധാന ഹൈവേകളിൽ 600 ഇവി Charging Point-കൾ പദ്ധതിയിടുന്നു
EV Truck-കളും EV Tractor-കളും വൈകാതെ Indian നിരത്തുകളിലും അവതരിപ്പിക്കുമെന്നും Minister കൂട്ടിച്ചേർത്തു
രാജ്യത്ത് മൊത്തത്തിലുള്ള EV വിൽപ്പന സെപ്റ്റംബറിൽ 34,316 യൂണിറ്റായി ഉയർന്നു
പ്രതിമാസം 18.7% വർദ്ധനവും 222% വാർഷിക കുതിപ്പും EV വിപണി സൂചിപ്പിക്കുന്നു
2026 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ എല്ലാ പാസഞ്ചർ കാറുകളുടെയും 12 ശതമാനം ഇവി വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.