KSITL എംഡിയായി ചുമതലയേറ്റ Dr. Santhosh Babu IAS(Retd) കെ-ഫോൺ ഉൾപ്പടെ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതികളെക്കുറിച്ച് സംസാരിക്കുന്നു. ചാനൽ അയാം ഡോട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

കെഫോൺ ഉൾപ്പടെയുള്ള മിഷനും പുതിയ ചുമതലകളും എന്തൊക്കെയാണ്?

മിഷനും മിഷനും ഗവൺമെന്റ് നേരത്തെ തന്നെ നിശ്ചയിച്ചിട്ടുളളതാണ്. എന്റെ ജോലി അത് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്. കെ-ഫോൺ 30,000 ത്തോളം ഗവൺമെന്റ് ഓഫീസുകളെ കണക്ട് ചെയ്യാനാണ്. ആദ്യത്തെ പരിഗണന അതിനാണ്. ഹൈ സ്പീഡ് കണക്ടിവിറ്റി 30000ത്തോളം ഗവൺമെന്റ് ഓഫീസുകൾക്ക് നൽകുക എന്നതാണ്. 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകുന്നതിനും ഗവൺമെന്റ് പദ്ധതിയിടുന്നു. മൂന്നാമത്തേത് ചിലവ് കുറഞ്ഞ ഹൈസ്പീഡ് കണക്ടിവിറ്റി വീടുകളിൽ നൽകുകയെന്നതാണ്. ഇന്റർനെറ്റ് എന്നത് അവകാശമാണെന്ന സർക്കാർ നയം ലോകത്ത് തന്നെ ആദ്യമാണെന്ന് പറയാം. അത് യാഥാർത്ഥ്യമാക്കാനാണ് പ്രാഥമിക പരിഗണന നൽകുന്നത്. ജൂണോടെ പൂർത്തീകരിക്കാനാകുമെന്ന ഉറപ്പാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. ഒരു വലിയ മോണിട്ടൈസേഷൻ പ്ലാനും ഇതിന് സമാന്തരമായി നടപ്പാക്കേണ്ടതുണ്ട്. അതാണ് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്.

സ്പേസ് പദ്ധതികളുമായി മുന്നോട്ട്
കെ -സ്പേസ് മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് അടുത്തത്. കെ-സ്പേസിന് 20 ഏക്കർ പ്ലോട്ടുണ്ട്. ബിൽഡിംഗ്സ് വൈകാതെ നിർമിക്കും. ടിസിഎസ് 97 ഏക്കർ ഏറ്റെടുത്തിട്ടുണ്ട്. ഒരു ഏവിയോണിക്സ് ഡെലിവറി പ്ലാറ്റ്ഫോം അവിടെ ആവിഷ്കരിക്കും. ഒരു സ്പേസ് പാർക്ക് ഏരിയ ആയി മാറ്റുന്നതിന് പദ്ധതിയിടുന്നു

സ്ക്കില്ലിംഗിനായി SDPK
സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം എസ് ഡി പി കെ ആണ് മൂന്നാമത്തേത്. കൊഴ്സീറ മോഡലിൽ ഒരു പ്ലാറ്റ്ഫോം. വേൾഡ് ക്ലാസ് ഡിജിറ്റൽ കണ്ടന്റ് നമ്മുടെ ആളുകളിലേക്കെത്തിക്കുക. സർട്ടിഫിക്കേഷന് പകരമായി ബാഡ്ജസ് നൽകുക. ക്വാളിറ്റേറ്റിവ് ആയുളള ഒരു കോപീറ്റ്
ഐടി, ഐടിഐ സെക്ടറിൽ ഇന്ത്യയിലെ സ്കിൽഡ് പീപ്പിളിൽ 30 ശതമാനത്തോളം കേരളത്തിൽ നിന്നാണ്. എന്നാൽ അവർ കൂടുതൽ മെച്ചപ്പട്ട സാഹചര്യങ്ങൾ തേടി പോയിരിക്കുന്നു. അവരെയെല്ലാം തിരികെ കൊണ്ടു വരിക എന്നതല്ല, അവരുടെ സ്കിൽ ഉപയുക്തമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനം എമർജിംഗ് ടെക്നോളജിയിൽ മുന്നോട്ട്
എമർജിംഗ് ടെക്നോളജികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കേരള ബ്ലോക്ക് ചെയിൻ അക്കാഡമി ലോകത്തിൽ തന്നെ ഇത്തരത്തിലുളള മികച്ച സംരംഭമാണെന്ന് പറയാം. നമ്മുടെ ആളുകൾ എമർജിംഗ് ടെക്നോളജികളിൽ വളരെ മികവ് പ്രകടിപ്പിക്കുന്നവരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, AR/VR, മെഷീൻ ലേണിംഗ് ഇവയിലെല്ലാം. ഈ പാൻഡമിക് കാലത്ത് നിരവധി പേർ ഈ മേഖലയിൽ താല്പര്യവും മികവും പ്രകടിപ്പിക്കുകയുണ്ടായി. കമ്യൂണിക്കേഷൻസ് സ്കിൽസ് അല്ല IT സ്കിൽസ് ആണ് മോസ്റ്റ് വാണ്ടഡ് സ്കിൽസ് എന്ന് ഞാൻ പറയും. എമർജിംഗ് ടെക്നോളജിയിൽ സംസ്ഥാനം കൂടുതൽ നിക്ഷേപം നടത്തണമെന്നാണ് ഞാൻ കരുതുന്നത്.

രാഷ്ട്രീയവും ബ്യൂറോക്രസി പരിചയവും ഉത്തരവാദിത്വം കൂട്ടുന്നു
രാഷ്ട്രീയക്കാരനായാലും ബ്യുറോക്രാറ്റായാലും രാജ്യത്തെ കുറിച്ച് സംസ്ഥാനത്തെ കുറിച്ച് ഒരു വിഷൻ ഉണ്ടായിരിക്കണം. പൊട്ടൻഷ്യൽ എന്നത് നമ്മൾ ഇതുവരെ എത്തിച്ചേർന്നിട്ടില്ലാത്ത നിലയാണ്. സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇപ്പോഴത്തെ വിഷൻ വേൾഡ് ക്ലാസ് ഗവേണൻസിലൂടെ ആ പൊട്ടൻഷ്യൽ ഗ്യാപ് മറികടക്കുക എന്നതാണ്. ആ ഒരു ലെവലിലേക്ക് എത്തണമെന്നാണ് ഗവൺമെന്റ്ലക്ഷ്യമിടുന്നത്. ഒരു ബ്യൂറോക്രാറ്റെന്ന നിലയിൽ സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുളള അവസരമായാണ് കാണുന്നത്.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version