Tesla-യുടെ നികുതി ഇളവ് ആവശ്യത്തിൽ Government ഉടൻ തീരുമാനമെടുക്കുമെന്ന് NITI Aayog CEO Amitabh Kant
India പ്രവേശനത്തിന് Duty വെട്ടിക്കുറയ്ക്കണമെന്ന Tesla-യുടെ നിർദ്ദേശം വിലയിരുത്തി വരികയാണെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും Amitabh Kant പറഞ്ഞതായി ET Report ചെയ്തു
ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും ഈ നിർദ്ദേശം പഠിച്ചു വരികയാണെന്നും ധനമന്ത്രാലയത്തിന്റെ Revenue വകുപ്പ് അന്തിമ തീരുമാനം എടുക്കുമെന്നും Amitabh Kant പ്രതികരിച്ചു
ഇന്ത്യയിൽ പ്രാദേശികമായി ലോഞ്ച് ചെയ്യുന്നതിനും Manufacturing Plant-കൾ സ്ഥാപിക്കുന്നതിനും മുൻപ് Customs Duty കുറയ്ക്കണമെന്നാണ് Tesla-യുടെ ആവശ്യം
കിറ്റുകളിലെ കുറഞ്ഞ ലെവി പ്രയോജനപ്പെടുത്തുന്നതിന്സെമി-നാക്ക്ഡ് ഡൗൺ യൂണിറ്റുകളുടെ ലോക്കൽ അസംബ്ലി പരിഗണിക്കണമെന്ന് ഘനവ്യവസായ മന്ത്രാലയം നിർദ്ദേശിച്ചു
എന്നാൽ കിറ്റുകളിൽ നിന്ന് കാറുകൾ കൂട്ടിച്ചേർക്കാൻ കഴിയില്ലെന്ന് ടെസ്ല പറഞ്ഞു
മൂന്ന് വർഷത്തേക്ക് ഇറക്കുമതി തീരുവ താൽക്കാലികമായി കുറയ്ക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നു
ഇതിനായി നിർമ്മാണ പദ്ധതികളുമായി ബന്ധപ്പെട്ട് ഉറപ്പുളള Business Plan-കൾ ടെസ്ല സമർപ്പിക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു
തീരുവയിൽ പൂർണമായ ഇളവ് നൽകുന്നത് പ്രാദേശിക ഉൽപ്പാദനത്തിന് പകരം EVകളുടെ ഇറക്കുമതി മാത്രമായി മാറുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്