Paytm പേയ്‌മെന്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഷെഡ്യൂൾഡ് ബാങ്ക് പദവി നൽകുന്നു
Paytmന്റെ അസോസിയേറ്റ് സ്ഥാപനമായ Paytm പേയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡ് ഷെഡ്യൂൾഡ് പേയ്‌മെന്റ് ബാങ്കായി പ്രവർത്തിക്കാൻ RBI അംഗീകാരം നേടിയതായി പ്രഖ്യാപിച്ചു
ഷെഡ്യൂൾഡ് പേയ്‌മെന്റ്സ് ബാങ്ക് എന്ന നിലയിൽ, സാമ്പത്തിക സേവനങ്ങൾ വിപുലമാക്കാൻ ഇത് Paytm പേയ്‌മെന്റ്സ് ബാങ്കിന് സഹായമാകും
സർക്കാർ നടത്തുന്ന സാമ്പത്തിക സേവന പദ്ധതികളിൽ പങ്കാളിയാകാനും Paytm പേയ്‌മെന്റ്സ് ബാങ്ക് ഇതോടെ അർഹത നേടി
റിസർവ്വ് ബാങ്കുമായി റിപ്പോ-റിവേഴ്സ് റിപ്പോ ഇടപാടുകൾക്കും Paytm പേയ്‌മെന്റ്സ് ബാങ്ക് യോഗ്യത നേടി
ഈ വർഷം മാർച്ച് അവസാനത്തോടെ 6.4 കോടിയിലധികം സേവിംഗ്സ് അക്കൗണ്ടുകൾ Paytm പേയ്‌മെന്റ്സ് ബാങ്ക് നേടിയിട്ടുണ്ട്
സേവിംഗ്സ്-കറന്റ് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ 5,200 കോടി രൂപയിലധികം നിക്ഷേപവുമുണ്ട്
Paytm പേയ്‌മെന്റ്സ് ബാങ്ക് 33.3 കോടി Paytm വാലറ്റുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്
അടുത്തിടെ, ഏഷ്യാ പസഫിക് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വിജയകരമായ ഡിജിറ്റൽ ബാങ്കുകളിൽ ഒന്നായി Paytm പേയ്‌മെന്റ് ബാങ്ക് മാറിയിരുന്നു
Paytm സ്ഥാപകനും ശതകോടീശ്വരനുമായ വിജയ് ശേഖർ ശർമ്മയ്ക്ക് പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ 51% ഓഹരി ഉടമസ്ഥതയുണ്ട്