channeliam.com

2028 ഓടെ ഇന്ത്യയിൽ 6 Electric വാഹനങ്ങൾ അവതരിപ്പിക്കാൻ 4,000 കോടി രൂപയുടെ Investment പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ Hyundai

2028 വരെ ആറ് മോഡലുകളിൽ ഗവേഷണവികസന പരിപാടികൾക്കായി 4,000 കോടി രൂപ കമ്പനി നിക്ഷേപിക്കും

Indian EV വിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് Hyundai Motor India MD-യും CEO-യുമായ S S Kim പറഞ്ഞു

നിലവിലുള്ള ശ്രേണിയെ അടിസ്ഥാനമാക്കിയ മോഡലുകളും ആഗോള പ്ലാറ്റ്‌ഫോമായ E-GMP അടിസ്ഥാനമാക്കി പൂർണ്ണമായും പുതിയ വാഹനങ്ങളും പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു

കമ്പനിയുടെ E-GMP പ്ലാറ്റ്‌ഫോമിന് 77.4 kWh വരെ Large Battery Capacity അവതരിപ്പിക്കാനുള്ള കഴിവുണ്ട്

SUV Body Shape ഉൾപ്പെടെ വ്യത്യസ്ത ശൈലികളിൽ Battery Electric വെഹിക്കിളുകൾ അവതരിപ്പിക്കുമെന്നും S S Kim പറഞ്ഞു

കമ്പനിയുടെ Chennai ആസ്ഥാനമായുള്ള Plant-ലാണ് EV നിർമാണം നടക്കുക, പ്രാരംഭത്തിൽ Battery-കൾ പോലുള്ള പ്രധാന ഘടകങ്ങൾ വിദേശത്ത് നിന്ന് വാങ്ങും

നിലവിലെ നിർമാണപ്രക്രിയകൾ പ്രാദേശികവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും S S Kim പറഞ്ഞു

Charging അടക്കമുളള അടിസ്ഥാന സൗകര്യങ്ങൾക്കായി പങ്കാളികളെ തേടുകയാണെന്നും ഹ്യൂണ്ടായ് ഇന്ത്യ മേധാവി പറഞ്ഞു

Hyundai ഇതിനകം തന്നെ Kona Electric ഇന്ത്യൻ വിപണിയിലെത്തിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com