തകർച്ചയിലായ ഓസോൺ ഗ്രൂപ്പ് വാങ്ങാൻ ചർച്ചകൾ നടത്തി, ഗൗതം അദാനിയുടെ അദാനി റിയാലിറ്റി ലിമിറ്റഡ്
ഏകദേശം 1 ബില്യൺ ഡോളർ മൂല്യത്തിൽ ഡെവലപ്പർ ഓസോൺ ഗ്രൂപ്പിനെ ഏറ്റെടുക്കാൻ വിപുലമായ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്
ബംഗളുരു ആസ്ഥാനമായ ഓസോൺ ഗ്രൂപ്പിന് 60 ബില്യൺ രൂപയിലധികം കടമാണുളളത്
തിരിച്ചടയ്ക്കാൻ പാടുപെടുന്ന ഓസോണിന്റെ കടം അദാനിയുടെ ഡെവലപ്പർ വിഭാഗം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്
അദാനി ഗ്രൂപ്പോ ഓസോൺ ഗ്രൂപ്പോ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല
ഓസോണിന് മുംബൈ, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ നിലവിൽ പ്രോജക്ടുകൾ ഉണ്ട്
ഓസോൺ ഇതുവരെ 13.5 ദശലക്ഷം ചതുരശ്ര അടി റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്
48 ദശലക്ഷം ചതുരശ്ര അടി വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലായിട്ടുണ്ടെന്ന് കമ്പനി വെബ്‌സൈറ്റിൽ പറയുന്നു
രാജ്യത്ത് വിവിധ നഗരങ്ങളിൽ അദാനി റിയൽറ്റി, 69 ദശലക്ഷം ചതുരശ്ര അടി, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോജക്ടുകൾ വികസിപ്പിക്കുകയാണ്
കൊച്ചി, അഹമ്മദാബാദ്, മുംബൈ, ഗുഡ്ഗാവ്, മുന്ദ്ര എന്നിവിടങ്ങളിലാണ് അദാനി റിയൽറ്റിയുടെ പ്രോജക്ടുകൾ
10 വർഷം പഴക്കമുളള റിയൽറ്റി ബിസിനസ്സ് വിപുലമാക്കുന്നതിന് കൂടുതൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും
Type above and press Enter to search. Press Esc to cancel.