സ്റ്റോറി, സ്റ്റോറി തന്നെയാണ്

മാധ്യമ മേഖലയിലെ ഡിജിറ്റൽ ഡിസ്റപ്ഷൻ കോവിഡിന്റെ സാഹചര്യത്തിൽ വലിയ വേഗത്തിലായതായി മലയാള മനോരമ എക്സിക്യുട്ടിവ് ഡയറക്ടർ ജയന്ത് മാമ്മൻ മാത്യു. ഡിജിറ്റൽ സാങ്കേതിക വിദ്യ വികസിക്കുമ്പോഴും ന്യൂസ് റൂമുകൾ അവിടെ മാറ്റമില്ലാതെ തുടരും. മാധ്യമപ്രവർത്തനവും തുടരും. മീഡിയ ഡെലിവറി വലിയ മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അയാം ഫൗണ്ടർ നിഷകൃഷ്ണനുമായി സംസാരിക്കവേയാണ് മീഡിയയിലെ ‍ഡിറ്റൽ ‍ഡിസ്റപ്ഷനെക്കുറിച്ച് ജയന്ത് മാമൻ മാത്യു പറഞ്ഞത്. പത്രത്തിലായാലും ടെലിവിഷനായാലും ഇന്റർനെറ്റിൽ ആയാലും സ്റ്റോറി, സ്റ്റോറി തന്നെയാണ്. എങ്കിലും അടിസ്ഥാനഘടകങ്ങൾ അതേപടി നിലനിൽക്കും. പക്ഷേ ഡിജിറ്റൽ ഡിസ്റപ്ഷനുണ്ട്. എന്നാൽ ഡിജിറ്റൽ ഡിസ്റപ്ഷൻ രാജ്യത്തുടനീളമുള്ള ആളുകൾക്ക് ന്യൂസ് ആക്‌സസ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജേർണലിസ്റ്റുകൾ ഒരുപാട് റീ സ്കില്ലിംഗിന് വിധേയമായി. ഇനിയും മുന്നോട്ട് പോകുമ്പോൾ മാധ്യമപ്രവർത്തകൻ വിവിധ മീഡിയ എക്സ്പീരിയൻസിലൂടെ കടന്നുപോകും. ഡിജിറ്റലിൽ നിന്ന് ടെലിവിഷനിലേക്കും ടെലിവിഷനിൽ നിന്ന് പ്രിന്റിലേക്കും പോകുന്നവരുണ്ടാകും. ഒരു റിപ്പോർട്ടർ അല്ലെങ്കിൽ ജേർണലിസ്റ്റ് എന്ന നിലയിൽ അടിസ്ഥാനഘടകങ്ങൾ മാറ്റമില്ലാതെ തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ടൈകോൺ 2021 സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയന്ത് മാമ്മൻ മാത്യു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version