എന്താണ് ഐഎംഎഫ് പറഞ്ഞ സി ഗ്രേഡ്? കളക്റ്റ് ചെയ്യുന്ന ഡാറ്റയുടെ ക്വാളിറ്റി, കണക്കുകൂട്ടുന്ന മെത്തഡോളജി, ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്ന 2011-12 എന്ന ബേസ് ഇയറ്.. ഇവയൊക്കെ കണക്കിലെ ആക്യുറസിയെ ബാധിക്കുമോ എന്ന് IMF-ന് സംശയം. വളർച്ചയിലോ, GDP-യിലോ അല്ല സംശയം, ഉപയോഗിക്കുന്ന മെത്തഡോളജിയിലാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ചൈനയ്ക്കും ഇക്കാര്യത്തിൽ ഐഎംഎഫ്, സി ഗ്രേഡ് ആണ് കൊടുത്തത്.
ഇനി ബേസ് ഇയർ 2011-12 ആയി എടുത്തതാണല്ലോ സി ഗ്രേഡ് എന്ന് പറയാൻ കാരണം. ബേസ് ഇയർ 2011-12 ആകുമ്പോ വരാവുന്ന പ്രശ്നം എന്താണ്? പ്രൊഡക്ഷൻ, എക്സ്പെൻഡിച്ചർ ഡാറ്റയിൽ വ്യത്യാസം വരാം, എവിടെ? ഇൻഫോർമൽ സെക്ടറിൽ. ഇന്ത്യ wholesale price indices (WPI) ഉപയോഗിക്കുന്നു, പക്ഷെ producer price indices (PPI) ഉപയോഗിക്കണം എന്നാണ് IMF പറയുന്നത്. ഒപ്പം എന്ത് പറയുന്നു, ഇന്ത്യയുടെ വളർച്ച ലോകത്തെ ഏറ്റവും വേഗത്തിലുള്ളതാണെന്നതിൽ തർക്കമില്ല എന്ന്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ഇന്ത്യ അസാധാരമായ കയ്യടക്കം കാണിക്കുന്നതായും IMF പറയുന്നു. അവർക്ക് ഒറ്റ ആവശ്യമേയുള്ളൂ, സ്റ്റാറ്റിസ്റ്റിക്കൽ ഫ്രയിംവർക്ക് ഇന്ത്യ മോഡേണൈസ് ചെയ്യണം.
ഒരുകാര്യം എഴുതിവെച്ചോളൂ..ഇന്ത്യ സ്വാതന്ത്ര്യാനന്തരം പത്തറുപത് വർഷം കണ്ട ലക്ഷ്യമോ, ബുദ്ധിയോ, ഊർജ്ജമോ ഒന്നുമല്ല, ഇന്ന് ഇന്ത്യക്കുള്ളത്. പണ്ട് ഇന്ത്യയെ താരതമ്യം ചെയ്തിരുന്നത് പാകിസ്ഥാനുമായാണ്. അമേരിക്കയുൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യയിൽ വന്നാൽ പിന്നെ പോവുക പാകിസ്ഥാനിലേക്കാണ്. ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് ഒരിക്കലും സുഖിക്കാതിരുന്ന ഒരുതരം താരതമ്യം. ഇന്ന് അത് കാണാറുണ്ടോ? ലോകം ഇന്ത്യയിലേക്ക്, നമ്മളെ കാണാനായി, എക്സ്ക്ലൂസീവായി മാത്രം വരുന്ന സാഹചര്യം നമ്മൾ ഉണ്ടാക്കിയില്ലേ. കാരണം നമ്മുടെ ആത്മാഭിമാനത്തെ കാലിടനടിയിൽ ചവിട്ടിനിർത്താനാണ്, മറ്റേ ആ രാജ്യവുമായി നമ്മളെ താരതമ്യം ചെയ്ത് തളർത്തിയിട്ടിരുന്നത്. വീ ഹെയ്റ്റ് ദാറ്റ് എന്ന് നമുക്ക് ഉച്ചത്തിൽ പറയാനായി.
കാരണം അമേരിക്കക്കും ചൈനയ്ക്കും മുകളിൽ ലോകം ഭരിക്കുന്ന പരമാധികാര രാജ്യം എന്ന ഒറ്റ ലക്ഷ്യമേ ഇന്ന് ഇന്ത്യ്ക്കുള്ളൂ. ലോകത്തിന്റെ ഒറിജിനൽ ഗ്യംങ്സ്റ്റർ ! നമുക്ക് ആ പൊട്ടൻഷ്യൽ ഉണ്ടെന്ന് തിരിച്ചറിയാനായതാണ് കഴിഞ്ഞുപോയ ദശാബ്ദത്തിന്റെ മൂല്യം. അതിന്റെ ലക്ഷണമാണ്, ജർമ്മൻ ചാൻസിലർ Friedrich Merz ദാ ഈ ദിവസങ്ങളിൽ അഹമ്മദാബാദും ബംഗ്ലുരുവിലുമൊക്കെയായി കറങ്ങി നടക്കുന്നത്. ചൈനയ്ക്ക് ബദലായി ജർമ്മനി കാണുന്ന ഉറ്റ സുഹൃത്തായി ഇന്ത്യ മാറിയിരിക്കുന്നു. മറ്റൊന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ, ഇന്ത്യ- ഇയു ഫ്രീ ട്രേഡ് എഗ്രിമെന്റ് ഒപ്പുവെക്കാനായി ദൽഹിയിലേക്ക് വരുന്നു. അവരൊക്കെ ഇന്ത്യയിലേക്ക് വരും തിരികെ പോകും. പണ്ട് നടക്കാറുള്ള പോലെ അയൽപക്കത്തേക്ക് ബാലൻസിഗ് വിസിറ്റുകളില്ല. ഇന്ത്യയ്ക്ക് അത് ഇഷ്ടമല്ല!
2047-ൽ വികസിതവും സ്വയം പര്യാപ്തവുമായ രാജ്യം എന്നതാണ് ഇന്ത്യ ഇന്ന് ലക്ഷ്യം വെയ്ക്കുന്നത്. അതിനായി വളരെ ആഴത്തിലുള്ള ദീർഘകാല പദ്ധതികളിലാണ് നമ്മുടെ ശ്രദ്ധയും പ്രവർത്തിയും. പുറത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന രൂപമോ ലക്ഷ്യമോ ആകില്ല, പല പ്രൊജക്റ്റുകളുടേയും അൾട്ടിമേറ്റ് എയിം.
ചൈനയെ മറികടന്ന് ചരിത്രത്തിലാദ്യമായി ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. 15 കോടി ടൺ അരി. അതായത് ലോകത്തെ മൊത്തം അരി ഉൽപ്പാദനത്തിന്റെ 40% ഇന്ത്യയുടേതാണ്. ഭക്ഷ്യ സുരക്ഷയ്ക്ക് ലോകരാജ്യങ്ങൾ ഡിപ്പെന്റ് ചെയ്യുന്ന രാജ്യമായി നമ്മളെ ഇത് മാറ്റുകയാണ്. 1990-കളിൽ കടം കയറി കർഷകർ ആത്മഹത്യ ചെയ്തിരുന്ന പഴയ ഇന്ത്യയല്ല, ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദകരായ കർഷകരുടെ ഇന്ത്യയാണ് ഇന്ന് നമ്മുടേത്. ആഭ്യന്തരമായി ഭക്ഷ്യ സുരക്ഷ നേടുന്നു എന്ന് മാത്രമല്ല, ഭക്ഷ്യോൽപ്പാദനത്തിലെ മേൽക്കൈ, അന്താരാഷ്ട്രതലത്തിൽ, ഒരു തന്ത്രപരമായ മേൽക്കൈ കൂടിയാണ്.
The IMF has given India a “C” grade due to concerns over its statistical methodology, data quality, and reliance on the outdated 2011–12 base year, particularly affecting production and expenditure data in the informal sector, though India’s rapid growth and effective inflation management remain undisputed. Beyond these technical issues, India’s global standing has transformed since independence—from being compared to Pakistan to now attracting high-level visits and strategic partnerships from the US, EU, and other major nations. With a clear long-term vision for 2047 to become a developed and self-reliant nation, India has achieved milestones like surpassing China to become the world’s largest rice producer, securing both domestic food security and strategic international influence. This shift reflects India’s emergence as a confident global power, capable of shaping its own path and commanding international attention on its terms.
