Author: Nisha Krishnan
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.
ടെലികോം സെക്ടറിൽ Jio, റീട്ടെയിൽ രംഗത്ത് Reliance Retail എനർജി മേഖലയിൽ Oil, Chemicals, Green Energy ബ്രാൻഡുകൾ, ഫിനാൻഷ്യൽ സർവ്വീസിൽ Jio Financial, മീഡിയയിൽ Network18 & Viacom18… ബിസിനസ്സിന്റെ ആഴവും പരപ്പും കൊണ്ട് സങ്കീർണ്ണമായ, സംരംഭങ്ങളുടെ സ്വഭാവം കൊണ്ട് ലോകത്തെ ഏറ്റവും വൈവിദ്ധ്യമായ ബിസിനസ്സ് ശൃംഘല ഏതാണെന്ന് ചോദിച്ചാൽ അത് ഒരു പേര് മാത്രം! റിലയൻസ് !. യുദ്ധവിമാനങ്ങളും, ടോർപ്പിഡോകളും, സബ്മറൈനുകളും ഒക്കെ ചേർത്തുവെച്ച് സർവ്വായുധ പാണിയായ യുദ്ധക്കപ്പലിന്റെ ഫ്ലീറ്റാണ് നമ്മുടെ ടാറ്റ എങ്കിൽ, ഫുള്ളി ലോഡഡായ എന്തിനും പോന്ന F-35 ലൈറ്റിനിംഗ് ഫൈറ്റർജെറ്റാണ് റിലയൻസ്! 20 ലക്ഷം കോടിയുടെ മാർക്കറ്റ് വാല്യുവോടെ ഇന്ത്യൻ കോർപ്പറേറ്റുകളിൽ രാജാധിരാജൻപദം അലങ്കരിക്കുന്ന റിലയൻസ്. ധിരുബായ് അംബാനി എന്ന വിഷനറിയായ സംരംഭകൻ വിത്തിട്ട് വളർത്തിയ, മുകേഷ് അംബാനി എന്ന ചക്രവർത്തി പരിധികളില്ലാതെ വിളവെടുത്ത് മഹാവൃക്ഷമാക്കി പരിപാലിച്ചെടുത്ത റിലയൻസ്! 20 ലക്ഷം കോടിയുടെ വിപണി മൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ്.. റിലയൻസിന്റെ മൂല്യമായ…
ലുലുവിലെ ഒരു റീട്ടെയിൽ ബ്രാൻഡഡ് ഷോപ്പിൽ നിന്ന് 2000 രൂപയുടെ ഒരു ഡ്രസ് വാങ്ങി. ജിഎസ്ടി ഉൾപ്പെടെ 2360 രൂപ, അത് ഗൂഗിൾ പേ വഴി കൊടുക്കുമ്പോ, പേമെന്റിന്റെ ഒരു ടോൺ ഉണ്ടല്ലോ, അത് കേട്ടു. ആ നിമിഷം ജമ്മുവിൽ യാത്രയ്ക്ക് പോയ ഇളയ സഹോദരൻ വാട്ട്സ് ആപ്പിൽ ഒരു പിക്ചർ അയച്ചു! ജമ്മുവിലെ സോജില ടണലിന്റെ! ജമ്മുവിനേയും ലഡാക്കിലെ കാർഗിലിനേയും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ അഭിമാനമായ , ഏഷ്യയിലെ ഏറ്റവും നീളം കൂടിയ സോജില ടണൽ. ജമ്മുകശ്മീരികളുടെ ഏറെ നാളായുള്ള നരകയാത്രയ്ക്ക് അവസാനം കുറിച്ച സോജില ടണൽ. എന്റെ ചിന്ത പക്ഷെ അപ്പോൾ അതായിരുന്നില്ല, തൊട്ടുമുമ്പ് ഗൂഗിൾ പേ വഴി ഞാൻ കൊടുത്ത ഡ്രസിന്റെ വിലയുണ്ടല്ലോ, അതിലെ ആ ജിഎസ്ടി ഇല്ലേ, 360 രൂപ, ഈ ടണിലേക്കുകൂടിയുള്ള എന്റെ സംഭാവനയാണ്, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലെ എന്റെ അഭിമാനാർഹമായ സംഭാവന! ഹിമാലയത്തെ തുരന്ന് രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള ചിലവിലേക്ക് ഒരു…
1955 ൽ കൊൽക്കത്തയിൽ ജനിക്കുമ്പോ ആ കൊങ്കണി ബാലന് വായിൽ ഒന്നല്ല പത്ത് സ്വർണ്ണക്കരണ്ടിയുണ്ടായിരുന്നു. കാരണം പിതാവ് മദ്യബ്രാൻഡിന്റെ ഉടമ, മുത്തച്ഛൻ ധനികനായ ലഫ്റ്റനന്റ് കേണൽ. കൊൽക്കത്ത സെന്റ് സേവ്യേഴ്സിൽ നിന്ന് പഠനം കഴിയുമ്പോ കാത്തിരുന്നത് പിതാവിന്റെ കീഴിൽ ബിസിനസ്സിൽ മെന്ററിംഗ്, അമേരിക്കയിലെ Hoechst AG-യിൽ ഇന്റേൺഷിപ്. ജനിതകഘടനയിൽ തന്നെ മദ്യ വ്യവസായത്തിന്റെ ബയോളജിക്കൽ ആസിഡുള്ള ആ ചെറുപ്പക്കാരൻ പിന്നെ എന്താവണം? മദ്യ ബിസിനസ്സുകാരൻ? അല്ല മദ്യ രാജാവ്! ഇന്ത്യ കണ്ട ഏറ്റവും ശക്തനായ, ഷ്രൂഡായ, കണിശക്കാരനായ ബിസിനസ്സ് ടൈക്കൂൺ. അയാളുടെ പേര് മറ്റൊന്നുമാകാൻ പറ്റില്ല, വിജയ് മല്യ എന്നല്ലാതെ! യുണൈറ്റഡ് ബിവറേജസ്സിന്റെ തലപ്പത്ത് എത്തുമ്പോ, മല്യയ്ക് പ്രായം കേവലം 28 വയസ്സ്. പിതാവ് വിത്തൽ മല്യ (Vittal Mallya) മരണപ്പെട്ടതിനാലാണ് ലോകമെന്തെന്ന് അറിഞ്ഞുതുടങ്ങിയ ചെറുപ്രായത്തിൽ വിജയ് ഒരു മദ്യബ്രാൻഡിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഏവിയേഷൻ, പെയിൻ്റ്സ്, പബ്ളിക്കേഷൻ തുടങ്ങി വൈവിദ്ധ്യങ്ങളുടെ സംരംഭക മേളയ്ക്ക് അയാൾ അവിടെ തിരികൊളുത്തുകയായിരുന്നു. ബിസിനസ്സിലെ നായകനായി നിന്നുകൊണ്ട്…
രാഷ്ട്രീയം, മതം, ജാതി, ഭാഷ എന്നിങ്ങനെ വിഘടിച്ച് നിൽക്കുന്ന ഇന്ത്യക്ക് എങ്ങനെ വിജയിക്കാനാകും, വികസനമെത്താത്ത ഗ്രാമങ്ങളുള്ള ഇന്ത്യ്ക്ക് എങ്ങനെ വളരാനാകും? ദാരിദ്യത്താൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഈ നാടിന് എങ്ങനെ നയിക്കാനാകും.. ഇതായിരുന്നു അവരുടെ ചോദ്യം. അവരെന്നുവെച്ചാൽ, ഈ നാട് ഒരിക്കലും വളരരുത് എന്നാഗ്രഹിക്കുന്നവർ! അവർ അകത്താകാം, പുറത്താകാം! പക്ഷെ ഒരുകാര്യം എഴുതിവെച്ചോളൂ, നിശബ്ദനായ ഒരു സൂപ്പർ പവറാണ് ഇന്ത്യയിന്ന്! ഈ 2025-ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി, ഈ ഭൂമിയിലെ എണ്ണം പറഞ്ഞ പവറായി ഇന്ത്യ നിൽക്കുകയാണ്. മുണ്ട് ഇങ്ങനെ എടുത്ത് മടക്കി കുത്തി നമ്മൾ കഥ തുടങ്ങുന്നതേയുള്ളൂ സർ!.. കഴിഞ്ഞ ദിവസം നീതി ആയോഗ് സിഇഒ BVR Subrahmanyam പ്രഖ്യാപിക്കുന്നു, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായെന്ന്! അതിന് അദ്ദേഹം അവതരിപ്പിച്ചത് അന്താരാഷ്ട്ര നാണയനിധി അതായത് IMF ഡാറ്റയും. 1990-കൾ മുതൽ ഇന്ത്യ തുടങ്ങി വെച്ച സാമ്പത്തിക പരിഷ്ക്കാരങ്ങളുടേയും കഴിഞ്ഞ പത്ത് വർഷമായി രാജ്യം നടപ്പാക്കി…
സംരംഭത്തിന്റേയും ബിസിനസ്സിന്റേയും ഹൈവോൾട്ടേജ് കാലത്ത്, സ്റ്റാർട്ടപ്പ് തുടങ്ങി മാസങ്ങൾക്കുള്ളിൽ കോടികൾ നിക്ഷേപം വരുന്ന കാലത്ത്, റിസ്ക്കുള്ള തീരുമാനങ്ങൾ എടുത്ത് പണം അമ്മാനമാടുന്നവരെ ആരാധിക്കുന്ന കാലത്ത്, വേഗത്തിലെടുക്കുന്ന തീർപ്പുകൾ മഹത്വവത്കരിക്കുന്ന കാലത്ത്, ക്ഷമയും, ദീർഘവീക്ഷണവും കൊണ്ട് പണത്തിന്റെ സാമ്രാജ്യം തീർത്ത ഒരു നിക്ഷേപകനുണ്ട്! ഒമാഹയിലെ വെളിപാടുകാരൻ എന്ന് നിക്ഷേപകരും സംരംഭകരും ഒരുപോലെ വിളിച്ച, ഓഹരി വിപണിയിലെ കോമരം! വാരൻ ബഫറ്റ്! പണം വാരാൻ ബക്കറ്റുമായി പതിനൊന്നാം വയസ്സിൽ വാൾസ്ട്രീറ്റിന്റെ ഇടനാഴിയിൽ കാലെടുത്തുവെച്ച സ്റ്റോക്ക് മാർക്കറ്റിലെ തമ്പുരാൻ! കേവലം പണം പെരുക്കിയ കഥയിലെ അതിസമ്പന്നനായ ഒരു മുതലയല്ല വാരൻ ബഫറ്റ്, നിക്ഷേപകൻ എങ്ങനെ ചിന്തിക്കണം, എങ്ങനെ വളരണം, എല്ലാത്തിനുമുപരി വിജയം വാരിപ്പുണരുമ്പോൾ എങ്ങനെ വിനീതനായി നിൽക്കണം എന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകർ ഭൂമിയുള്ള കാലത്തോളം വരിതെറ്റാതെ വായിക്കേണ്ട വേദപുസ്തകമാണ് വാരൻ ബഫറ്റ്! 1000 ഡോളറുണ്ടാക്കാൻ 1000 വഴികൾ എന്ന ബുക്ക് വായിക്കുമ്പോൾ വാരൻ ബഫറ്റിന്റെ പ്രായം കേവലം 10 വയസ്സാണ്! ആ ലഹരിയിൽ ആദ്യ കച്ചവടം…
1965-ലേയും 71-ലേയും ഇന്ത്യാപാക് യുദ്ധ സമയത്ത്, ഡൽഹിയിലും അതിർത്തിയിലുമൊക്കെ നമ്മുടെ സർക്കാർ ഉദ്യാഗസ്ഥരേയും, ആർമി ഓഫീസർമാരെയുമൊക്കെ വഹിച്ച് കുതിച്ചുപാഞ്ഞ ഒരു വാഹനമുണ്ടായിരുന്നു. യുദ്ധസമയത്തുള്ള കോ-ഓർഡിനേഷനും മറ്റും വേഗത്തിലാക്കാനായി അക്ഷീണം ഓടിയ വണ്ടി! അന്ന് ഈ രാജ്യത്തിന്റെ ഒഫീഷ്യൽ കാറായിരുന്ന നൊസ്റ്റാൾജിക് ബ്രാൻഡ്…. പഴയ ഇന്ത്യയിൽ, കാറെന്ന സ്വപ്നത്തിന് ആ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്ര- ക്യാബിനറ്റ് മന്ത്രിമാരും, സംസ്ഥാനത്തെ മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും, കളക്റ്ററും, ഡിജിപിയും, എംഎൽഎ-മാരും, ബിസിനസ്സുകാരും, കാശുള്ളവരും, കല്യാണപ്പെണ്ണും ചെറുക്കനും, ടാക്സിവിളിച്ചവരും, ടൂറ് പോയവരും, അടിയന്തിരത്തിന് ചെന്നവരും എല്ലാം സഞ്ചരിച്ച ആ ഒരേ വാഹനം. നാല് ചക്രത്തിൽ, ഇന്ത്യയുടെ റോഡുകളിൽ ഹൃദയതാളം പോലെ ഒഴുകിയ കാർ! ഇന്ത്യയാകമാനം അംബി എന്ന ഓമനപ്പേരിട്ട് വിളിച്ച ഇന്ത്യൻ റോഡുകളിലെ ഒരേ ഒരു രാജാവ്! അംബാസിഡർ! ഇന്ന് ഇന്ത്യയിൽ ഇരുപതിലധികം ബ്രാൻഡുകൾ ചെറുതും വലുതുമായ കാറുകൾ വിൽക്കുന്നു. മാരുതി-യിൽ തുടങ്ങി ടാറ്റയും ഔഡിയും ബെൻസും ബിഎംഡബ്ളുവും അങ്ങനെ അങ്ങനെ.. ലക്ഷ്വറിയും പ്രീമിയവും അൾട്രാ പ്രീമിയവും…
ഏത് അമ്മയും ആഗ്രഹിക്കുന്ന മകൻ, ഏത് സ്ത്രീയും കൊതിക്കുന്ന ഭർത്താവ്, ഏത് മകളും കിട്ടണമെന്ന് കരുതുന്ന പിതാവ്, ആരും ആഗ്രഹിക്കുന്ന, എന്തിനും ഒപ്പം നിൽക്കുന്ന ഒരു സുഹൃത്ത്.. നായകരിൽ നായകൻ! ഇന്ത്യയുടെ ഒരേ ഒരു ഷഹൻഷാ, രാജാക്കന്മാരുടെ രാജാവ്! ദ ഗ്രേറ്റ് ബിഗ് ബി! അമിതാഭ് ബച്ചൻ! ഇന്ത്യൻസിനിമയുടെ പര്യായമായ പേര്! ആറ് അടി രണ്ട് ഇഞ്ച് ഉയരം, സിംഹം ഗർജ്ജിക്കുന്ന പോലുള്ള ശബ്ദം, തീഷ്ണവും മാസ്മരികവുമായി കണ്ണുകൾ, അസാമാന്യമായ സ്ക്രീൻ പ്രസൻസ്. 27-ാം വയസ്സിൽ വെള്ളിത്തിരയിൽ തന്റെ സാനിധ്യമറിയിച്ച്, ഇന്ത്യൻ സിനിമയ്ക്ക് ഒപ്പം വളർന്ന്, അല്ല, ഇന്ത്യൻ സിനിമ വളർന്നത് അമിതാഭിനൊപ്പമാണ്, അവിടുന്ന് ഈ 82-ാം വയസ്സിലും ഇന്ത്യൻ സ്ക്രീൻ സ്റ്റാർഡത്തിൽ മറ്റാർക്കും കടന്നുചെല്ലാനോ കവരാനോ കഴിയാത്ത കരിഷ്മയും കരുത്തുമായി കാലത്തിനൊപ്പം നിൽക്കുന്ന നടനത്തിന്റെ മഹാപർവ്വം! ഇന്ത്യൻ സിനിമയുടെ ബിഗ്-ബി. A Star Who Refused to Fade! ബോളിവുഡിൽ ചാൻസ് തേടിയപ്പോൾ ഉയരത്തിന്റെ പേരിലും, ആകാശവാണിയിൽ ജോലിക്ക് ശ്രമിച്ചപ്പോ…
ശിവ് നാടാർ എന്ന ബിസിനസ്സുകാരനെ അറിയാമോ? ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സംരംഭങ്ങളിലൊന്നായ ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് അഥവാ HCL-ന്റെ സ്ഥാപകൻ. അദ്ദേഹം അറിയപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും ഹൃദയലാളിത്യമുള്ള മനുഷ്യനായാണ്. 2042 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞവർഷം മാത്രം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ ഭാഷയിൽ അത് ചിലവഴിക്കലല്ല, ഈ ഭൂമിയിലേക്ക് തന്നെ അയച്ചതിന് പ്രകൃതിയിലേക്കുള്ള തിരിച്ചടവ് ഹാർഡ് വാർഡ് സർവ്വകലാശാലയിലെ ബിരുദമോ, സ്റ്റാൻഫോർഡിലെ PHD-യോ, IIT ഗ്രാജുവേറ്റോ ഒന്നുമല്ല ശിവ് നാടാർ. തമിഴ്നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള തീരദേശ ഗ്രാമമായ മൂലൈപൊഴിയിലെ നിർദ്ധന കുടുംബത്തിൽ ജനിച്ച ഒരു മനുഷ്യൻ. അദ്ദേഹം വളരെ ചെറുതായിരുന്നപ്പോൾ പിതാവ് മരിച്ചു. പഠനം പോയിട്ട് വിശപ്പകറ്റാൻ ശക്തിയില്ലാതിരുന്ന ആ കുടുംബത്തിൽ ജനിച്ച ശിവ്നാടാറിന് വയറ് നിറച്ച് ഭക്ഷണം കഴിക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ലക്ഷ്വറി. കൃത്യമായി ഫീസിനും മറ്റും പണമില്ലാതിരുന്നതിനാൽ പല സ്ക്കൂളൂകൾ മാറി മാറി പഠിച്ചു. സുഹൃത്തുക്കൾക്കൊപ്പം ജോലി വിട്ടുപഠനത്തിൽ മിടുമിടുക്കനായിരുന്ന ശിവ് നാടാർ…
തയ്യൽമെഷീനൊപ്പം ഉരുണ്ടും കറങ്ങിയും ജീവിതം തയ്ച്ചെടുത്ത സ്ത്രീകളുടെ കഥ പറയുന്ന ഒരു ബ്രാൻഡുണ്ട്. കറുത്ത കനമുള്ള ബോഡിയും, ചക്രവും, വീതിയേറിയ ചവിട്ടിയും മുകളിലൊരു കമ്പിയിൽ നൂലുണ്ടയും, പിടിച്ച് കറക്കാനൊരു ചക്രവും, പിന്നെ കൂർത്ത സൂചിയുമുള്ള, ഒരെണ്ണം. അതിൽ വലിയ ക്യാപിറ്റൽ ലെറ്ററിൽ എഴുതിയ പേര്, ഉഷ! ലക്ഷക്കണക്കിന് ഇന്ത്യൻ യുവതികൾക്ക് സ്വയം വരുമാനം കണ്ടെത്താൻ കൈത്താങ്ങായ അഭിമാന യന്ത്രം! അങ്ങനെ ഒരു തയ്യൽമെഷീൻകൊണ്ട് ഒരു കുടുംബത്തിന്റെ ചിലവുകളും, കുട്ടികളുടെ പഠനവും എന്തിന് കല്യാണം പോലും നടത്തിയെടുത്ത എത്രയെത്ര സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്? ഒറ്റയ്ക്ക് ഒരു സംരംഭം തുടങ്ങാൻ ലക്ഷക്കണക്കിന് സ്ത്രീകളെ പ്രാപ്തമാക്കിയ ഉഷ തയ്യിൽ മെഷീൻ. കറങ്ങുന്ന വീലും കയറിയിറങ്ങുന്ന കൂർത്ത സൂചിയും കൊണ്ട് കണ്ണീരൊപ്പാനും കനകം വരെ മോഹിക്കാനും കുമാരിമാർക്ക് കൈത്താങ്ങായ തയ്യൽ യന്ത്രം. രണ്ട് തവണ പൂട്ടിപ്പോകലിന്റെ വക്കിലെത്തിഒരു സംരംഭം എങ്ങനെയാണ് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് വിജയിക്കുന്നതെന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഉഷ. രണ്ട് തവണ പൂട്ടിപ്പോകലിന്റെ വക്കോളമെത്തിയ…
അംബാസിഡറായി ചെകുത്താനെ വെച്ചപ്പോൾ അവർ വിചാരിച്ചില്ല, ഇത്രമാത്രം ഭാഗ്യം കൊണ്ടുവരുമെന്ന്. ആ ചെകുത്താൻ സ്റ്റാറായി. ചെകുത്താനെ പണിക്ക് വെച്ച ഉടമ കോടീശ്വരനും. കുറേ വർഷങ്ങൾ കഴിഞ്ഞു, ചെകുത്താന് മടുത്തു, ഉടമ അതേ പണി ദൈവത്തെ ഏൽപ്പിച്ചു. നിരാശയായിരുന്നു ഫലം! ചെകുത്താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജും ധനവുമെല്ലാം ദൈവം കളഞ്ഞ് കുളിച്ചു! അപ്പോൾ ഉടമ ദൈവത്തോട് പറഞ്ഞു, പണി മതിയാക്കിക്കോ, നിന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന്! ഏതെങ്കിലും വേദപുസ്തകത്തിലെ കഥയല്ല, ഒരു ബ്രാൻഡിന്റെ കഥയാണ്. 1980-കളിൽ മഹാഭാരതവും, രാമായണവും, ആലിഫ് ലൈലയും, ചന്ദ്രകാന്തയും, ശക്തിമാനും, ചിത്രഗീതവും, ചിത്രമാലയും, ശനിയാഴ്ചത്തെ ചലച്ചിത്രവും എല്ലാം ദൂരദർശനിൽ അരങ്ങ് വാണിരുന്ന കാലത്ത് ഒരുപെട്ടി പോലത്തെ, മുന്നോട്ട് തള്ളിയ സ്ക്രീനോട് കൂടിയ ടെലിവിഷനുമുന്നിൽ ഇരുന്നത് ഓർമ്മയില്ലേ? അന്ന് വാപൊളിച്ച് മുന്നിലിരുന്നപ്പോ, ആ സ്ക്രീനിന് താഴെ എഴുതിയ പേരുകൾ ഇതിലേതെങ്കിലും ഒന്നായിരിക്കും, ബിപിഎൽ, വീഡിയോകോൺ, കെൽട്രോൺ, ഡയനോര പിന്നെ ഒനിഡ!കൊമ്പും വാലും, നീണ്ട കൂർത്ത നഖവും പച്ച ഗൗണും പരുപരുത്ത ശബ്ദവുമായി വന്ന…