Author: Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

ആഴത്തിലുള്ള വ്യാപാര-പ്രതിരോധ-നിർമ്മാണ-ഊർജ്ജ മേഖലകളിൽ സുശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ, അടുത്തകാലത്തായി ഇന്ത്യ ലോകത്തെ ഏറ്റവും അഗ്രസീവായ രാജ്യമായി മാറിയിരിക്കുന്നു. നാൽപ്പത് രാജ്യങ്ങളുമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പത്തോളം വലിയ കരാറുകൾ ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു.ഇന്ത്യയും ദക്ഷിണ കൊറിയയും ചേർന്നുള്ള ഒരു “മിഡിൽ പവർ ആക്സിസിൻ്റെ” ഔദ്യോഗിക വിളംബരമാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ് -ന്റെ സന്ദർശനം. കഴിഞ്ഞ എട്ടു വർഷമായി നയതന്ത്ര രംഗത്ത് നിശബ്ദമായിരുന്ന രാജ്യം എങ്ങിനെയാണ് ഇന്ത്യയുടെ ഏറ്റവും സ്ട്രാറ്റജീക്കായ സുഹൃത്തായി മാറുന്നത്? ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഡൽഹി സന്ദർശനം തന്ത്രപരമായ അനിവാര്യതയാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ദക്ഷിണ കൊറിയയ്ക്കും! ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിൽ ദക്ഷിണ കൊറിയൻ കമ്പനികളായ സാംസങ്, ഹ്യുണ്ടായ് എന്നിവ വലിയ സമ്മർദ്ദത്തിലാണ്. അവരുടെ പ്രൊഡക്ഷന്റെ 60 ശതമാനവും ചൈനയിൽ കേന്ദ്രീകരിക്കുന്നത് ഇനി സുരക്ഷിതമല്ലെന്ന് ദക്ഷിണ കൊറിയ തിരിച്ചറിയുന്നു. അവർക്ക് ചൈനയ്ക്ക് പകരമായി വിശ്വസിക്കാവുന്നത് ഇന്ത്യ എന്ന വലിയ രാജ്യത്തെയാണ്. ലീ ജേ-മ്യുങ് ദക്ഷിണ കൊറിയയുടെ…

Read More

കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യ, 2030-ഓടെ 7.3 ട്രില്യൺ ഡോളർ GDP-യുമായി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഈ മഹാപ്രയാണത്തിന്റെ നട്ടെല്ലെന്താണ്? ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളാണ്. മക്കിൻസി ആൻഡ് കമ്പനി (McKinsey & Co) അടുത്തിടെ പുറത്തുവിട്ട “Conglomerate 3.0” എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ, രാജ്യത്തിന്റെ വളർച്ചയുടെ ചുവടുപിടിച്ച്, വൈവിധ്യവൽക്കരണത്തിലൂടെയും ലോകമാകെയുള്ള വിപുലീകരണത്തിലൂടെയും ടാറ്റ, റിലയൻസ്, അദാനി, എൽ ആന്റ് ടി, ബിർള, മഹീന്ദ്ര തുടങ്ങിയ ഗ്രൂപ്പുകൾ ഇന്ത്യയുടെ സാമ്പത്തിക ഭൂപടം മാറ്റിവരച്ചിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയെ ക്ഷീണിപ്പിക്കാൻ ഈ കോർപ്പറേറ്റുകളെ താറടിച്ചാൽ മതി! ഇന്ത്യയെ പിടിച്ചുകെട്ടാൻ നമ്മുടെ കോർപ്പറേറ്റുകളെ മാനം കെടുത്തിയാൽ മതി! അതിന് ഏത് അടവും രാജ്യത്തിന്റെ ശത്രുക്കൾ എടുക്കാം. രാജ്യമാകെ കോർപ്പറേറ്റുകളെ വെറുക്കാൻ കെൽപ്പുള്ള എല്ലാ കളികളും അവർ കളിക്കും! നാസിക്കിലെ TCS-ൽ ഇപ്പോൾ നടത്തുന്ന കളിപോലെ. കാരണം ടാറ്റ ഇന്ത്യയുടെ ജീവവായുവാണ്. ടാറ്റയെ അവമതിക്കാൻ ഏത് വഴിയും തരംപോലെ…

Read More

ഊർജ്ജ മേഖലയിൽ ലോകത്തിന്റെ ഗൾഫായി വരും നാളുകളിൽ നമ്മുടെ രാജ്യത്തെ പൊസിഷൻ ചെയ്യാൻ പോകുന്ന വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. തമിഴ്നാട്ടിലെ കൽപ്പാക്കം ആറ്റോമിക് പവർ സ്റ്റേഷനിലെ Prototype Fast Breeder Reactor (PFBR)- അതിന്റെ ആദ്യ ‘ക്രിട്ടിക്കാലിറ്റി’ കൈവരിച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, ലോകത്തെ ഏറ്റവും വലിയ ആണവ റിയാക്ടർ ജീവൻ വയ്ക്കുന്ന നിമിഷം! നിയന്ത്രിതമായ ഒരു ചെയിൻ റിയാക്ഷനിലൂടെ ലോകത്തിന് മുന്നിൽ, ഇന്ത്യ ഇതാ ഊർജ്ജത്തിന്റെ മഹാരഹസ്യം അനാവരണം ചെയ്തിരിക്കുകയാണ്. റഷ്യ കഴിഞ്ഞാൽ, ഈ ടെക്നോളജി സ്വന്തമായുള്ള ലോകത്തെ ഏക രാഷ്ട്രം! അതാണ് ഇന്ന് ഇന്ത്യ! കോടികൾ ചിലവിട്ടിട്ടും അമേരിക്കയ്ക്കും ഫ്രാൻസിനും ഉൾപ്പെടെയുള്ള വമ്പന്മാർക്ക് തൊടാൻപോലുമാകാതെ പിന്തിരിയേണ്ടി വന്ന അതേ ടെക്നോളജി, കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് ഇൻഡ്യ നേടിയ കഥയാണിത്. എന്താണ് Prototype Fast Breeder Reactor എന്നു മനസ്സിലാക്കിയാലേ, ഈ നേട്ടം ഇത്രമേൽ സവിശേഷമാകുന്നത് എന്താണെന്ന് ബോധ്യമാവൂ. സാധാരണ ആണവ റിയാക്ടറുകൾ ഇന്ധനം കത്തിച്ച് ഊർജ്ജം ഉത്പാദിപ്പിക്കുന്നു. അവിടെ…

Read More

1970-കളുടെ മധ്യത്തിൽ 1 ഡോളർ ഈസ് ഈക്വൽ ടു 8 ഇന്ത്യൻ രൂപയായിരുന്നു. ഇന്ന് 90 രൂപ കടന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഏതെങ്കിലും സാമ്പത്തിക നയം കാരണമാണോ രൂപ വീക്ക് ആകുന്നത്? കഴിഞ്ഞ 50 വർഷമായി ഡോളറിനെതിരെ രൂപ ദുർബലമായി വരികയാണെന്ന് എല്ലാവർക്കുമറിയാം. ക്രമാനുഗതമായ താഴ്ചയാണത്. ആ താഴ്ച ശ്രദ്ധിച്ചാലറിയാം, അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുമ്പോഴൊക്കെ രൂപ ദുർബലമായി. ഇന്ത്യൻ രൂപ മാത്രമല്ല, ലോകത്തെ മിക്കവാറും കറൻസികളെല്ലാം ദുർബലമാകും. ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ അങ്ങനെ പല കറൻസികൾ. ജപ്പാന്റെ യെൻ, 30 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിലാണ്. എങ്ങനെയാണ് രൂപ ദുർബലമാകുന്നത്. അമേരിക്കൻ ഫിനാൻഷ്യൽ സംവിധാനത്തിലുള്ള ഏത് മാറ്റവും ലോകത്തെയാകെ ബാധിക്കുന്ന നില വന്നിട്ട് പതിറ്റാണ്ടുകളായി. ഇതിന്റെയെല്ലാം ചരടുവലിക്കുന്നത് അമേരിക്കൻ സെൻട്രൽ ബാങ്കായ ദ ഫെഡറൽ റിസർവ്വാണ്. ഈ ഫെഡറൽ റിസർവ്വ്, അവരുടെ നിക്ഷേപങ്ങൾക്ക് പലിശ കൂട്ടുമ്പോൾ, മറ്റ് രാജ്യങ്ങളിൽ നിന്ന് ഫണ്ടുകൾ യുഎസ്സിലേക്ക് ഒഴുകും. കോർപ്പറേറ്റുകളുടെ ഫണ്ട്, ഇൻഷ്വറൻസ്…

Read More

ഇന്ത്യയുടെ വിദേശനയ ചരിത്രത്തിൽ ഇറാനുമായുള്ള ബന്ധത്തിന് സമാനതകളില്ലാത്ത പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഉപരോധങ്ങളിലൂടെ ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ഇന്ത്യ ഇറാനെ പിന്തുണച്ചു. എന്നാൽ 2014-ഓടെ ഈ പിന്തുണയുടെ സ്വഭാവത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. 2014-ന് മുൻപ്, എണ്ണയാൽ നയിക്കപ്പെട്ട സാമ്പത്തിക ജീവനാഡിയായിരുന്നു ഇറാന് ഇന്ത്യ. ഒരുതരത്തിൽ ATM പോലെ. 2014-ന് മുൻപുള്ള കാലഘട്ടത്തെ “ഹൈ വോളിയം – ലോ സ്ട്രാറ്റജി” കാലഘട്ടം എന്ന് വിളിക്കാം. കാരണം അക്കാലത്ത് ഇറാന്റെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവായിരുന്നു ഇന്ത്യ. പ്രതിദിനം 2.2 ലക്ഷം മുതൽ 4 ലക്ഷം ബാരൽ വരെ എണ്ണ ഇന്ത്യ ഇറാൻ്റെ പക്കൽ നിന്ന് വാങ്ങിയിരുന്നു. 2013-14 കാലഘട്ടത്തിൽ മാത്രം ഏകദേശം 11 ദശലക്ഷം ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തത്. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകരാതെ പിടിച്ചുനിർത്തിയത് ഇന്ത്യ നൽകിയ ഈ വൻതുകകളാണ്. എന്നാൽ ഇന്ത്യ യഥാർ‌ത്ഥ കളി തുടങ്ങിയത് ഛബഹാർ തുറമുഖത്തിലൂടെ ആയിരുന്നു. ഇറാൻ്റെ…

Read More

കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഗ്യാസ് ഹബ്ബുകളിലൊന്നായ ഖത്തറിലെ ഗ്യാസ് ഫീൽഡുകളിൽ ഇറാൻ ആക്രമിക്കുമ്പോൾ ലോകരാജ്യങ്ങളുടെ മുഴുവൻ പ്രകൃതി വാതക ശൃംഖലയെയയാണ് അത് ഗുരുതരമായി ബാധിക്കുന്നത്. പ്രത്യേകിച്ച് ആഭ്യന്തര ആവശ്യത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലെ ഒരു രാജ്യത്തെ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ 20 ശതമാനത്തോളം ഖത്തറിൽ നിന്നാണ്. ഇന്ന് 189 മില്യൺ മെട്രിക് ക്യുബിക് മീറ്റർ പ്രകൃതി വാതകം പ്രതി ദിനം നമുക്ക് ആവശ്യമുണ്ട്. ഒരു രാജ്യത്തെ പ്രത്യേകമായി ആശ്രയിക്കാതെ പലസോഴ്സുകളിൽ നിന്ന് LNG-യും ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴത്തെ യുദ്ധം ഇതുപോലെ തുടർന്നാൽ അത് നമുക്ക് അൽപം റിസ്ക്ക് തന്നെയാണ്. ഓരോരോ മേഖലകളേയും പ്രത്യേകം എടുത്ത് എനർജി റിക്വയർമെന്റ് പഠിച്ച്, വിപുലവും വിശാലവുമായ എനർജി പ്ലാനിംഗ് ഇന്ത്യ നടത്താൻ തുടങ്ങിയിട്ട് 10-12 വർഷങ്ങളാകുന്നു. അതിന്റെ പ്രതിഫലനവും റിസൾട്ടും നമുക്ക് വന്ന് തുടങ്ങിക്കഴിഞ്ഞു. പണ്ട് പദ്ധതികൾ പലതും പ്രഖ്യാപിക്കുന്നതും പാതി…

Read More

വാചകക്കസർത്തുകളേക്കാൾ പ്രവൃത്തിക്കും സ്ട്രാറ്റജിക് ചാനലുകൾ വഴി നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്കുമാണ് ഇന്ത്യ മുൻഗണന നൽകുന്നത്. രാജ്യങ്ങളുടെ പരമാധികാരം, പ്രാദേശിക അഖണ്ഡത, സമാധാനം എന്നിവയിൽ ഊന്നിയുള്ള ഇന്ത്യയുടെ നിലപാടിന് മുമ്പെന്നത്തേക്കാളും ഇന്ന് സ്വീകാര്യത കിട്ടുന്നു. വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കി ഭാവിയിലെ നയതന്ത്ര നീക്കങ്ങൾക്കുള്ള വാതിലുകൾ തുറന്നിടുകയാണ് ഇന്ത്യ ചെയ്യുന്നത്. അതുകൊണ്ടാണ് വാഷിംഗ്ടൺ, ഇസ്രായേൽ, ടെഹ്‌റാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവരുമായി ഒരേ സമയം നല്ല ബന്ധം ഇന്ത്യയ്ക്ക് നിലനിർത്താൻ ആകുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും എല്ലാ പക്ഷങ്ങളുമായും സംസാരിക്കാനുള്ള ‘ആക്സസ്’ ഇന്ത്യയ്ക്കുണ്ട്. ഈ ആക്സസ് തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ സ്വാധീനശക്തി. അതുതന്നെയാണ് ഇന്ത്യയുടെ ഒരു ഫോൺകോളിന് ഇറാൻ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് അറബ് നേതാവ് ഹുസൈൻ ഹസൻ മിർസ അൽ സയീജ് പറഞ്ഞത്. ഒരു രാജ്യത്തെ മാത്രം പ്രീതിപ്പെടുത്തും വിധം വിദേശ നയതന്ത്രത്തെ കെട്ടിയിട്ടില്ല എന്നതാണ് ഇന്ത്യൻ വിദേശകാര്യ നയത്തിന്റെ വിജയം. ഇസ്രേയലുമായി ആയുധ ‍ഡീൽ നടത്തുന്ന ഇന്ത്യയാണ് ഇറാനിയൻ കപ്പലായ IRIS ലാവന് കൊച്ചി…

Read More

നാച്ചുറൽസ് അവരുടെ ആദ്യ സലൂൺ ചെന്നെയിൽ തുടങ്ങുമ്പോൾ മൾട്ടിനാഷണൽ കോംഗ്ലമറേറ്റിന്റെ ഉടമസ്ഥതയിലുള്ള ലാക്മേയ്ക്ക് 130 സലൂണുകൾ രാജ്യമാകമാനം ഉണ്ടായിരുന്നു. അപ്പോഴൊക്കെ കുമരവേലും വീണയും ആ ബ്രാൻഡിനെ കണ്ട് അത്ഭുതം കൂറി. ഇന്ന് നാച്ചുറൽസിന്റെ ഫ്രാഞ്ചൈസികളുടെ പകുതി മാത്രമാണ് ലാക്മേ എന്ന ബ്രാൻഡ്. പത്തിൽ നിന്ന് നൂറിലേക്കും, ഇരുനൂറിലേക്കും പിന്നെ ആയിരത്തിനടുത്തേക്കും നാച്ചുറൽസ്, ഫ്രാഞ്ചൈസികളായി വളർന്നത് കുമരവേലിന്റെ ബുദ്ധിയും ബിസിനസ്സ് അക്യുെമനും കൊണ്ടാണ്. സലൂൺ മേഖല ഇന്ന് കേരളത്തിൽ മാത്രം 5000 കോടി റവന്യൂ ജനറേറ്റ് ചെയ്യുന്ന ഇൻഡസട്രിയാണ്. 2033-ൽ 9000 കോടിക്ക് മുകളിൽ കേരളത്തിൽ മാത്രം സലൂൺ ആന്റ് ഗ്രൂമിംഗ് ഇൻഡസ്ട്രി മാറും എന്നാണ് കണക്കുകൾ പറയുന്നത്. ഈ മേഖല ഇങ്ങനെ വളരുമെന്ന് 25 വർഷം മുമ്പ് കാണാനായി എന്നതാണ് കുമരവേലിന്റെ സംരംഭക ബുദ്ധി! വേണമെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് കോംഗ്ലമറേറ്റിന് വൻതുക പറഞ്ഞ് നാച്ചുറൽസിനെ വിൽക്കാമായിരുന്നു. പക്ഷെ കുമരവേലും വീണയും കണ്ടത്, കൂടെ നിൽക്കുന്ന ഫ്രാഞ്ചൈസി ഉടമകളായ സംരംഭകരെയാണ്,…

Read More

വളരെ പക്വതയോടെ, ബഹളങ്ങളില്ലാതെ കേരളം ഒരു ഡിജിറ്റൽ ട്രാൻസ്ഫർമേഷന് വിധേയമായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന, പതിറ്റാണ്ടുകളായി അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തുന്ന ഒരു മാറ്റം. അതാണ് കെ-സ്മാർട്ട്! Kerala Solutions for Managing Administrative Reformation and Transformation. കേരളത്തിന്റെ എന്നല്ല, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോക്കൽ സെൽഫ് ഗവൺമെന്റ് സർവ്വീസുകളെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് വന്നിരിക്കുന്നു. പഞ്ചായത്ത് ഓഫീസ്, മുനിസിപ്പാലിറ്റി തുടങ്ങിയുള്ള എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുമായി ലഭിക്കേണ്ട എണ്ണൂറോളം സർവ്വീസുകളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ മലയാളിക്ക് എവിടെ നിന്നും അപേക്ഷിക്കാം, മിനുറ്റുകൾക്കുള്ളിൽ, അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ സർട്ടിഫിക്കേറ്റ് ഡൗൺലോഡ് ചെയ്യാം. ഡിജ്റ്റലൈസേഷന്റെ പവർ! ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, മാര്യേജ് രജിസ്ട്രേഷൻ, ബിൽഡിംഗ് പെർമിറ്റ്, പ്രോപ്പർട്ടി ടാക്സ് പേമെന്റ്, ട്രേഡ് ലൈസൻസുകൾ, പെൻഷൻ അപേക്ഷകൾ, ഓണർഷിപ് സർട്ടിഫിക്കറ്റ്, ബിൽഡിംഗ് നമ്പർ അങ്ങനെ എല്ലാം ഇന്ന് K-SMART വഴി ലഭിക്കും. നേരത്തേ പൊടിപിടിച്ച ഫയലുകൾ ടേബിളുകളിൽ നിന്ന് ടേബിളുകളിലേക്ക് ഒച്ചിഴയുന്ന വേഗതയിൽ…

Read More

ടാറ്റ ഗ്രൂപ്പും ചാറ്റ് ജിപിടി-യുടെ ഓപ്പൺഎഐയും (OpenAI) തമ്മിൽ ചരിത്രപരമായ പങ്കാളിത്തത്തിന് ‍ഡൽഹി സാക്ഷിയായത്. ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി മാറ്റാൻ ശേഷിയുണ്ട്- പുതിയ ടാറ്റ-ഓപ്പൺ എഐ സഹകരണത്തിന്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാനും ഈ പ്രഖ്യാപനം നടത്തുമ്പോൾ അത് രണ്ട് കോർപ്പറേറ്റുകളുടെ ടെക്നോളജി ഡീലല്ല, പകരം വിപ്ലവകരമായ ഒരു പുതിയ എഐ സിസ്റ്റത്തിന്റെ കല്ലിടൽ ചടങ്ങായി വേണം കാണാൻ. കാരണം ടാറ്റയാണ് പങ്കാളി. ധാരണപ്രകാരം ആദ്യ ഘട്ടത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 100 മെഗാവാട്ട് ശേഷിയുള്ള AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. ഇത് പിന്നീട് 1 ഗിഗാവാട്ട് (1GW) വരെയായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും അവയുടെ പ്രവർത്തനത്തിനും ആവശ്യമായ വലിയ കമ്പ്യൂട്ടേഷണൽ പവർ ഇത് നൽകും. ഈ ഡീലിന്റെ മാത്രം അർത്ഥം എന്താണെന്ന് അറിയാമോ? പറയാം.. സാധാരണക്കാരന്റെ ജീവിതത്തെിലേക്ക് എഐ വളരെ എളുപ്പത്തിൽ കടന്നുകയറും. കാരണം ഇന്ത്യയ്ക്കുള്ളിൽ തന്നെ…

Read More