Author: Nisha Krishnan

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ നിങ്ങൾ എങ്ങിനെ വിലയിരുത്തുന്നു?.. https://youtu.be/Yikv4yKFCU8 ഇന്ത്യയെ പട്ടിണിക്കാരില്ലാത്ത രാജ്യമായി മാറ്റാനുള്ള യത്നത്തിനു നിർമ്മല സീതാരാമന്റെ ബജറ്റിന് കഴിയുമോ? അതോ കാർഷിക വ്യാവസായിക തൊഴിൽ ഇടത്തെ വോട്ടും യുവാക്കളുടെ വോട്ടും നേടാനുള്ള തലോടലാണോ ഈ ബജറ്റ്? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ? അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സാധാരണ വോട്ടർമാർക്ക് തത്കാലം അധിക ഭാരം തലയിലേറ്റി നൽകരുത്. എന്നാൽ പരോക്ഷമായി ഒരു സാമ്പത്തിക നിയന്ത്രണം കൊണ്ടുവരികയും വേണം. വോട്ടർമാർ തങ്ങളുടെ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്ന മേഖലകളാണ് കാർഷിക, വ്യാവസായിക, തൊഴിൽ ഇടങ്ങൾ. അതുകൊണ്ടു തന്നെ ഇത്തരം പ്രാഥമിക മേഖലകൾക്ക് പരമാവധി ശ്രദ്ധ ഊന്നിക്കൊണ്ടുള്ള ഒന്നെന്നു വേണം ഈ ബജറ്റിനെ വിലയിരുത്തുവാൻ. ബജറ്റ് പ്രതീക്ഷക്കൊത്തുയർന്നോ? രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ജനങ്ങൾ വലിയ പ്രതീക്ഷ പുലർത്തിയത് സ്വാഭാവികം. ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദായ നികുതിയില്‍ ഘടനാപരമായ പരിഷ്‌കരണം ബജറ്റില്‍ പ്രഖ്യാപിച്ചു എന്നതാണ് ധനമന്ത്രി നിർമലാ…

Read More

ഐ ഫോൺ ഉൽപ്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഭാവിയിൽ ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. https://www.youtube.com/watch?v=gmCygMRbnsE&feature=youtu.be ആപ്പിളിന്റെ കൂടുമാറ്റം എങ്ങോട്ട്? 40 മുതൽ 45 ശതമാനം വരെ ഐ ഫോണുകൾ രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുകയെന്നതാണ് ആപ്പിളിന്റെ ദീർഘദൂര ലക്ഷ്യമെന്നാണ് സൂചന. 2025-ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ആപ്പിൾ, ഇന്ത്യയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ അടക്കമുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഏകദേശം 25% ചൈനയിൽ നിന്ന് മാറും. ആപ്പിൾ ഐ ഫോൺ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇതിനോടകം തന്നെ ചെന്നൈ കേന്ദ്രീകരിച്ച് ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ 5% മാത്രമാണ് ചൈനയ്ക്ക് പുറത്ത് നിർമ്മിക്കുന്നത്. Also Read Other Gadget News ചൈന വിടുന്നതെന്തിന്? ചൈനയിലെ ഐ ഫോൺ സിറ്റി പ്ലാന്റിൽ…

Read More

കോവിഡ് കാലത്ത് അടിമുടി തകർന്ന മേഖലയായിരുന്നു ട്രാവൽ ആൻഡ് ടൂറിസം. ഇന്ത്യയിലെയും ലോകത്തെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾഅടച്ചിടപ്പെട്ടതോടെ ഒരു പ്രധാന വരുമാന മേഖലയായിരുന്നു താറുമാറായത്. https://youtu.be/xN-P_YYXrvI കോവിഡിനൊപ്പം ജീവിച്ച് തുടങ്ങുകയും നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്തതോടെ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമായി. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതോടെ സമ്പദ് വ്യവസ്ഥയിലേക്കുളള പണമൊഴുക്കും വർദ്ധിച്ചു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ റിപ്പോർട്ടിൽ അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരമായി ദുബായ് ഒന്നാമതെത്തി. ദുബായ് ഈ വർഷം വിനോദസഞ്ചാരികളിൽ നിന്ന് 29.4 ബില്യൺ ഡോളർ നേടിയതായി വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ വെളിപ്പെടുത്തി. ദോഹയിലും ലണ്ടനിലും വിനോദസഞ്ചാരികൾ യഥാക്രമം 16.8 ബില്യൺ ഡോളറും 16.1 ബില്യൺ ഡോളറും ചെലവഴിച്ചു. Also Read: Middle East News കോവിഡിന് ശേഷം ദോഹയുടെ ഉയർച്ച കോവിഡിന് ശേഷം അന്താരാഷ്ട്രസന്ദർശകരുടെ എണ്ണത്തിൽ മികച്ച മുന്നേറ്റം നടത്തിയത് ദോഹ, ഒർലാൻഡോ, ഫ്ലോറിഡ, തുർക്കിയിലെ അന്റാലിയ…

Read More

https://youtu.be/hpy_7U6k1j8 വരുന്നത് പറക്കുംബൈക്കുകളുടെ കാലം | Flying Bike Can Stay in the Air for 40 minutes priced at $777,000 ജാപ്പനീസ് കമ്പനിയായ Arewins Technologies ന്റേതാണ് Xturismo എന്ന ഫ്ലൈയിംഗ് ബൈക്ക്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ഇവന്റിലാണ് ഹോവർബൈക്കിന്റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്. സിംഗിൾ സീറ്റർ ഫ്ലൈയിംഗ് ബൈക്കിന് 777,000 ഡോളർ (ഏകദേശം 6കോടി 39 ലക്ഷം രൂപ) വിലവരും. 300 കിലോഗ്രാം ഭാരവും പരമാവധി 100 കിലോഗ്രാം പേലോഡുമാണ് ഈ ഹോവർ ബൈക്കിനുളളത്. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വേഗതയും 40 കിലോമീറ്റർ റേഞ്ചും ഇതിനുണ്ട്. 300 കിലോ ഗ്രാമാണ് ഭാരം. ഇന്റേണൽ കമ്പസ്റ്റൺ + ബാറ്ററി മോഡലാണ് ഈ ഹോവർ ബൈക്ക്. റിമോട്ട് നാവിഗേഷൻ, ഓട്ടോ സ്റ്റിയറിംഗ്, ഓട്ടോണമസ് കൺട്രോൾ സിസ്റ്റവുമുളള ബൈക്കിന് 3.7 മീറ്ററാണ് നീളം, ഉയരം 1.5 മീറ്ററും വീതി 2.4…

Read More

https://youtu.be/C238Jzy5X9E ലോകം മുഴുവൻ ഒരുമിച്ച ടെക്നോളജി മേളയായ GITEX 2022 വേദിയിൽ കേരളത്തിൽ നിന്ന് എഴുപതിൽപരം സ്റ്റാർട്ടപ്പുകളും സംരംഭങ്ങളുമാണ് പങ്കാളികളായത്. കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ആണ് സ്റ്റാർട്ടപ്പുകൾ ടെക്മേളയുടെ ഭാഗമായത്. ഗ്ലോബൽ മാർക്കറ്റിനായ് ശ്രമിക്കുന്ന നാൽപ്പതോളം സ്റ്റാർട്ടപ്പുകളാണ് പ്രൊഡക്ടുകൾ പ്രദർശിപ്പിച്ചത്. ഇൻവെസ്റ്റേഴ്സുമായും ബിസിനസ് സംരംഭകരുമായും സർക്കാർ പ്രതിനിധികളുമായി സംവദിക്കാനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പാക്കാനും ജൈട്ടെക്സ് വേദിയിലൂടെ കേരളത്തിന് സാധിച്ചു. വലിയ വോള്യം ബിസിനസുകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചതായി സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികൾ പറഞ്ഞു. യുഎഇ -കേരള ലോഞ്ച് പാഡിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ദുബായിൽ ബിസിനസ് ആരംഭിക്കാൻ സാധ്യത ഒരുങ്ങുകയാണെന്ന് സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡവലപ്മെന്റ് ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരൻ പറഞ്ഞു. കമ്പനി റെജിസ്ട്രേഷൻ, ലീഗൽ-ഫൈനാൻഷ്യൽ സപ്പോർട്ടുകളും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.NRI-കൾക്ക് സ്റ്റാർട്ടപ്പുകളുമായി എളുപ്പത്തിൽ ഇന്ററാക്ട് ചെയ്യാനുള്ള ലൈവ്‌ലി സ്പേസ് ഒരുക്കാനും ഈ സൗകര്യം സഹായിക്കും. നൂറോളം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തതിൽ മാർക്കറ്റ് പൊട്ടൻഷ്യൽ ഉള്ള സ്റ്റാർട്ടപ്പുകൾ മാത്രമാണ് മേളയിൽ…

Read More

https://youtu.be/pq61aiT9Ens ദുബായ് GITEX 2022 വേദിയിൽ ചൈനീസ് കമ്പനി എത്തിച്ച സെപെം​ഗ് X2 ഇലക്ട്രിക് ഫ്ലയിം​ഗ് കാർ മേളയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഫ്ലയിം​ഗ് കാറായ X2 വിന്റെ ലോകത്തെ ആദ്യത്തെ വിജയകരമായ ടെസ്റ്റ് ഫളൈറ്റിനും ദുബായി സാക്ഷ്യം വഹിച്ചു. സ്മാർട്ട് മൊബിലിറ്റിയിൽ ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടുന്ന ഫ്ലയിം​ഗ്കാറുകൾ ആകും ഇനി നമ്മെ അത്ഭുതപ്പെടുത്താൻ പോകുന്നത്. ഈ കാറിന് 560 കിലോ ഭാരമേയുള്ളൂ, ഇതിന്റെ ടെയ്ക്ക് ഓഫ് വെയ്റ്റ് 760 കിലോ​ഗ്രാമാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കാൻ ഇതിനാകും. തുടക്കത്തിൽ ഒറ്റപറക്കലിൽ 35 മിനുറ്റാകും സമയം കിട്ടുക. ഇന്റലിജന്റ് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം ആണ് സുരക്ഷിതമായി പറന്നുപൊങ്ങാനും ഇറങ്ങാനും ഈ ഫ്ലെയിം​ഗ് കാറുകളെ സഹായിക്കുന്നത്.ന​ഗരങ്ങളിലുൾപ്പെടെ താഴ്ന്ന് പറന്ന് പൊതു​ഗതാ​ഗത സൗകര്യങ്ങളിലടക്കം ഉപയോ​ഗിക്കാൻ പറ്റും വിധമാണ് X2 ഉൾപ്പെടെ ഇപ്പോൾ അവതരിപ്പിക്കുന്ന മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീറോ കാർബൺ എമിഷൻ എന്നുള്ളതാകും ഈ കാറുകൾ വ്യാപകമായി ഇനി നിർമ്മിച്ച് വിപണിയിലെത്താനുള്ള മറ്റൊരു കാരണവും.…

Read More

https://youtu.be/XW4R5jeFj_Q കർഷകർ, പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങി സാധാരണജനങ്ങളിലേക്ക് ടെക്നോളജി സൊല്യൂഷൻസ് എത്തിക്കുന്നതിനാണ് തമിഴ്നാട് ഗവൺമെന്റ് ശ്രമിച്ചു വരുന്നതെന്ന് തമിഴ്നാട് IT മന്ത്രി T.മനോ തങ്കരാജ്. ഓരോ മേഖലയിലും സാധാരണ നിലയിൽ പരിഹാരം കണ്ടെത്താനാവാത്ത പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ടെക്നോളജിയിലൂടെ അവയ്ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. തമിഴ്നാട്ടിൽ ഒരു മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് വേണ്ടി വളരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. GITEX പോലുളള എക്സ്പോകൾ സന്ദർശിക്കുന്നതിലൂടെ അത് എത്രമാത്രം തമിഴ്നാടിന് ഗുണകരമാകുമെന്നാണ് ഞങ്ങൾ നോക്കുന്നത്. നിലവിൽ വളരെ മികച്ച നമ്പർ സ്റ്റാർട്ടപ്പുകളാണ് തമിഴ്നാടിനുളളത്. ചെന്നൈയിൽ മാത്രമല്ല, ടയർ 2, ടയർ 3 നഗരങ്ങളിലും സ്റ്റാർട്ടപ്പുകൾ സജീവമാണ്. കൂടുതൽ റിസർച്ച് സെന്ററുകൾ സ്ഥാപിച്ച് സ്റ്റാർട്ടപ്പുകൾക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഒരുക്കുന്നതിനാണ് ‍‍‍ഞങ്ങൾ ശ്രമിക്കുന്നത്. ഏയ്ഞ്ചൽ ഇൻവെസ്റ്റേഴ്സുമായും മറ്റ് നിക്ഷേപകരുമായും സ്റ്റാർട്ടപ്പുകളെ ലിങ്ക് ചെയ്യുന്നതിനുളള ശ്രമങ്ങളും നടത്തുന്നു. സ്റ്റാർട്ടപ്പുകളെയും ഇന്നവേഷനുകളെയും പിന്തുണയ്ക്കുന്നതിനായി വരുന്ന മാസം ഇന്ത്യയിൽ ആദ്യമായി iTNT Hub…

Read More

https://youtu.be/t_miWfCluJg ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മികച്ച മാതൃക: Dr Aman Puri/ Gitex2022/ Consul General of India in Dubai ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനായ Gulf Information Technology Exhibition എന്ന GITEX-2022 ൽ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തത് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി. എക്‌സ്‌പോയിലും ഇന്ത്യ പവലിയനിലുമായി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 200 ഓളം ഇന്ത്യൻ കമ്പനികളാണ് പങ്കെടുക്കുന്നത്. ഇത് ഇന്ത്യയെ പങ്കെടുക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വലിയ പ്രതിനിധിയായി മാറ്റുന്നു. കേരളത്തിൽ നിന്നും 40 ഓളം സ്റ്റാർട്ടപ്പുകളാണ് പങ്കെടുക്കുന്നത്. ഇത് ഏറ്റവും വലിയ റെപ്രസെന്റേഷൻ ആണെന്ന് ഡോ.അമൻ പുരി പറഞ്ഞു. ഇന്ത്യയും യുഎഇയും ശക്തമായ സാംസ്‌കാരിക സാമ്പത്തിക ബന്ധങ്ങൾ പങ്കിടുന്നുണ്ടെന്നും ഈ വർഷം ആദ്യം CEPA ഒപ്പിട്ടതോടെ ഇതിന് കൂടുതൽ ഉത്തേജനം ലഭിച്ചിട്ടുണ്ടെന്നും ഡോ.പുരി പറഞ്ഞു. ഇലക്ട്രോണിക്സ്, ഐടി മേഖലയിൽ നിന്നുള്ള ഇന്ത്യൻ കമ്പനികളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി ദുബായ് ഉയർന്നു വന്നതായും ഡോ.പുരി…

Read More

https://youtu.be/dl_aR1RChvg ലോകത്തെ ഏറ്റവും വലിയ ടെക്ക് മേള GITEX ​ഗ്ലോബലിന് ദുബായിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്ന മേളയിൽ കേരളത്തിൽ നിന്ന് 40-ലധികം സ്റ്റാർട്ടപ്പുകൾ ഭാഗമാകുന്നുണ്ട്. എഡ്യൂടെക്, സൈബർ സുരക്ഷ, എന്റർപ്രൈസ് ടെക്, അഗ്രി ടെക്, ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്), മീഡിയ ടെക്, ഹെൽത്ത് ടെക്, ഫിൻടെക്, ഇൻഷുറൻസ് ടെക്, കൺസ്യൂമർ ടെക് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ ജൈറ്റെക്സിൽ പങ്കെടുക്കുന്നുണ്ട്. ബിസിനസ്, നിക്ഷേപ അവസരങ്ങൾ എന്നിവയ്‌ക്ക് പുറമെ, സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളും GITEX ഗ്ലോബൽ വാഗ്ദാനം ചെയ്യും. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനു പുറമേ, കൂടുതൽ വിപുലീകരണസാധ്യതയൊരുക്കും. നിക്ഷേപകരെ മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനിൽ ഇന്ത്യൻ പവലിയൻ ഒരുക്കിയിരിക്കുന്നത് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് & കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇഎസ്‌സി) ആണ്. ഫ്ലൈയിം​ഗ് കാറുകൾ, ഫ്യൂച്ചറിസ്റ്റിക് വെഹിക്കിളുകൾ, ഇന്ററാക്ടിവ്…

Read More

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങിയ GITEX 2022 ന്റെ 42-ാമത് പതിപ്പിൽ സ്മാർട്ട് സംരംഭങ്ങൾ, ആപ്ലിക്കേഷനുകൾ, സ്റ്റേഷനുകൾ എന്നിവ അവതരിപ്പിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. GITEX ഇവന്റിൽ ഷെവർലെ ബോൾട്ട് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഓൾ-ഇലക്‌ട്രിക് സെൽഫ് ഡ്രൈവിംഗ് ക്രൂയിസ് വാഹനം RTA ആദ്യമായി പ്രദർശിപ്പിച്ചു. പുതിയ തലമുറ ടാക്സികൾ, RTA സ്മാർട്ട് ആപ്പുകൾ, ഡിജിറ്റൽ ട്വിൻ പവർഡ് സ്‌മാർട്ട് ദുബായ് മെട്രോ സ്റ്റേഷൻ, വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള സ്മാർട്ട് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ ആർടിഎ പ്രദർശനത്തിലുണ്ട്. 2030-ഓടെ ദുബായിലെ മൊത്തം മൊബിലിറ്റിയുടെ 25% വിവിധതരത്തിലുളള സെൽഫ് ഡ്രൈവിംഗ് ഗതാഗത മാർഗ്ഗങ്ങളിലൂടെയുള്ള യാത്രകളാക്കി മാറ്റാനാണ് RTA ലക്ഷ്യമിടുന്നത്. ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി യാഥാർത്ഥ്യമാക്കുന്നതിനുളള ശ്രമങ്ങളിലാണ്. ക്രൂയിസ് സെൽഫ്-ഡ്രൈവിംഗ് വാഹനങ്ങൾക്കായി ജുമൈറ പ്രദേശത്തിന്റെ ഡിജിറ്റൽ മാപ്പുകൾ തയ്യാറാക്കുന്നതിന്റെ പ്രാരംഭ ഘട്ടം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. 2023-ഓടെ സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് RTA. യുഎസിനു പുറത്ത് ക്രൂയിസ് സെൽഫ്…

Read More