Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
EDITORIAL INSIGHTS

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

ഒരു ശക്തമായ അന്തർവാഹിനിയെ പോലും തകർക്കാൻ ശേഷിയുള്ള ജലമർദ്ദത്തിനടിയിൽ ഇന്ത്യ ഇന്ന് എണ്ണയും പ്രകൃതിവാതകവും പുറത്തെടുക്കുകയാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുംബൈ ഹൈ ഇന്നും ഇന്ത്യയുടെ എണ്ണ ഉത്പാദനത്തിന്റെ ഏകദേശം നാലിലൊന്ന് സംഭാവന ചെയ്യുന്നു. പലരും കരുതിയത് മുംബൈ ഹൈ അവസാനിച്ചുവെന്നാണ്. എന്നാൽ ഇന്ന് AI, 4D സീസ്മിക് ഇമേജിംഗ്, Enhanced Oil Recovery സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പഴയ കിണറുകളിൽ നിന്ന് പോലും പുതിയ ഉത്പാദനം കണ്ടെത്തുകയാണ് ഇന്ത്യ. ഓഫ്‌ഷോറിൽ മാത്രമല്ല. കരയിലും ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. രാജസ്ഥാൻ! ഇന്ത്യയിലെ ഏറ്റവും വലിയ ഓൺഷോർ എണ്ണ ഉത്പാദന കേന്ദ്രമാണ് ബാർമർ ബേസിൻ. മംഗള, ഭാഗ്യ, ഐശ്വര്യ എന്നീ ഫീൽഡുകൾ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന് വലിയ സംഭാവന നൽകുന്നു. അസമെടുത്താൽ, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യയിലെ എണ്ണപ്പാടങ്ങൾ അവിടെ കാണാം. ഗുജറാത്തിലേക്ക് വന്നാൽ കാംബെ ബേസിൻ ഇപ്പോഴും ഇന്ത്യയുടെ പ്രധാന എണ്ണ മേഖലകളിലൊന്നാണ്. അപ്പോൽ ചോദിക്കാം, ഇന്ത്യയ്ക്ക് 100% എണ്ണ സ്വയംപര്യാപ്തത നേടാനാകുമോ? ഇവിടെയാണ് ഒരു യാഥാർത്ഥ്യമുള്ളത്.
Nisha KrishnanBy Nisha Krishnan6 June 20265 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നാളെ ഇന്ത്യ എണ്ണ ഉത്പാദനം ഇരട്ടിയാക്കിയാലും, ഇറക്കുമതി തുടർന്നേ പറ്റൂ. ഉൽപ്പാദനം മൂന്നിരട്ടിയാക്കിയാലും, ഇറക്കുമതി തുടരും. കാരണം ഇന്ത്യയുടെ ആവശ്യകതയും അതിവേഗം ഉയരുകയാണ്. അപ്പോൾ ഓയിലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത ഇല്ലാതെ നാം തോൽക്കുമോ? ഇന്ത്യയുടെ ലക്ഷ്യം എല്ലാ എണ്ണയും സ്വന്തം രാജ്യത്ത് ഉത്പാദിപ്പിക്കുക എന്നതല്ല. കാരണം അതൊരു അസാധ്യ ലക്ഷ്യമാണ്. ഇന്ത്യയുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ പരമാവധി എണ്ണ ആഭ്യന്തരമായി പ്രൊഡ്യൂസ് ചെയ്യുക, അതേസമയം, വളരെ വേഗം ഇലക്ട്രിക് വാഹനങ്ങൾ, മെട്രോ റെയിൽ, റെയിൽവേ വൈദ്യുതീകരണം., എഥനോൾ ബ്ലെൻഡിംഗ്, ബയോഫ്യൂവൽ എന്നിവയിലേക്ക് കടക്കുക.  സോളാർ, വിൻഡ്, പ്രകൃതിവാതകം,  ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ ഓൾട്ടർനേറ്റ് എനർജി വസൂലാക്കുന്ന കാര്യത്തിൽ ലോകത്തിന്റെ മുൻപന്തിയിലെത്തുക.

ഇപ്പോഴത്തെ നമ്മുടെ രാജ്യത്തിന്റെ പര്യവേക്ഷണങ്ങൾ വിജയിച്ചാൽ 2030-ഓടെ എന്ത് സംഭവിക്കും? ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം 85 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെ കുറയാം. 2040-ഓടെ, EV വിപ്ലവവും ഗ്രീൻ ഹൈഡ്രജനും ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും വിജയിച്ചാൽ 50 ശതമാനം വരെ എണ്ണ ഇറക്കുമതി കുറയ്ക്കാം. അപ്പേഴേക്കും എണ്ണയുടെ പ്രാധാന്യം തന്നെ കുറയ്ക്കാനാകണം എന്നതാണ് നമ്മുടെ ലക്ഷ്യം. അതാണ് ഇന്ത്യയുടെ ഊർജ്ജ തന്ത്രം. ലക്ഷ്യം Oil Independence അല്ല. Energy Sovereignty ആണ്. ഈ രണ്ട് വാക്കുകൾ തമ്മിലുള്ള വ്യത്യാസം വലുതാണ്? Oil Independence എന്നാൽ ആവശ്യമുള്ള എല്ലാ എണ്ണയും സ്വന്തം രാജ്യത്ത് ഉത്പാദിപ്പിക്കുക എന്നതാണ്. Energy Sovereignty എന്നാൽ ഒരു ഇന്ധനത്തിനും അടിമയാകാതിരിക്കുക എന്നതും. ഇന്ത്യ രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുന്നത്. ഇത് വളരെ നിർണായകമായ മാറ്റമാണ്. കാരണം ഈ നൂറ്റാണ്ടിലെ ഊർജ്ജ യുദ്ധം എണ്ണയ്ക്കുവേണ്ടിയല്ല. ഊർജ്ജ സ്രോതസ്സുകളുടെ വൈവിധ്യത്തിനുവേണ്ടിയാകും.

വാസ്തവത്തിൽ ഉയരുന്ന ഊർജ്ജ ആവശ്യകത ഒരു വികസിത സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണമാണ്. ഒരു പരാജയപ്പെട്ട രാജ്യത്തിൽ ഊർജ്ജ ഉപഭോഗം ഉയരില്ല. വളരുന്ന രാജ്യത്തിലാണ് അത് സംഭവിക്കുക. കാരണം വരുമാനവും വർദ്ധിക്കുന്നു. ജീവിത നിലവാരവും ഉയരുന്നു. ഗ്രാമങ്ങളിലെ കുടുംബങ്ങൾ വാഹനങ്ങൾ വാങ്ങുന്നു. എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നു. ആളുകൾ യാത്രകൾ ചെയ്യുന്നു. വ്യവസായങ്ങൾ വികസിക്കുന്നു. ഇതാണ് ഊർജ്ജ ആവശ്യങ്ങൾ വർദ്ധിപ്പിക്കുന്നത്. ഈ മാറ്റം രാജ്യത്ത് ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ സമാന്തരമായി നിരവധി അസാധാരണ നീക്കങ്ങൾ ആരംഭിച്ചത്. ഒരു ഭാഗത്ത് സോളാർ എനർജിയിൽ ലോകത്ത് അതിവേഗം വളരുന്ന രാജ്യമാകുന്നു! നമ്മൾ എന്ത് ചെയ്തെന്നോ? 2014-ൽ 3 ഗിഗാ വാട്ട് സോളാർ എനർജിയാണ് പ്രൊഡ്യൂസ് ചെയ്തതെങ്കിൽ ഇന്ന് 150 ഗിഗാവാട്ട് സോളാർ വൈദ്യുതി രാജ്യം ഉൽപ്പാദിപ്പിക്കുന്നു. 12 വർഷം കൊണ്ട് 40 മടങ്ങ് വർദ്ധന. ഇൻസ്റ്റോൾഡ് കപ്പാസിറ്റിയിൽ 4000% വർദ്ധന. സോളാർ എനർജിയിൽ ലോകത്തെ ഏറ്റവും വലിയ എനർജി പ്രൊഡക്ഷൻ ഫീൽഡ് ഇന്ത്യയിലാണ് എന്നത് ഈ മേഖലയിലെ നമ്മുടെ എക്സിക്യൂഷൻ പവറും വേഗതയും അടിവരയിടുന്നു.

മറ്റൊന്ന് ഭാഗത്ത് വിൻഡ് എനർജി ടാപ്പ് ചെയ്യുകയാണ് നമ്മൾ! കഴിഞ്ഞ ദശകത്തിനിടെ മാസ്സീവായ ഗ്രോത്താണ് വിൻഡ് എനർജിയിൽ രാജ്യം കൈവരിച്ചത്. 56 ഗിഗാവാട്ട് വൈദ്യുതി ഇന്ന് കാറ്റാടി വഴി ഉൽപ്പാദിപ്പിക്കുന്നു, കഴിഞ്ഞ സാമ്പത്തിക വർഷം ചരിത്രത്തിലെ ഏറ്റവും വലിയ അഡിഷനാണ് രാജ്യം വിൻഡ് എനർജിയിൽ കുറച്ചത്. 6.1 ഗിഗാ വാട്ട്. നാല് വർഷത്തിനകം, 2030-ൽ 100 ഗിഗാ വാട്ട് വിൻഡ് എനർജി ലക്ഷ്യം വെച്ചാണ് നമ്മുടെ പോക്ക്.

മൂന്നാമത് ഗ്രീൻ ഹൈഡ്രജൻ- ഇന്ത്യ ഇന്ന് ലോകത്തിലെ ഗ്രീൻ ഹൈഡ്രജൻ മഹാശക്തിയായി മാറുകയാണ്. ഇതിനായി രൂപീകരിച്ച National Green Hydrogen Mission ലോകത്തെ തന്നെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പദ്ധതിയാണ്. 2030-ഓടെ പ്രതിവർഷം 50 ലക്ഷം മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ ദൗത്യം വഴി രാജ്യത്തേക്ക് 8 ലക്ഷം കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കപ്പെടുകയാണ്. എണ്ണയും പ്രകൃതിവാതകവും പോലുള്ള ഫോസിൽ ഇന്ധനങ്ങളിലെ ഇന്ത്യയുടെ ആശ്രിതത്വം ഗണ്യമായി കുറയ്ക്കാൻ നമ്മൾ കരുതി വെച്ചിരിക്കുന്ന ട്രംപ് കാർഡുകളിൽ ഒന്നാണ് ഗ്രീൻ ഹൈഡ്രജൻ. കാരണം, സ്റ്റീൽ നിർമ്മാണം,  Fertilizer നിർമ്മാണം, റിഫൈനറികൾ, ഹെവി ട്രക്കുകൾ, കപ്പൽ ഗതാഗതം, വിമാന ഇന്ധനം എന്നിവയിലെല്ലാം ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാവുന്ന സാധ്യതയാണ് ഇന്ത്യ കാണുന്നത്. സോളാർ വിപ്ലവത്തിന് ശേഷം, ഇന്ത്യ ലോകത്തെ നയിക്കാൻ തയ്യാറെടുക്കുന്ന അടുത്ത വലിയ എനർജി റെവല്യൂഷനാണ് ഗ്രീൻ ഹൈഡ്രജൻ.

നാലാമത് എഥനോൾ ആണ്. നേരത്തേ പറഞ്ഞ, ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ തന്ത്രത്തിലെ ഏറ്റവും വിജയകരമായ പദ്ധതികളിലൊന്നാണ് Ethanol Blended Petrol Programme. ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന എഥനോൾ, പെട്രോളിൽ കലർത്തി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 12 വർഷം മുമ്പ് വെറും 1.5 ശതമാനം മാത്രമായിരുന്ന എഥനോൾ മിശ്രിതം ഇന്ന് ഇന്ത്യ ഒരു ചരിത്ര നേട്ടത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള പെട്രോൾ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ (E20) കലർത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ ബയോഫ്യൂവൽ പരിവർത്തന പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതുവഴി മാത്രം, 245 ലക്ഷം മെട്രിക് ടണ്ണിലധികം ക്രൂഡ് ഓയിൽ ഇറക്കുമതി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതിലൂടെ 1.7 ലക്ഷം കോടി രൂപയാണ് രാജ്യം വികസ പദ്ധതികൾക്കായി ലാഭിച്ചത്.

അഞ്ചാമത് പ്രകൃതിവാതകം ആണ്. നമ്മുടെ “One Nation, One Gas Grid” എന്നത് നിശബ്ദ വിപ്ലവമാണെന്ന് അറിയാമോ?. 2030-ഓടെ രാജ്യത്തിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിൽ പ്രകൃതിവാതകത്തിന്റെ വിഹിതം നിലവിലെ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഒരുകാലത്ത് ഇന്ത്യയിലെ പ്രകൃതിവാതക വിതരണം ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആകെ ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖല- 34,233 കിലോമീറ്റർ ആണ്.

അടുത്തത് ഇലക്ട്രിക് വാഹനങ്ങൾ-  ഇന്ന് ഒരുകോടിയോളം ഇലക്ട്രിക് വാഹനങ്ങൾ ആണ് രാജ്യത്തുള്ളത്. കൃത്യമായി പറഞ്ഞാൽ 92 ലക്ഷം EV-കൾ. ഒരു തുടക്കം മാത്രമാണിത്. ഇലക്ടിക് വാഹനങ്ങളുടെ വിന്യാസത്തിലെ ഏറ്റവും വലിയ വെല്ലുവിളി ചാർജ്ജിംഗ് സ്റ്റേഷനുകളാണ്. ഇന്ത്യയിലിപ്പോൾ നടക്കുന്നത് ചാർജിംഗ് വിപ്ലവമാണ്. ഇന്ന് 35,000-ലധികം പൊതുചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു. ഡൽഹി – മുംബൈ എക്സ്പ്രസ് വേ, ബെംഗളൂരു – ചെന്നൈ ഹൈവേ തുടങ്ങിയ പാതകളിൽ 40-50 കിലോമീറ്റർ ഇടവേളകളിൽ ഫാസ്റ്റ് ചാർജറുകൾ ലഭ്യമാക്കുകയാണ് അതിവേഗം.  നഗരങ്ങളിൽ പുതിയ കെട്ടിട നിയമങ്ങൾ പ്രകാരം, പാർക്കിംഗ് സ്ഥലങ്ങളുടെ 20 ശതമാനം EV ചാർജിംഗിന് സജ്ജമായിരിക്കണം. മറ്റൊന്ന് EV വിപ്ലവത്തിന്റെ ഹൃദയം വാഹനങ്ങളല്ല- ബാറ്ററികളാണ്. ഒരു കാലത്ത് ഇന്ത്യയുടെ എല്ലാ EV ബാറ്ററികളും വിദേശ രാജ്യങ്ങളെ ആശ്രയിച്ചായിരുന്നു. ഇന്ന് സ്ഥിതി മാറുകയാണ്. PLI പദ്ധതിയുടെ ഭാഗമായി, Ola Electric, Reliance, ACC Energy തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ തന്നെ ഗിഗാഫാക്ടറികൾ സ്ഥാപിച്ച് വാണിജ്യ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ഊർജ്ജ പദ്ധതിയിൽ പുതിയ എണ്ണ ഖനനം ചെയ്യുന്നതിന് തുല്യമായ സംഭവമാണ്.

ഇവയെല്ലാം വ്യത്യസ്ത പദ്ധതികൾ അല്ല. ഒരേ പ്രശ്നത്തിനുള്ള വ്യത്യസ്ത പരിഹാരങ്ങളായിരുന്നു. ‌വെറുതെ പ്രഖ്യാപിച്ചതല്ല, 5-10 വർഷം കൊണ്ട് ചെയ്ത് കാണിക്കുകയാണ് നമ്മൾ. അതാണ് പുതിയ ഇന്ത്യ! നമ്മൾ പത്ത് വർഷം മുമ്പ് മാത്രം ചെയ്ത് തുടങ്ങിയത് ചൈന മുപ്പത് വർഷം മുമ്പേ തുടങ്ങിയിരുന്നു, അതുകൊണ്ടാണ് ഇന്ന് അവർ സ്വയം പര്യാപ്തതയിൽ എത്തിയത്.  

അന്തമാൻ കടലിൽ എത്ര വലിയ നിക്ഷേപം ഉണ്ടായാലും, വർദ്ധിച്ചുവരുന്ന നമ്മുടെ ആവശ്യങ്ങളെ പൂർണ്ണമായി നേരിടാൻ അത് മാത്രം മതിയാകില്ല.പക്ഷേ, യഥാർത്ഥ സ്വയംപര്യാപ്തത എന്നത് എണ്ണ ഉത്പാദനം കൂട്ടുന്നത് മാത്രമല്ല, മറിച്ച് ഇന്ധന ആവശ്യങ്ങൾക്കായി എണ്ണയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് (Energy Sovereignty). ഇരുപതാം നൂറ്റാണ്ടിലെ പഴയ എണ്ണക്കളിയിൽ ജയിച്ചല്ല ഇന്ത്യ ഈ യുദ്ധം ജയിക്കാൻ പോകുന്നത്. മറിച്ച്, കളിയുടെ നിയമങ്ങൾ തന്നെ മാറ്റിയെഴുതിക്കൊണ്ടാണ്. ആഭ്യന്തര എണ്ണ ഖനനത്തിലൂടെ താൽക്കാലികമായി നമ്മുടെ ഇറക്കുമതി ഭാരം കുറയ്ക്കുക, അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്കും ഗ്രീൻ ഹൈഡ്രജനിലേക്കും അതിവേഗം മാറുക. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവുകൾ ശക്തമാക്കുക. ഇതാണ് ഇന്ത്യയുടെ തന്ത്രം.ഒരു വൻ ജനാധിപത്യ രാജ്യത്തിന്, ജനങ്ങളെ അടിച്ചമർത്താതെ തന്നെ, കൃത്യമായ നയങ്ങളിലൂടെയും സാങ്കേതിക വിദ്യയിലൂടെയും സ്വന്തം ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. എണ്ണയെ ആശ്രയിക്കുന്ന ഒരു രാജ്യത്തിൽ നിന്നും പുതിയകാല ഊർജ്ജം കയറ്റുമതി ചെയ്യുന്ന ഒരു മഹാശക്തിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയമായി ചരിത്രം രേഖപ്പെടുത്തും.

India cannot achieve full oil self-sufficiency because demand is rising too fast, even if production increases significantly. The country’s real goal is not total oil independence but energy sovereignty, meaning reducing dependence on any single fuel through a diversified strategy. This includes boosting domestic oil output, rapidly expanding electric vehicles, metro and railway electrification, ethanol blending, and biofuels, while scaling up solar, wind, natural gas, and green hydrogen. Over time, this shift is expected to cut import dependence from about 85% today to nearly 70% by 2030 and around 50% by 2040. The broader transformation reflects a growing economy where energy demand rises due to development, rising incomes, and industrial expansion, and India is responding by building a multi-layered energy system rather than relying on oil alone.

Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.

With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.

Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.

Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.

She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.

Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.

Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

banner energy sovereignty ethanol blending programme ev adoption india Green Hydrogen Mission India India India energy policy natural gas grid India oil import reduction renewable energy India solar energy growth India wind energy expansion India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Related Posts

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil