Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എഥനോൾ ബിസിനസ്സിന്റെ കാലം
EDITORIAL INSIGHTS

എഥനോൾ ബിസിനസ്സിന്റെ കാലം

എഥനോൾ കലർത്തിയ പെട്രോളടിച്ചാൽ വാഹനങ്ങളുടെ എഞ്ചിന് തകരാറുണ്ടാക്കും, ഇൻഷ്വറൻസ് കിട്ടില്ല എന്നൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? 20 ശതമാനം എഥനോൾ ചേർത്ത 'E20' പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിക്കില്ലെന്നും, ഇത് വാഹന ഇൻഷുറൻസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുന്നു. ഇനി വരാനിരിക്കുന്നത് എന്താണെന്ന് അറിയാമോ? 100% എഥനോളിൽ ഓടുന്ന വാഹനങ്ങൾ. മാത്രമല്ല, ഡിസലിലും ഏവിയേഷൻ ഫ്യൂവലിലും എഥനോൾ ബ്ലെൻഡ് ചെയ്യും. ഇനി എഥനോൾ ബിസിനസ്സിന്റെ കാലമാണ്. കേരളത്തിൽ നിന്നുള്ള കമ്പനികൾ പോലും ഈ നാഷണൽ മിഷന്റെ ഭാഗമായി മാറുകയാണ്.
Nisha KrishnanBy Nisha Krishnan27 June 20264 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2018-ൽ നടപ്പിലാക്കിയ ‘നാഷണൽ പോളിസി ഓൺ ബയോഫ്യുവൽസ്’ ആണ് വാസ്തവത്തിൽ ഇന്ത്യയുടെ എഥനോൾ ബ്ലൻഡിംഗ് പ്രൊജക്റ്റിനെ വലിയൊരു മാറ്റത്തിലേക്ക് നയിച്ചത്. അതുവരെ കരിമ്പിന്റെ Molasses നിന്ന് മാത്രമായിരുന്നു എഥനോൾ പ്രൊഡ്യുസ് ചെയ്തിരുന്നത്. എന്നാൽ കേടുവന്ന ഭക്ഷ്യധാന്യങ്ങൾ, മിച്ചം വരുന്ന അരി, ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയെക്കൂടി എഥനോൾ ഉത്പാദനത്തിലേക്ക് കൊണ്ടുവന്നത് വിപ്ലവമായിരുന്നു. കൂടുതൽ വെള്ളം ആവശ്യമുള്ള കരിമ്പിൻമേലുള്ള അമിത ആശ്രയം കുറയ്ക്കാൻ ഈ മാറ്റം സഹായിച്ചു. ഇതോടെ ഉത്തരേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും ധാന്യ ഉത്പാദക മേഖലകളെക്കൂടി ബയോഫ്യുവൽ ശൃംഖലയുടെ ഭാഗമാക്കാൻ നമുക്ക് കഴിഞ്ഞു. കാർബൺ എമിഷൻ കുറയ്ക്കുക എന്ന പാരിസ്ഥിതികമായ ലക്ഷ്യത്തോടെ ആരംഭിച്ച എഥനോൾ ബ്ലൻഡഡ് പ്രോഗ്രാം, ഇന്ന് രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ വലിയൊരു നിശബ്ദ വിപ്ലവമായി മാറിയിരിക്കുന്നു. ഇത് പറയുന്നത് നമ്മളല്ല, വിദേശ ശക്തികളാണ്!.

ഈ എഥനോൾ പ്രോഗ്രാമിലൂടെ അസംസ്കൃത എണ്ണയുടെ  ഇറക്കുമതി കുറയ്ക്കാനും കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാനുമായി എന്ന് മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ പദ്ധതി വലിയ പിന്തുണ നൽകുന്നു. ബയോഫ്യുവൽ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ആവശ്യം വർദ്ധിച്ചതോടെ കരിമ്പ്-ധാന്യ കർഷകർ, ഡിസ്റ്റിലറികൾ, ലോജിസ്റ്റിക്സ് തൊഴിലാളികൾ എന്നിവർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട്. ഇത് വിവിധ സെക്ടറുകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

അടുത്തകാലം വരെ  ഇന്ത്യ എഥനോൾ ഉണ്ടാക്കിയിരുന്നത് കരിമ്പിൽ നിന്നായിരുന്നു. എന്നാൽ കരിമ്പ് വലിയ തോതിൽ വെള്ളം കുടിക്കുന്ന വിളയാണ്! ഒരു ലിറ്റർ എഥനോളിന് 3000 ലിറ്റർ വെള്ളം വേണം. അതുകൊണ്ട് വേഗം ഓൾട്ടർനേറ്റീവ് തേടി. മാലിന്യമായി കളയുന്ന ധാന്യങ്ങളായ അരി, ചോളം എന്നിവയിൽ നിന്നെല്ലാം എഥനോൾ വാറ്റിയെടുത്തു. അതിൽ ഏറ്റവും പ്രായോഗികവും കുറവ് പാരിസ്ഥിതിക ആഘാതവും ചോളത്തിൽ നിന്നുണ്ടാക്കുന്ന എഥനോളിനാണ്. ഇനി അതാണ് ട്രെൻഡ്!

ഗ്രെയിൻ ബെയ്സ്ഡ് എഥനോൾ പ്രൊ‍ഡക്ഷൻ ഇന്ന് ഏറ്റവും സാധ്യതയുള്ള സംരഭങ്ങളിൽ ഒന്നാണ്. അവിടെ മലയാളി എന്നനിലയ്ക്ക് ഞാൻ ശ്രദ്ധിച്ചത്,  കേരളത്തിൽ നിന്നുള്ള ഒരു കമ്പനിയും ‘കോൺ-ബേസ്ഡ് ഗ്രെയിൻ പ്ലാന്റ്’ സ്ഥാപിച്ച് എഥനോളിന്റെ ലാഭം കൊയ്യാൻ ഇറങ്ങുന്നുണ്ട്. കൊച്ചി ബേയ്സ് ചെയ്ത്, മലയാളികൾ ഫൗണ്ടർമാരായ, Centreal Biofuels എന്ന കമ്പനിയാണ് ഉത്തര ഗോവയിലെ താലുക്ക ബിച്ചോളിം ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ  പ്ലാന്റ് സ്ഥാപിച്ച് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉൽ്പാദനത്തിലേക്ക് ലക്ഷ്യം വെക്കുന്നത്. ഭാവിയുടെ സംരംഭക ലാഭമാണ് അവർ വാറ്റിയെടുക്കാൻ പോകുന്നത്. കാരണം നാളെയുടെ സംരഭങ്ങളെ കണ്ടെത്താനും അതിന്റെ സാധ്യത പഠിച്ച് വളരെ വേഗം എക്സിക്യൂട്ട് ചെയ്യാനുമാകുന്ന സംരംഭകർക്കേ നിലനിൽക്കാൻ കഴിയൂ എന്ന് അറിയാമല്ലോ. വരും വർഷങ്ങളിൽ 100% എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളാകും നിരത്തുകളിൽ. അവിടയാണ് ചോളത്തിൽ നിന്ന് എഥനോൾ പ്രൊഡ്യൂസ് ചെയ്യുന്ന സംരംഭങ്ങളുടെ സാധ്യത ഏറുന്നത്.  അതായത് ഇനി ഇന്ത്യയിലെ ലോ റിസ്ക്കുള്ള ബിസിനസ്സുകളി‍ൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എഥനോൾ പ്രൊഡക്ഷൻ. ആ തിരിച്ചറിവാണ്  Centreal Biofuels-നെ ഗോവയിലെ പ്ലാന്റിലേക്ക് എത്തിക്കുന്നത്. എഥനോളിന്റെ സപ്ലൈ ചെയിൻ കപ്പാസിറ്റി നിയന്ത്രിക്കുന്ന പ്രൊഡ്യസർമാരിൽ ഒന്നായി മാറാനാണ് 700 കോടിയുടെ നിക്ഷേപവുമായി Centreal Biofuels എന്ന കമ്പനി ഗോവയുടെ കളത്തിൽ ഇറങ്ങുന്നത്! എഥനോൾ പ്രൊഡക്ഷൻ ബിസിനസ്സുകൾ ലാഭകരമാകും എന്ന് പറയാൻ കാരണം, സർക്കാരിന്റെ Ethanol Blended Petrol പദ്ധതിയുമായി ബന്ധപ്പെട്ട്,  രാജ്യത്തെ പ്രധാന ഓയിൽ മാർക്കറ്റിംഗ് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഭാരത് പെട്രോളിയവും, ഹിന്ദുസ്ഥാൻ പെട്രോളിയവും എഥനോൾ നിർമ്മാണ കമ്പനികളുമായി ലോംഗ്ടേം സ്പ്ലൈ എഗ്രിമെന്റുകൾ ഒപ്പുവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഫ്യൂവൽ ഗ്രേഡ് എഥനോളിന് അഷ്വേർഡ് മാർക്കറ്റ് ഉണ്ട് എന്നതിന് ഇതിൽപരം എന്ത് തെളിവ് വേണം?

പ്രാജ് എന്ന ഇൻഡസ്ട്രിയൽ ബയോടെക് കമ്പനിയുടെ ടെക്നിക്കൽ സഹകരണത്തോടെയാണ് CENTREAL BIOFUELS എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ പ്രൊഡ്യൂസ് ചെയ്യാൻ ഒരുങ്ങുന്നത്. സീറോ ലിക്വിഡ് ഡിസ്ചാർജ്ജ്, അതായത്, എഥനോൾ പ്രൊഡക്ഷനിൽ ഒരു തുള്ളി അവശിഷ്ട ദ്രാവകം പോലും ഭൂമിയിലേക്ക് പോകാതെ റീസൈക്കിൾ ചെയ്ത് മാറ്റുന്ന ടെക്നോളജിയാണ് പ്ലാന്റിൽ ഒരുക്കുക. പലരും ബയോഫ്യൂവൽ എന്നു കേൾക്കുമ്പോൾ വാഹന ഇന്ധനം മാത്രമാണെന്ന് ചിന്തിക്കും. എന്നാൽ ENA-യ്ക്ക് വിപുലമായ B2B സാധ്യതകളുണ്ട്. ശുദ്ധമായ ആൽക്കഹോൾ- പെട്രോൾ ബ്ലൻഡിംഗിന് പുറമെ, ഫാർമസ്യൂട്ടിക്കൽസ്, കോസ്മെറ്റിക് വ്യവസായങ്ങൾ എന്നിവയുടെ അസംസ്കൃത വസ്തുവുമാണ്. ഒപ്പം ഈ ഡിസ്റ്റിലേഷൻ പ്രൊസസിൽ ആൽക്കലൈൻ വാട്ടറും പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ഹെൽത്തിയായ ഹൈഡ്രേഷൻ സൊല്യൂഷനുകൾക്കും വെൽനെസ് ബ്രാൻഡുകൾക്കും, ബോട്ടിലിംഗ് കമ്പനികൾക്കും, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും ആവശ്യമുള്ളതാണ് ആൽക്കലൈൻ വാട്ടർ. മൾട്ടി-സ്റ്റേജ് ഡിസ്റ്റില്ലേഷൻ, കാർബൺ ട്രീറ്റ്‌മെന്റ്, റെക്ടിഫിക്കേഷൻ എന്നിവയിലൂടെയാണ് എഥനോളിന്റെ ശുദ്ധി ഉറപ്പാക്കുന്നത്. ഇതാണ് മലയാളികൾ തുടങ്ങുന്ന സെൻട്രിയൽ ബയോഫ്യൂവൽസ് എന്ന എഥനോൾ കമ്പനിയുടെ ടെക്നിക്കൽ വശം.

പത്ത് വർഷം മുമ്പ് ഇന്ത്യയിലെ പെട്രോളിൽ വെറും 1.5% മാത്രമായിരുന്നു എഥനോൾ കലർത്തിയിരുന്നത്. ഇന്ന് നമ്മൾ 20%-ൽ എത്തിനിൽക്കുന്നു. ലക്ഷ്യം വളരെ വ്യക്തമാണ്, ഏറ്റവും അടുത്ത ഭാവിയിൽ E100-ലേക്ക് എത്തും, അതായത് 100% എഥനോളിൽ ഓടുന്ന വാഹനങ്ങളിലേക്ക് ഇന്ത്യ മാറും. എന്നാൽ റോഡ് മാപ്പ് ഇവിടെ തീരുന്നില്ല. ഡീസൽ ബ്ലെൻഡിംഗ് ട്രയലുകൾ നടക്കുകയാണ്, ഡീസൽ വാഹനങ്ങളിലും എഥനോൾ ബ്ലൻഡ് വരും. വ്യോമയാന മേഖലയിലെ കാർബൺ മലിനീകരണം കുറയ്ക്കാൻ വിമാന ഇന്ധനത്തിലും എഥനോൾ ബ്ലെൻഡിംഗ് പരീക്ഷണം നടക്കുന്നു.  റോഡ് നിർമ്മാണത്തിനുള്ള പുതിയ സാങ്കേതികവിദ്യയായി ബയോ ബിറ്റുമിൻ വരാൻ പോകുന്നു.  ചുരുക്കത്തിൽ, വരും വർഷങ്ങളിൽ ഇന്ത്യയിൽ ലക്ഷക്കണക്കിന് കിലോ ലിറ്റർ എഥനോൾ പ്രതിദിനം ആവശ്യമായി വരും. പ്രതിദിനം 600 കിലോ ലിറ്റർ ഉത്പാദന ശേഷിയുള്ള, അത്യാധുനിക മെക്കാനിസവും ഗ്ലോബൽ ടെക്നോളജിയുമുള്ള ഒരു പ്ലാന്റാണ് മലയാളികളുടെ നേതൃത്വത്തിലെ സെൻട്രിയൽ ബയോഫ്യൂവൽസിനായി ഗോവയിൽ ഒരുങ്ങുന്നത്. ഈ പ്ലാന്റ് പൂർണ്ണ സജ്ജമാകുന്നതോടെ, അടുത്ത  5 വർഷത്തിനുള്ളിൽ കമ്പനി ലക്ഷ്യമിടുന്നത് 5000 കോടി രൂപയുടെ ടേണോവറാണ് എന്നാണ് വിവരം! ഡിമാൻഡ് ആകാശത്തോളമാണ്, ആ സപ്ലൈ ചെയിനിലേക്കാണ്  ‘CENTREAL BIOFUELS’ ഇറങ്ങുന്നത്. ഒരു മലയാളിയെങ്കിലും ദേശീയ തലത്തിലെ ഈ എഥനോളിലെ സംരംഭക സാധ്യത കണ്ടറിഞ്ഞല്ലോ?  

India’s ethanol blending programme has evolved into a major economic and energy transformation, expanding from sugarcane-based ethanol to grain-based feedstocks such as maize and surplus rice under the National Policy on Biofuels. Riding this momentum, Kochi-based Centreal Biofuels is investing ₹700 crore to establish a state-of-the-art corn-based ethanol and Extra Neutral Alcohol (ENA) plant in Goa with technical support from Praj Industries. The project aims to tap into India’s rapidly growing demand for biofuels, supported by long-term supply agreements with public sector oil companies. With advanced zero liquid discharge technology and a planned production capacity of 300 kilolitres per day, the company is positioning itself as a key player in India’s expanding clean energy and ethanol supply chain.

Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.

With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.

Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.

Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.

She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.

Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.

Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

banner Bharat Petroleum biofuel investment business Centreal Biofuels Centreal Biofuels Goa Channel I Am channeliam clean fuel corn ethanol plant ENA production ethanol blending programme ethanol business India ethanol manufacturing India ethanol supply chain extra neutral alcohol Goa biofuel plant grain based ethanol green energy Hindustan Petroleum India Indian Oil Corporation kerala startup Kochi company maize based ethanol MOST VIEWED Praj Industries Renewable energy startups sustainable fuel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Related Posts

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil