കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, കൊച്ചി-വിഴിഞ്ഞം തുറമുഖങ്ങൾ, അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ, 17 മൈനർ തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് “മിഷൻ സമുദ്ര” പദ്ധതിയിലൂടെ കേരളത്തെ ഒരു ‘പോർട്ട് സിറ്റി’യായി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറയുന്നു. ഇതിനായി 400 കോടി രൂപ മാറ്റിവെച്ചിരിക്കുന്നു. എന്താണ് അവസരങ്ങൾ? വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് സമീപം മാനുഫാക്ചറിങ് സോണുകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈ പോർട്ടുകൾ എന്നിവ സ്ഥാപിക്കാൻ സംരംഭകർക്ക് അവസരം തുറക്കുകയാണ്.
വിഴിഞ്ഞം തുറമുഖത്തെ ഇന്ത്യയിലെ പ്രധാന ഗ്രീൻ ബങ്കറിങ് അതായത്, പരിസ്ഥിതി സൗഹൃദ ഇന്ധന വിതരണ കേന്ദ്രമാക്കും എന്ന പ്രഖ്യാപനത്തിലൂടെ ഇക്കോ ഫ്യുവൽ ബിസിനസുകൾക്ക് വലിയ സാധ്യത തുറക്കുന്നു. എന്താണ് എക്കോ ഫ്യൂവൽ ബിസിനസ്സ്? പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതും പുനരുപയോഗിക്കാൻ കഴിയുന്നതുമായ ജൈവ-സൗഹൃദ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണിത്. പെട്രോൾ, ഡീസൽ തുടങ്ങിയ പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ബയോഡീസൽ, ബയോഇത്തനോൾ, ഗ്രീൻ ഹൈഡ്രജൻ, ബയോഗ്യാസ് , സസ്റ്റൈനബിൾ ഏവിയേഷൻ ഫ്യൂവൽ എന്നിവ ഈ ബിസിനസിന്റെ പരിധിയിൽ വരുന്നു. സമീപഭാവിയിൽ സബ്‌സിഡികളും നികുതി ഇളവുകളും ലഭിക്കുന്ന ഏറ്റവും ലാഭകരമായ ഒരു ഹരിത സംരംഭമായിരിക്കും ഇത്.

ബജറ്റിലെ മറ്റൊരു പ്രഖ്യാപനമാണ്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് കൊണ്ട് സമഗ്ര സാമ്പത്തിക മേഖല രൂപീകരിക്കും എന്നത്. ഇതിനായി കോറിഡോറിന് 50 കോടിയും, റെയർ എർത്ത് ഇടനാഴിക്ക് 100 കോടിയും അനുവദിച്ചിട്ടുണ്ട്. ഇത് പ്രാവർത്തികമായാൽ തിരുവനന്തപുരം നോളജ് & സ്പേസ് ടെക്നോളജി ഹബ്ബായും, കൊല്ലം മിനറൽ പ്രോസസിങ് & റെയർ എർത്ത് കേന്ദ്രമായും, ആലപ്പുഴ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായും മാറും. അതാത് മേഖലകളിലെ അസംസ്‌കൃത വസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ അധിഷ്ഠിത വ്യവസായങ്ങൾക്കും ഇവിടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാം.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലെ പ്രമുഖ ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബാക്കാൻ ബജറ്റിൽ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയർപോർട്ട് കേന്ദ്രീകരിച്ച് ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ അനുബന്ധ ബിസിനസ്സുകൾ എന്നിവയ്ക്ക് സാധ്യത തുറക്കും. ഇവിടെ ചില അലൈഡ് ബിസിനസ്സുകൾക്കും സാധ്യതയുണ്ട്. സിമുലേറ്റർ അധിഷ്ഠിത പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ, വിമാന അറ്റകുറ്റപ്പണികൾക്കുള്ള MRO സെക്ടർ, ഫ്രീ ട്രേഡ് വെയർഹൗസ് സോണുകൾ, അഗ്രികൾച്ചർ/ഫാർമസ്യൂട്ടിക്കൽ കാർഗോകൾക്കായുള്ള ഇന്റഗ്രേറ്റഡ് പാക്ക് ഹൗസുകൾ എന്നിവ സ്ഥാപിക്കാനുള്ള മികച്ച അവസരമാണിത്.

അടുത്തത്, കേരള MSME ഗ്രോത്ത് സ്കീം ആണ്. സംസ്ഥാനത്ത് പതിനായിരംപുതിയ MSME സംരംഭങ്ങൾ ആരംഭിക്കുന്നതിനായി രൂപീകരിച്ച ഈ പദ്ധതിക്ക് 100 കോടി രൂപ മാറ്റിവെച്ചിരിക്കുന്നു. പുതിയ സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായങ്ങൾക്ക് ശക്തമായ നികുതി ആനുകൂല്യങ്ങളും ഇൻസ്റ്റിറ്റ്യൂഷണൽ ബാക്കിങ്ങും ലഭിക്കുമെന്നതാണ് പ്രത്യേകത. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നവർക്കായി റിവോൾവിങ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കാനും അവസരം വരാം. പുതിയ സംരംഭകർക്ക് ഗൈഡൻസ് നൽകാൻ സ്പെഷ്യലൈസ്ഡ് ടെക്നോ-മെന്റർമാരുടെയും മാനേജ്മെന്റ് മെന്റർമാരുടെയും സഹായം സർക്കാർ ഉറപ്പാക്കും.
ചുരുക്കത്തിൽ: പരമ്പരാഗത ബിസിനസ് രീതികളിൽ നിന്നും മാറി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ എനർജി, ആധുനിക ലോജിസ്റ്റിക്സ്, മൂല്യവർദ്ധിത തനത് ഉത്പന്നങ്ങൾ, ടൂറിസം ക്ലസ്റ്ററുകൾ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ സംരംഭങ്ങൾ പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് പുതിയ ബജറ്റ് അവസരമൊരുക്കുന്നത്. വിഡി സതീശൻ അവതരിപ്പിച്ച ബജറ്റ് സൂക്ഷ്മമായി വിലയിരുത്തുമ്പോൾ, ഫ്യൂച്ചർ എനർജി, മാരിടൈം വികസനം, Southern Kerala Economic Corridor എന്നിവയൊക്കെ രാജ്യത്തിന്റെ പൊതുവായുള്ള വികസന സങ്കൽപ്പങ്ങളുടെ ചുവടുപിടിച്ച് നിൽക്കുന്നവയാണ്. അത്കൊണ്ട് തന്നെ വികസിത ഭാരതം എന്ന ആ വലിയ ലക്ഷ്യത്തിലേക്ക് കേരളവും ചിന്തിച്ചു തുടങ്ങുന്ന ആവേശകരമായ യാഥാർത്ഥ്യം കാണാതിരിക്കാനാകില്ല, നിങ്ങൾ എന്ത് പറയുന്നു?
Kerala’s new budget proposes major investments in ports, green energy, aviation logistics, MSMEs and the Southern Kerala Economic Corridor. The initiatives aim to transform the state into an investment-driven economy and create new opportunities for entrepreneurs and industries.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
