പൈലറ്റുമാരുടെ ശമ്പളം 20 ശതമാനം വരെ വർധിപ്പിക്കാനും വാർഷിക അവധി 42 ദിവസമായി ഉയർത്താനും ആകാശ എയർ തീരുമാനിച്ചു. 2027 ജനുവരി 1 മുതൽ നിലവിൽ വരുന്ന ഈ പരിഷ്കരണം വഴി പ്രതിമാസ ഗ്യാരണ്ടീഡ് ഫ്ലയിങ് സമയം 50 മണിക്കൂറായി ഉയർത്തും. വിമാനങ്ങളുടെയും സർവീസുകളുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നാല് വർഷം മാത്രം പഴക്കമുള്ള ഈ വിമാനക്കമ്പനിയുടെ പുതിയ തീരുമാനം.

പൈലറ്റുമാർക്ക് മെച്ചപ്പെട്ട തൊഴിൽ-ജീവിത ബാലൻസ് ഉറപ്പാക്കുന്നതിനായി പുതിയ തൊഴിൽ ക്രമീകരണങ്ങളും ലോയൽറ്റി റിവാർഡുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊച്ചിയിലും കൊൽക്കത്തയിലും പുതിയ പൈലറ്റ് ബേസുകൾ ആരംഭിക്കാനും ആകാശ എയർ പദ്ധതിയിടുന്നുണ്ട്. നിലവിൽ ബെംഗളൂരുവിലും മുംബൈയിലുമാണ് വിമാനക്കമ്പനിയുടെ പ്രധാന ബേസുകൾ പ്രവർത്തിക്കുന്നത്.
Akasa Air announces up to a 20% salary hike for pilots effective January 2027, along with plans for new pilot bases in Kochi and Kolkata to support its ongoing expansion.
