2047-ഓടെ ഇന്ത്യയെ ആഗോള കപ്പൽ നിർമാണ, ഷിപ്പിംഗ് ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലും സൈപ്രസിലും ഉന്നതതല ചർച്ചകൾ നടന്നു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോണോവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘമാണ് ദക്ഷിണ കൊറിയയിലെ ബുസാനിൽ വെച്ച് നിർണായക കൂടിക്കാഴ്ചകൾ നടത്തിയത്.

കപ്പൽ നിർമാണം, സാങ്കേതികവിദ്യ കൈമാറ്റം, ഹരിത ഊർജ്ജം, പോർട്ട് വികസനം എന്നീ മേഖലകളിൽ പ്രമുഖ കൊറിയൻ സമുദ്ര സ്ഥാപനങ്ങളുമായി ഇന്ത്യ സഹകരണ സാധ്യതകൾ തേടി. ഇന്ത്യൻ കപ്പൽ പുനരുപയോഗ കേന്ദ്രങ്ങൾക്ക് (Ship-recycling yards) യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭ്യമാക്കുന്നതിന് സൈപ്രസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
കൂടാതെ, ഷിപ്പിംഗ് രംഗത്തെ നിക്ഷേപ പങ്കാളിത്തത്തിനായി പ്രമുഖ കമ്പനികൾ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. കപ്പൽ നിർമാണത്തിന് 7.8 ബില്യൺ ഡോളറിന്റെ പിന്തുണ പാക്കേജും വൻകിട പദ്ധതികളും മുന്നോട്ടുവെക്കുന്ന ഇന്ത്യ, ആഗോള നിക്ഷേപകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
India engages in high-level discussions with South Korea and Cyprus to boost its shipbuilding capacity, target technology transfer, and become a global maritime hub by 2047.
