പാശ്ചാത്യ രാജ്യങ്ങളിൽ എണ്ണ ശുദ്ധീകരണ ശേഷി കുത്തനെ കുറയുമ്പോൾ, ഇന്ത്യ ആഗോള ഇന്ധന ശുദ്ധീകരണ ഹബ്ബായി മാറാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. നിലവിൽ പ്രതിവർഷം 290 മില്യൺ ടണ്ണുള്ള രാജ്യത്തെ എണ്ണ ശുദ്ധീകരണ ശേഷി 2030-ഓടെ 300 മില്യൺ ടണ്ണായി ഉയരുമെന്ന് മന്ത്രി വ്യക്തമാക്കി.

യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിരവധി റിഫൈനറികൾ അടച്ചുപൂട്ടുമ്പോൾ ഇന്ത്യയിലെ നിലവിലുള്ള പ്ലാന്റുകൾ വിപുലീകരിക്കുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയാണ്. ഇത് ആഭ്യന്തര ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വിദേശ വിപണികളിലേക്ക് വൻതോതിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനും ഇന്ത്യയെ സഹായിക്കും.
പുതിയ സാഹചര്യത്തിൽ ഇന്ത്യ സ്വന്തം ആവശ്യങ്ങൾക്ക് പുറമെ ലോകത്തിന് വേണ്ടിയും എണ്ണ ശുദ്ധീകരിക്കുന്ന അവസ്ഥയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ സമുദ്ര മന്ഥൻ, ഗോബർധൻ തുടങ്ങിയ പദ്ധതികളിലൂടെ പരമ്പരാഗത ഇന്ധനങ്ങൾക്ക് പുറമെ ഇതര ഊർജ മേഖലകളിലും രാജ്യം മുന്നേറ്റം കൈവരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
India is poised to become a global oil refining hub as petroleum capacity expands to 300 million tonnes by 2030, according to Union Minister Hardeep Singh Puri.
