ദേശീയപാത NH 66 നൊപ്പം ഇനി എം സി റോഡും നാലു വരിയായി അണിഞ്ഞൊരുങ്ങും.5000 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന
എം .സി. റോഡ് നാലുവരിയാക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. തിരുവനന്തപുരം നഗരാതിർത്തിയായ മണ്ണന്തല മുതൽ ചെങ്ങന്നൂർ വരെ നാല് ഘട്ടങ്ങളിലായി പദ്ധതി നടത്താൻ ആവശ്യമായ സർവേയും ഇൻവെസ്റ്റിഗേഷനും പൂർത്തിയാക്കിയതായി പൊതു മരാമത്ത് മന്ത്രി പി. കെ. ബഷീർ നിയമസഭയെ അറിയിച്ചു. കൊല്ലം – ചെങ്കോട്ട റോഡും സമാന്തരമായി വികസിപ്പിക്കും.

തലസ്ഥാനത്തെ കേശവദാസപുരം മുതൽ എറണാകുളം ജില്ലയിലെ അങ്കമാലി വരെ 240 കി.മീ. ദൂരത്തിൽ നീളുന്നതാണ് മെയിൻ സെൻട്രൽ റോഡ് എന്ന എം സി റോഡ്.
എം.സി. റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണന്തല–ചെങ്ങന്നൂർ വരെ നാല് ഘട്ടങ്ങളിലായി 100 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. പദ്ധതി നടത്താൻ ആവശ്യമായ സർവേയും ഇൻവെസ്റ്റിഗേഷനും പൂർത്തിയാക്കി,കരട് അലൈൻമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ സാധ്യതാപഠനം നിലവിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പി കെ ബഷീർ അറിയിച്ചു. ജി.ആർ. അനിൽ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
കരട് അലൈൻമെന്റിന് വിശദമായ പരിശോധനയും സാധ്യതാപഠനവും നടത്തി അന്തിമ അംഗീകാരം നൽകേണ്ടതുണ്ട്. പദ്ധതിക്ക് നിലവിൽ തത്ത്വത്തിലുള്ള ഭരണാനുമതി മാത്രമാണുള്ളത്. അതിനാൽ നിർമാണം ഉൾപ്പെടെയുള്ള തുടർ നടപടികൾക്കാവശ്യമായ തുക പ്രത്യേകം കണ്ടെത്തേണ്ടിവരും. പദ്ധതിക്കായി ഏകദേശം 100 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 100 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 5000 കോടിയിലധികം രൂപ ചെലവാകുമെന്നും മന്ത്രി പറഞ്ഞു.
കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡും, കൊല്ലം – ചെങ്കോട്ട റോഡും നാലു വരിയാക്കുന്നതിനായി 1500 കോടി രൂപയുടെ തത്ത്വത്തിലുള്ള അനുമതിയാണ് മാത്രമാണ് നൽകിയിരുന്നത്.
മണ്ണന്തല മുതൽ തൈക്കോട് വരെയാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിൽ തെക്കോട് മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ വാഴോട് വരെയുള്ള ഭാഗവും മൂന്നാം ഘട്ടത്തിൽ വാഴോട് മുതൽ ഏനാത്ത് വരെയുള്ള ഭാഗവും ഉൾപ്പെടുന്നു. ഏനാത്ത് മുതൽ ചെങ്ങന്നൂർ മുളക്കുഴ വരെയുള്ള ഭാഗമാണ് നാലാം ഘട്ടം.
പദ്ധതിയുടെ ആദ്യഘട്ടമായി മണ്ണന്തല മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രീ-ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കി.
2023 ജൂൺ 14-ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്വേഷണ പ്രവർത്തനങ്ങൾ നാല് ഘട്ടങ്ങളായി തിരിച്ച് മുൻഗണനാക്രമത്തിൽ നടത്താൻ തീരുമാനിച്ചത്.
The Kerala government is moving forward with plans to widen the Main Central (MC) Road into a four-lane highway at an estimated cost exceeding ₹5,000 crore.The project will be implemented in four phases, covering the stretch from Mannanthala, on the outskirts of Thiruvananthapuram, to Chengannur. The required surveys and investigations have already been completed.Approximately 100 hectares of private land will need to be acquired for the project. According to Public Works Minister P. K. Basheer, land acquisition alone is expected to cost more than ₹5,000 crore
