Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
EDITORIAL INSIGHTS

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

G7 കൂട്ടായ്മയ്ക്കുള്ളിൽ തന്നെ, ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ, ആഗോള സാമ്പത്തിക ആസൂത്രണം നടക്കുന്ന ഒരു വേദിയിൽ നിന്ന് ഇന്ത്യ എന്ന വൻകിട രാജ്യത്തെ മാറ്റിനിർത്താൻ ജി7 രാജ്യങ്ങൾക്ക് കഴിയില്ല, എന്ന് മാത്രമല്ല, ഇന്ത്യയുമായി ദീർഘകാല ശത്രുത പുലർത്താൻ ലോകത്തെ ആ വൻകിട ക്ലബിലെ ഒരു രാജ്യത്തിനുമാവില്ല! അവിശ്വസനീയം എന്ന് തോന്നാവുന്ന കാര്യം പറയട്ടെ, 2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ച് സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് വലിയ ബഹളമുണ്ടാക്കിയ കാനഡ, കഴിഞ്ഞ ദിവസം ഫ്രാൻസിലെ G7 വേദിയിൽ വെച്ച് ഹൈയെസ്റ്റ് ലെവൽ സ്ട്രാറ്റജിക് സെക്യൂരിറ്റി ഇൻഫർമേഷൻ എഗ്രിമെന്റിൽ ഇന്ത്യയുമായി ധാരണയായിരിക്കുന്നു. ഇനി പറയൂ, ലോകത്തെ പ്രഭുക്കളുടെ അത്താഴ മേശയിൽ ഇന്ത്യയ്ക്ക് ഒരു കസേര കാത്ത് വെക്കേണ്ടത് ആരുടെ ആവശ്യമാണ്?
Nisha KrishnanBy Nisha Krishnan19 June 2026Updated:19 June 20264 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക ജനസംഖ്യയുടെ വെറും 10 ശതമാനം മാത്രം വരുന്ന, എന്നാൽ ലോക ജിഡിപിയുടെ  43 ശതമാനവും കൈയാളുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7 എന്ന് അറിയാമല്ലോ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നിവരടങ്ങുന്ന ഈ പ്രഭുക്കന്മാരുടെ സദസ്സിലേക്ക്, തുടർച്ചയായ 8  വർഷങ്ങളിലും ഇന്ത്യ ഒരു ‘ആദരണീയനായ അതിഥി’യായി ക്ഷണിക്കപ്പെടുമ്പോൾ അത് കേവലമൊരു നയതന്ത്ര മര്യാദയല്ല. മറിച്ച്, “ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കോ സുരക്ഷയ്ക്കോ പൂർണ്ണത ഉണ്ടാകില്ല” എന്ന പാശ്ചാത്യ ലോകത്തിന്റെ പരസ്യമായ സമ്മതമാണത്. എന്താ കാരണമെന്ന് അറിയാമോ?  ക്രിട്ടിക്കലായ ചില ടെക്നോളജികൾ, ഫ്യൂച്ചർ എനർജി, ഡിജിറ്റൽ സെക്ടർ എന്നിവിടങ്ങിൽ ഇന്ത്യ, ജി7 രാജ്യങ്ങളെക്കാൾ വേഗത്തിൽ മുന്നേറുകയാണ്. മാസ്സീവ് സ്കെയിലിൽ, സവിശേഷമായ public-private model-കൾ നടപ്പാക്കിയും പ്രാദേശികമായ പ്രൊ‍ഡക്ഷൻ പ്രയോജനപ്പെടുത്തിയും ഇന്ത്യ ഇപ്പോൾ കൈവവരിച്ചിരിക്കുന്ന നേട്ടങ്ങൾ ലോകത്തെ വൻശക്തികൾക്ക് കാണാതിരിക്കാനാകില്ല. അതിലേറ്റവും പ്രധാനപ്പെട്ടതാണ്, ഡിജിറ്റൽ പബ്ളിക് ഇൻഫ്രാസ്ട്രക്ചർ. ഇന്ത്യയുടെ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് ശതകോടിക്കണക്കിന് ഇടപാടുകളാണ് ദിനംപ്രതി കൈകാര്യം ചെയ്യുന്നത്. ഇത് അമേരിക്കയിലെയോ യൂറോപ്പിലെയോ പരമ്പരാഗത ബാങ്കിംഗ് സംവിധാനങ്ങളേക്കാൾ എത്രയോ വലിയ ഡിജിറ്റൽ ട്രാൻസാക്ഷനാണ്?

അടുത്ത് റിന്യൂവബിൾ എനർജി സെക്ടറാണ്. പല ജി7 അംഗങ്ങളെയും പിന്നിലാക്കിക്കൊണ്ട്, റിന്യൂവബിൾ എനർജിയുടെ ശേഷിയിലും സൗരോർജ്ജ ഉൽപ്പാദനത്തിലും ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. അതുപോലെ, നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ, ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ഗ്രീൻ ഹൈഡ്രജൻ പ്രൊഡ്യൂസറും,  കയറ്റുമതിക്കാരനുമായി ഇന്ത്യ മാറുകയാണ്. അതുപോലെയാണ് നമ്മുടെ ജാം, അഥവാ Jan Dhan-Aadhaar-Mobile.  ജി7 രാജ്യങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര വലിയ തോതിലുള്ള ഡിജിറ്റൽ ബാങ്കിംഗ് സംവിധാനമാണ് ഇന്ത്യയുടനീളം നടപ്പാക്കിക്കഴിഞ്ഞത്. 100 കോടിയിലധികം ആളുകളിലേക്ക് ദിനവും എത്തുന്ന സാമ്പത്തിക സേവനങ്ങൾ മറ്റേത് രാജ്യത്തിനാണ് മാച്ച് ചെയ്യാൻ ആവുക. ലോകത്തിന് വേണ്ട അത്യാവശ്യ മരുന്നുകളുടെ വലിയൊരു പങ്കും വിതരണം ചെയ്തുകൊണ്ട്, ചെലവുകുറഞ്ഞ വാക്സിനുകളും ജനറിക് മെഡിസിനും ഉൽപ്പാദിപ്പിക്കുന്നതിൽ ഇന്ത്യ ഇന്ന് ലോകത്ത് മുൻപന്തിയിലാണ്. ഇനി പറയൂ, ലോകത്തെ പ്രഭുക്കളുടെ അത്താഴ മേശയിൽ ഇന്ത്യയ്ക്ക് ഒരു കസേര കാത്ത് വെക്കേണ്ടത് ആരുടെ ആവശ്യമാണ്?

കാനഡയുമായി ഉണ്ടാക്കിയ അത്യാധുനിക സൈനിക സാങ്കേതികവിദ്യാ കൈമാറ്റം വലിയ നേട്ടമാണ്. General Security of Information Agreement  ഇല്ലാതെ പ്രതിരോധ മേഖലയിലെ സുപ്രധാന കോഡുകളോ, റഡാർ സാങ്കേതികവിദ്യകളോ, സൈനിക സോഫ്റ്റ്‌വെയറുകളോ ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികൾക്ക് പരസ്പരം കൈമാറാൻ കഴിയുമായിരുന്നില്ല. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പുകൾക്ക് കാനഡയിലെ വമ്പൻ എയ്‌റോസ്‌പേസ് കമ്പനികളുമായി ചേർന്ന് സംയുക്തമായി ആയുധങ്ങളും ഡ്രോണുകളും നിർമ്മിക്കാൻ സാധിക്കും. നമ്മുടെ വളർന്നുവരുന്ന ‍ഡിഫൻസ് കമ്പനികൾക്ക് കനേഡിയൻ ഭീമന്മാരായ Magellan Aerospace, Bombardier Defense, General Dynamics Mission Systems എന്നിവയുമായി സഹകരിക്കാനാകും. ഇന്ത്യ വളരെ വേഗം ശക്തിയാർജ്ജിക്കുന്ന ഡിഫൻസ് എക്സ്പോർട്ട് ഡിലുകളിൽ ഈ കരാർ നിർണ്ണായകമാണ്.

അടുത്തത്, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ്. 2.34 ട്രില്യൺ ഡോളർ ജിഡിപിയുള്ള കാനഡയുടെ വലിയ വിപണിയിലേക്ക് ഇന്ത്യൻ കമ്പനികൾക്ക് തുറക്കുന്ന ബിസിനസ്സ് സാധ്യതയാണിത്. നമ്മുടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കും, ഐടി സർവ്വീസുകൾക്കും, എഐ (AI) സ്റ്റാർട്ടപ്പുകൾക്കും വിസ നിയന്ത്രണങ്ങളില്ലാതെ കാനഡയിൽ ബിസിനസ്സ് ചെയ്യാനുള്ള പ്രത്യേക അനുമതി ഈ കരാറിലുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾ, ഇരുമ്പ്, ഉരുക്ക്, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവ കാനഡയിലേക്ക് കയറ്റി അയക്കുമ്പോൾ ഈടാക്കുന്ന നികുതി പൂർണ്ണമായും ഒഴിവാക്കപ്പെടും. ഇത് ചൈനീസ് ഉൽപ്പന്നങ്ങളോട് മത്സരിച്ച് കനേഡിയൻ വിപണി പിടിക്കാൻ ഇന്ത്യൻ കമ്പനികളെ സഹായിക്കും. സെമികണ്ടക്ടർ ചിപ്പുകളും ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളും നിർമ്മിക്കാൻ ആവശ്യമായ ലിഥിയം, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ തന്ത്രപ്രധാനമായ ധാതുക്കൾ കാനഡയിൽ ധാരാളമായുണ്ട്. ഈ ധാതുക്കൾ മുൻഗണനാടിസ്ഥാനത്തിൽ ഇന്ത്യക്ക് ലഭ്യമാക്കാൻ ഈ സാമ്പത്തിക കരാർ നിയമപരമായ വഴി ഒരുക്കുന്നു. 2026 അവസാനത്തോടെ സമ്പൂർണ്ണമായും ഈ കരാർ യാഥാർത്ഥ്യമാകും.

ലോക നയതന്ത്ര വേദിയിൽ രാജ്യം വളരെ തന്ത്രപ്രധാനമായ ഒരു സ്ഥാനത്താണ്. ജി7 വേദിയിൽ നിന്ന് ഇന്ത്യ നേരെ കയറാൻ പോകുന്നത് ബ്രിക്സിലേക്കാണ്. നമ്മളാണ് ഇത്തവണത്തെ ഹോസ്റ്റ്. യു.എ.ഇ പ്രസിഡന്റിനെ ഈ ഉച്ചകോടിയിലേക്ക് ക്ഷണിച്ച രീതി വലിയ വാർത്തയായിരുന്നു.
ലോകത്ത് വ്യാപാര ഡിലുകളും നികുതികളും തർക്കങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ബ്രിക്സിന് നേതൃത്വം നൽകുന്നത് വഴി സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനും വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാനും ഇന്ത്യക്ക് സാധിക്കും. ഒരേസമയം അമേരിക്കയോടും ഫ്രാൻസിനോടും ചർച്ച നടത്താനും, തൊട്ടടുത്ത ദിവസം തന്നെ റഷ്യ, ബ്രസീൽ, യു.എ.ഇ, ചൈന എന്നിവരെ ഒരേ മേശയ്ക്ക് ചുറ്റും ഇരുത്താനും കഴിയുന്നത് ഇന്ന് ഇന്ത്യയ്ക്ക് മാത്രം കഴിയുന്ന നയതന്ത്രപരമായ വലിയൊരു വിജയമാണ്. അതുകൊണ്ട് തന്നെ സ്ട്രാറ്റജിക്കലി, ബ്രിക്സിൽ ഇന്ത്യ എടുക്കുന്ന നിലപാടുകളും ഉണ്ടാക്കാൻ പോകുന്ന ഡീലുകളും എന്താകും എന്ന് ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.

India’s growing role in global platforms like the G7 and BRICS reflects its rising influence in both economics and diplomacy. As a recurring guest at the G7, India has become increasingly central to discussions on technology, energy, and global security, driven by its rapid progress in digital public infrastructure, renewable energy leadership, large-scale financial inclusion systems like Jan Dhan–Aadhaar–Mobile, and strong pharmaceutical and vaccine production capabilities. At the same time, India’s leadership role in BRICS highlights its ability to balance multiple global partnerships while shaping discussions on alternative trade systems, currency cooperation, and supply chain resilience amid rising global tensions. Strategic agreements with countries like Canada, covering defence technology transfer and a broader economic partnership, further expand India’s access to advanced manufacturing, critical minerals, and high-value markets, while enabling deeper collaboration for startups and industries. Together, these developments position India as a key bridge between major global blocs, capable of engaging with Western economies and emerging powers alike, strengthening its role as a decisive voice in the evolving global order.

Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.

With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.

Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.

Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.

She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.

Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.

Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

banner BRICS summit host India Canada India security agreement channeliam Digital Public Infrastructure India General Security of Information Agreement Hardeep Singh Nijjar fallout diplomacy India Canada trade pact 2026 India defense startups Canada India G7 summit participation India renewable energy ranking MOST VIEWED strategic minerals lithium Canada India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026

വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

19 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil