12-ആം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് യൂറോപ്പിൽ ഒറ്റയ്ക്കായ ഒരു ബാലൻ നിർമ്മിച്ചെടുത്ത ഒരു ബ്രാൻഡുണ്ട്.ഒറ്റപ്പെടലിൽപ്പെട്ട ദരിദ്രബാലന്റെ ചിന്തകളിൽ അന്ന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—ലോകത്തെ ധനികരുടെ സമയം താൻ നിർമ്മിച്ചതാകണം! എല്ലാവരും ചിരിച്ചു തള്ളിയ ആ സ്വപ്നമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആഡംബര സാമ്രാജ്യമായത്! പേര് ‘റോളക്സ്’. പതിറ്റാണ്ടുകളായി ആഡംബരത്തിന്റെ തെളിവായി ലോകം മുഴുവൻ സ്വീകരിച്ച ബ്രാൻഡ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജർമ്മനിയിൽ ജനിച്ച ഹാൻസ് വിൽസ്ഡോർഫ് (Hans Wilsdorf) സൂക്ഷമമായി മനസ്സിലാക്കിയ ആഡംബരത്തിന്റെ മനശാസ്ത്രമാണ് ആ പ്രൊഡക്റ്റ്! ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായ ഹാൻസ്, ചെറിയ ചെറിയ ബിസിനസ്സുകൾ ചെയ്ത് ഉയർന്നുവന്നു. 1905-ൽ Hans Wilsdorf, ആൽഫ്രഡ് ഡേവിസിനൊപ്പമാണ് ലണ്ടനിൽ ‘Wilsdorf ആന്റ് ഡേവിസ്’ എന്ന പേരിൽ വാച്ച് കമ്പനി ആരംഭിക്കുന്നത്. അത് പിന്നീട് ലോകപ്രശസ്തമായ റോളെക്സ് ആയി മാറുകയായിരുന്നു. സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത വാച്ചിന്റെ യന്ത്രഭാഗങ്ങൾ, ലണ്ടനിലെ വ്യാപാരികൾക്ക് വിറ്റുകൊണ്ടാണ് ആദ്യം തുടങ്ങുന്നത്. ആ കാലഘട്ടത്തിൽ ആണുങ്ങൾ കൈകളിൽ വാച്ച് ധരിക്കുന്നത് കുറച്ചിലായാണ് കണ്ടിരുന്നത്.

എന്നാൽ ലോകം മാറാൻ പോകുകയാണെന്നും മനുഷ്യന് കൈത്തണ്ടയിൽ നോക്കി സമയം അറിയാനാണ് താല്പര്യമെന്നും Hans Wilsdorf തിരിച്ചറിഞ്ഞിടത്താണ് പുതിയൊരു ബിസിനസ്സ് സ്ട്രാറ്റജി കണ്ടത്.തന്റെ ബ്രാൻഡിന് റോളക്സ് എന്ന് പേരിടുമ്പോൾ, ആ അഞ്ച് അക്ഷരങ്ങൾ, ഏത് രാജ്യക്കാർക്കും ഉച്ചരിക്കാം എന്ന് അയാൾ കണക്കുകൂട്ടി. എഞ്ചിനീയറിംഗ് മികവിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശ്രദ്ധ. കൈയിൽ കെട്ടുന്ന വാച്ചുകൾക്ക് ലോകത്തിലാദ്യമായി ഔദ്യോഗിക കൃത്യതാ സർട്ടിഫിക്കറ്റ് നേടി റോലെക്സ് തങ്ങളുടെ വരവ് അറിയിച്ചു.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യുകെയിൽ ഏർപ്പെടുത്തിയ ഉയർന്ന ആഡംബര നികുതികളെയും കയറ്റുമതി തീരുവകളെയും തുടർന്ന് 1919-ൽ കമ്പനി സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് ആസ്ഥാനം മാറ്റി. 1926-ൽ ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ വാട്ടർപ്രൂഫ് വാച്ച് അവതരിപ്പിച്ച് റോളക്സ് വീണ്ടും ശ്രദ്ധനേടി. 1931-ൽ, കൈകളുടെ ചലനത്തിലൂടെ Self-wind ചെയ്യുന്ന ഓട്ടോമാറ്റിക് മെക്കാനിസം, അഥവാ പെർപെച്വൽ റോട്ടർ അവതരിപ്പിച്ചു, ഇങ്ങനെ ഓരോ പത്താണ്ടിലും ആ ബ്രാൻഡ് മികവുറ്റതാകാൻ തങ്ങളോട് തന്നെ സ്വയം മത്സരിച്ചു.
അക്കാലത്ത് ഒരു ബ്രാൻഡും പരീക്ഷിക്കാത്ത മാർക്കറ്റിംഗ് തന്ത്രങ്ങൾ ഹാൻസ് പ്രയോഗിച്ചു. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ എഡ്മണ്ട് ഹിലരി, അഴകിലും അധികാരത്തിലും തിളങ്ങിനിന്ന ജോൺ എഫ്. കെന്നഡി, സിനിമാതാരം പോൾ ന്യൂമാൻ തുടങ്ങി ലോകത്തെ വിജയികളുടെ കൈകളിൽ റോലെക്സ് തിളങ്ങി. Wimbledon, ഫോർമുല 1, ഗോൾഫ് എന്നിവയുടെ പ്രധാന സ്പോൺസറായി റോലെക്സ് മാറി.

സാധാരണക്കാർക്ക് വാങ്ങാൻ ‘ട്യൂഡർ’ (Tudor) എന്നൊരു സഹോദര ബ്രാൻഡ് അവതരിപ്പിച്ച് റോളക്സിനെ ലോകത്തെ ഏറ്റവും പ്രീമിയമായ പ്രൊഡക്റ്റുകളിൽ ഒന്നാക്കി നിർത്തി. പ്രതിവർഷം ദശലക്ഷക്കണക്കിന് വാച്ചുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി റോലെക്സിനുണ്ട്. എന്നിട്ടും അവർ വാച്ചുകളുടെ ലഭ്യത പരിമിതപ്പെടുത്തി. Artificial Scarcity ഉണ്ടാക്കി!
റോലെക്സിന്റെ സുപ്രധാന മോഡലുകളായ Submariner, Daytona, GMT-Master II എന്നിവ വാങ്ങാൻ നിങ്ങൾ ഒരു റോളക്സ് ഷോറൂമിൽ പോയാൽ, അവിടെ വാച്ചുകൾ സ്റ്റോക്ക് ഉണ്ടാകില്ല. ഷോറൂമിൽ നിന്ന് വാച്ച് കിട്ടാതെ വരുമ്പോൾ ആളുകൾ ആഗ്രഹപൂർവ്വം സെക്കൻഡ് ഹാന്റ് അഥവാ യൂസ്ഡ് മാർക്കറ്റിലേക്ക് തിരിയുന്നു. അവിടെ ഒരു പുതിയ റോലെക്സ് വാച്ചിന്റെ ഔദ്യോഗിക വിലയേക്കാൾ 50% മുതൽ 100% വരെ കൂടുതൽ വില നൽകി ഉപയോഗിച്ച വാച്ചുകൾ ആളുകൾ വാങ്ങുന്നു.

ഇന്ത്യയിൽ റോളക്സിന്റെ ഔദ്യോഗിക ഷോറൂമുകളിൽ എൻട്രി ലെവൽ മോഡലുകളായ Oyster Perpetual, Datejust എന്നിവയ്ക്ക് ഏകദേശം ആറര ലക്ഷം മുതൽ പതിനൊന്നര ലക്ഷം വരെ വിലയുണ്ട്. Submariner, GMT-Master II, Daytona തുടങ്ങിയ ജനപ്രിയ സ്പോർട്സ് മോഡലുകൾക്ക് 9 ലക്ഷം മുതൽ 16 ലക്ഷം വരെയും, ആഡംബര സ്വർണ്ണം പ്ലാറ്റിനം മോഡലുകൾക്ക് ₹45 ലക്ഷം മുതൽ ഒന്നേകാൽ കോടിയിലധികവുമാണ് ഔദ്യോഗിക കമ്പനി വില.
ആപ്പിൾ വാച്ച് പോലുള്ള സ്മാർട്ട്വാച്ചുകൾ വിപണി കീഴടക്കുമ്പോഴും റോലെക്സിനെ അത് ബാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ ? കാരണം, സ്മാർട്ട്വാച്ചുകൾ 3-ഓ 4-ഓ വർഷം കഴിയുമ്പോൾ കേടുവരുന്ന ഗാഡ്ജറ്റുകളാണ്. എന്നാൽ റോലെക്സ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പാരമ്പര്യ സ്വത്താണ്. അതുകൊണ്ടാണ് ഒരു ലക്ഷം കോടിക്ക് മുകളിൽ വിറ്റുവരവോടെ ലോകത്തെ ഏറ്റവും വലിയ വരുമാനമുള്ള വാച്ച് കമ്പനിയായി റോളക്സ് മാറിയത്. വിറ്റുവരവിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയുടെ ടേൺഓവർ, റോളക്സിന്റെ വരുമാനത്തിന്റെ നാലിലൊന്നേ ഉള്ളൂ.
ഹാൻസിന്റെ മരണശേഷം, റോലെക്സിന്റെ ഉടമസ്ഥത ‘ഹാൻസ് വിൽസ്ഡോർഫ് ഫൗണ്ടേഷൻ’ എന്ന ചാരിറ്റബിൾ ട്രസ്റ്റിന് ആയി. റോലെക്സ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയല്ല. അതിനാൽ ഓഹരി ഉടമകളുടെ സമ്മർദ്ദമില്ലാതെ, ദീർഘകാല തന്ത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ റോളക്സിന് സാധിക്കുന്നു. ഓഹരി ഉടമകൾക്ക് ലാഭം വീതിച്ചു നൽകുന്നതിന് പകരം, റോലെക്സ് ഉണ്ടാക്കുന്ന വരുമാനം വാച്ചുകളുടെ എഞ്ചിനീയറിംഗ് മികവ് കൂട്ടുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പേറ്റന്റ് ചെയ്യുന്നതിനുമായി വൻതുക നിക്ഷേപിക്കുന്നു.
A Rolex is a watch that can become more valuable with age. The brand was created more than a century ago by Hans Wilsdorf, who lost his parents at a young age and grew up as an orphan. Today, the Rolex name alone is valued at over ₹1 lakh crore, while the brand’s overall market value is estimated at more than ₹4 lakh crore. Rolex was also the brand that introduced the world’s first waterproof wristwatch. This year marks 100 years since the birth of that pioneering waterproof watch.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
