Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വയോജനം പ്രയോജനമാണ്!
EDITORIAL INSIGHTS

വയോജനം പ്രയോജനമാണ്!

ജപ്പാന്റെ തെരുവുകൾ കണ്ടിട്ടുണ്ടോ? മൊത്തം ജനസംഖ്യയുടെ 30%-ത്തിലധികം വയോജനങ്ങളുള്ള, അതായത് 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രാജ്യമാണത്. അതിവേഗം ജപ്പാനായി മാറിക്കൊണ്ടിരിക്കുന്ന മറ്റൊരു സമൂഹമുണ്ട് ലോകത്ത്! നമ്മുടെ കേരളം. ലോകത്ത് 'ഡെമോഗ്രാഫിക് വിന്റർ' അഥവാ ജനസംഖ്യാ ശൈത്യം നേരിടുന്ന വിദേശരാജ്യങ്ങളുടെ അതേ പാതയിലാണ് ഇന്ന് കേരളവും. വയോജനങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ ജപ്പാനാണ് കേരളം! നമ്മുടെ നാട്ടിലെ 20%-ത്തോളം ആളുകൾ 60-ന് മുകളിൽ പ്രായമുള്ളവരാണ്. ദേശീയ ശരാശരി 10% ആണെന്ന് ഓർക്കണം. എണ്ണം കൂടിവരുന്ന വയോജനങ്ങൾ, നമ്മുടെ ആരോഗ്യ കേരളത്തിന്റെ നേട്ടമാണ്, ഒരു കോട്ടമല്ല! പക്ഷെ, - ആസൂത്രണമില്ലാത്തതിനാൽ, ദീർഘായുസ്സെന്ന സാധ്യത, ബാധ്യതയായി മാറുന്നു പലർക്കും! അവിടെയാണ്, എൽഡേർലി ‍ഡിപാർട്ട്മെന്റ്, അഥവാ വയോജന വകുപ്പ് എന്ന പുതിയ സർക്കാരിന്റെ സങ്കൽപ്പം ശ്രദ്ധനേടുന്നത്. വയോജന മന്ത്രാലയം, ശരിയായ രീതിയിൽ എക്സിക്യൂട്ട് ചെയ്താൽ അടുത്ത 10 വർഷം കൊണ്ട്, കേരളം അതിന്റെ ആരോഗ്യ-സാമ്പത്തിക ഭൂപടം തിരുത്തിയെഴുതും, തീർച്ഛ!
Nisha KrishnanBy Nisha Krishnan30 May 20264 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ തന്നെ ആദ്യമായി വയോജനങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേരളം ചരിത്രം കുറിക്കുമ്പോൾ, ഇത് വെറുമൊരു ‘ക്ഷേമ വകുപ്പ്’ മാത്രമല്ല; മറിച്ച് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക-സാമൂഹിക വിപ്ലവമാണ്. എന്തിനാണ് ഒരു പ്രത്യേക വകുപ്പ്? ഗൗരവമേറിയ ചില കണക്കുകൾ നാം ശ്രദ്ധിച്ചേ പറ്റൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ വേഗത്തിൽ പ്രായമാവുകയാണെന്ന് പറഞ്ഞല്ലോ. ക്രൂരമായ ഒരു യാഥാര്‌ത്ഥ്യം എന്തെന്നാൽ വരും വർഷങ്ങളിൽ  കേരളത്തിലെ ജനസംഖ്യയുടെ 22%-ത്തിലധികം ആളുകൾ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കും. അതായത്, കേരളത്തിലെ നാലിൽ ഒരാൾ മുതിർന്ന പൗരനായിരിക്കും. കേരളത്തിലെ വലിയൊരു ശതമാനം വീടുകളിലും ഇന്ന് പ്രായമായ മാതാപിതാക്കൾ മാത്രമായി ഒറ്റപ്പെട്ടു കഴിയുന്നു. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സാമൂഹിക നീതി വകുപ്പിന്റെ ഒരു ചെറിയ ഉപവിഭാഗത്തിന് മാത്രം കഴിയില്ല. ആ തിരിച്ചറിവാണ് ഒരു പ്രത്യേക മന്ത്രാലയം എന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചത്. എന്നാൽ കേരളത്തിന്റെ സാമ്പത്തിക പരാധീനതകൾ നോക്കിയാൽ, പുതിയ വകുപ്പ്, ബഡ്ജറ്റിലെ ‘ബാധ്യത’യിൽ നിന്ന് ‘കെയർ ഇക്കണോമി’ എന്ന സാധ്യതയിലേക്ക് മാറിയാൽ മാത്രമേ, ഈ മൂവ്മെന്റിൽ സംസ്ഥാനത്തിന് വിജയം അവകാശപ്പെടാൻ ആകൂ. വയോജന ക്ഷേമം എന്നാൽ എല്ലാ മാസവും നൽകുന്ന 3000 രൂപ ക്ഷേമ പെൻഷൻ മാത്രമാണെന്ന പരമ്പരാഗത ധാരണ, മിനിസ്റ്റർ, സി.പി. ജോണിന്റെ പുതിയ മന്ത്രാലയത്തിന് തിരുത്താനാകകുമെന്നാണ് എന്റെ പ്രതീക്ഷ. പ്രായമായവരെ സർക്കാരിന്റെ ‘ബാധ്യത’യായി കാണുന്നതിന് പകരം, അതിനെ ഒരു ‘കെയർ ഇക്കണോമി’ അഥവാ പരിചരണ സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് വേണ്ടത്.  മുതിർന്ന പൗരന്മാർക്കായി പ്രത്യേക പ്രൊഡക്റ്റുകൾ, സേവനങ്ങൾ, ആരോഗ്യ പരിരക്ഷാ ഉപകരണങ്ങൾ, വിനോദോപാധികൾ എന്നിങ്ങനെ ബില്യൺ ഡോളർ എക്കോണമിയിലേക്ക് നയിക്കാവുന്ന സംരംഭക സാധ്യതയാണ് ഈ സിൽവർ ഇക്കണോമി തുറന്നിടുന്നത്.

പ്രായമായവരുടെ ദൈനംദിന ആവശ്യങ്ങൾ സഹായിക്കുന്ന Geriatric Tech വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് കേരളം ഹബ്ബാകണം. വയോജന പരിചരണത്തിനായി അഥവാ Geriatric Care-നായി ലക്ഷക്കണക്കിന് പ്രൊഫഷണൽ കെയർ-ടേക്കർമാരെ, നഴ്സുമാരെ ആവശ്യമായി വരും. ഇത് കേരളത്തിലെ യുവാക്കൾക്ക് സംസ്ഥാനത്തിനകത്ത് തന്നെ വലിയൊരു തൊഴിൽ വിപണി തുറന്നുനൽകും- എങ്ങനെയെന്ന് വിശദമായി പറയാം.

പുതിയ വയോജന വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ മാതൃകകൾ പഠിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക എന്നതായിരിക്കും. അതേസമയം ഈ വകുപ്പിന് നടപ്പിലാക്കാവുന്ന മറ്റ് ചില അന്താരാഷ്ട്ര മാതൃകകൾ കൂടി കാണാതെ പോകരുത്. ജപ്പാനിൽ പ്രായമായവർക്കായി വയോജന മന്ദിരങ്ങൾ മാത്രമല്ല ഉള്ളത്. പകരം അവർ ജീവിക്കുന്ന സ്വന്തം വീടുകളിൽ തന്നെ മെഡിക്കൽ, നഴ്സിംഗ്, പ്രതിരോധ പരിചരണങ്ങൾ എത്തിക്കുന്ന സംവിധാനമാണിത്. കേരളത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സായംപ്രഭ ഹോമുകൾ’, ‘വയോമിത്രം’ പദ്ധതി എന്നിവയെ ഏകോപിപ്പിച്ച് ഒരു തദ്ദേശീയ കമ്മ്യൂണിറ്റി കെയർ ശൃംഖല നിർമ്മിക്കാം. അതുപോലെ മറ്റൊരു വലിയ ആശയമാണ്, ടൈം ബാങ്കിംഗ്. സ്വിറ്റ്സർലൻഡ് മാതൃകാണിത്.  സി.പി. ജോൺ എന്ന സാമ്പത്തിക വിദഗ്ദ്ധന് തന്റെ മന്ത്രാലയത്തിൽ നടപ്പിലാക്കാവുന്ന ഏറ്റവും വിപ്ലവാത്മകമായ ആശയമാണിത്. ആരോഗ്യവാനായ ഒരു വ്യക്തി അല്ലെങ്കിൽ ഒരു കോളേജ് വിദ്യാർത്ഥി, ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരു വയോധികന്റെ കൂടെ സമയം ചിലവഴിക്കുകയോ, അവർക്ക് കരുതലായി നിൽക്കുകയോ ചെയ്താൽ,  ആ സമയം അവരുടെ ‘ടൈം ബാങ്ക്’ – അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. പിൽക്കാലത്ത് ഈ യുവാവിന് പ്രായമാകുമ്പോൾ, മറ്റൊരു തലമുറ ഇവർക്കായി ആ സമയം തിരികെ നൽകും. ഇതൊരു സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പോലെ പ്രവർത്തിക്കുന്ന ഒന്നാണ്.

സംസ്ഥാന ആസൂത്രണ ബോർഡിൽ  രണ്ടുതവണ അംഗമായിരുന്ന വകുപ്പ് മന്ത്രിയെ സംബന്ധിച്ച്, കേരളത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ചും വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. വയോജന വകുപ്പ് എന്നത് കേവലം അപേക്ഷകൾ വാങ്ങി ആനുകൂല്യങ്ങൾ നൽകുന്ന വകുപ്പാകരുത്. അത് കൃത്യമായ ദീർഘകാല ആസൂത്രണം അഥവാ Perspective Planning ആവശ്യപ്പെടുന്ന ഒന്നാണ്. മുതിർന്ന പൗരന്മാർക്ക് പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും വയോജന സൗഹൃദമാക്കാൻ രണ്ട് വകുപ്പുകളും കൈകാര്യം ചെയ്യുന്ന ഒരൊറ്റ മന്ത്രിക്ക് വളരെ എളുപ്പത്തിൽ സാധിക്കും. ലോ-ഫ്ലോർ ബസുകൾ വർദ്ധിപ്പിക്കാനും, റെയിൽവേ-ബസ് സ്റ്റേഷനുകളിൽ വയോധികർക്കായി പ്രത്യേക റാമ്പുകളും വിശ്രമമുറികളും ഒരുക്കാനും ഇത് സഹായിക്കും.

എന്നാൽപുതിയ വകുപ്പ് ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ഒന്ന് ഫണ്ട് കണ്ടെത്തലാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോൾ 3000 രൂപ പെൻഷനും പുതിയ വകുപ്പും വലിയ ചിലവാണ്. ഇതിനായി പ്രത്യേക ‘വയോജന ക്ഷേമ സെസ്സ്’ അല്ലെങ്കിൽ പ്രവാസി മലയാളികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും കണ്ടത്തുന്ന CSR ഫണ്ടുകൾ സമാഹരിക്കാനാകണം. നിലവിൽ വയോജനങ്ങളുടെ ആരോഗ്യം ‘ആരോഗ്യ വകുപ്പിലും’, പെൻഷൻ ‘ധനവകുപ്പിലും’, വയോമിത്രം ‘സാമൂഹിക നീതി വകുപ്പിലുമാണ്’. ഇവയെല്ലാം പുതിയ മന്ത്രാലയത്തിന് കീഴിൽ ഒരു ‘സിംഗിൾ വിൻഡോ’ സംവിധാനത്തിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

ശാരീരിക രോഗങ്ങളേക്കാൾ പലപ്പോഴും പ്രായമായവരെ തളർത്തുന്നത് ഏകാന്തതയാണ്. ഇതിനായി കോളേജ് വിദ്യാർത്ഥികളെയും വയോധികരെയും ബന്ധിപ്പിക്കുന്ന ‘ഇന്റർ-ജനറേഷനൽ ലേണിംഗ് സെന്ററുകൾ’ ആരംഭിക്കുന്നത് ഗുണകരമായിരിക്കും. അത് പുതിയ തലമുറയെ പഠിപ്പിക്കാനുമാകണം, കാരണം ചെറുപ്പവും, യൗവനവും വാർദ്ധക്യവും ജീവിതത്തിലെ സീസണുകൾ മാത്രമാണെന്ന അറിവ് പുതിയ തലമുറയെ മനസ്സിലാക്കി കൊടുക്കാനാകണം. നാളെ ചെന്നെത്തുന്ന വാർദ്ധക്യത്തെ ഇന്ന് അടുത്ത് കാണാനായാൽ, നമ്മുടെ യുവാക്കളിൽ ചിലപ്പോൾ ചില നല്ല മാറ്റങ്ങൾ വന്നാലോ?

കേരളം ഒരുകാലത്ത് വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ നേട്ടങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്ന, അതിനെ കേരള മോഡൽ എന്ന് വിളിച്ചു. എന്നാൽ ഇന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയിൽ, കേരളം മറ്റൊരു ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണ്.പ്രായമായവരെ വെറുമൊരു വോട്ട് ബാങ്കായോ, അല്ലെങ്കിൽ സഹതാപം അർഹിക്കുന്ന വിഭാഗമായോ കാണാതെ, അവരുടെ ജ്ഞാനത്തെയും അനുഭവസമ്പത്തിനെയും സംസ്ഥാനത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നിടത്താണ് ഈ വയോജന വകുപ്പിന്റെ വിജയം. അവിടെയാണ് ആസൂത്രിതമായി നടപ്പാക്കാനാകുന്ന ചില സാധ്യതകൾ കേരളത്തിന് മുന്നിലുള്ളത്. ഇതെല്ലാം, പുതിയ സംരംഭക സാധ്യതകളുമാണ്.

Kerala’s decision to establish a dedicated ministry for the elderly marks a historic shift that goes far beyond traditional welfare systems, especially in a state where the population is rapidly ageing and a significant share will soon be over 60. This move responds to the growing reality of elderly isolation and the limitations of handling such a complex issue through fragmented departments. The idea is to reframe ageing from a financial burden into a care economy, unlocking opportunities in geriatric healthcare, assistive technologies, community care systems, and large-scale employment for caregivers and nurses. By drawing inspiration from global models like Japan’s home-based elder care and Switzerland’s time banking system, Kerala aims to build a more integrated and humane support structure. At the same time, it opens space for innovation, startup ecosystems, and intergenerational programs, while addressing challenges like funding, coordination, and infrastructure. Ultimately, the ministry represents an effort to treat ageing not just as a social concern, but as a foundation for a new economic and social model.

Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.

With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.

Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.

Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.

She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.

Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.

Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

aging population Kerala banner care economy care workforce development channeliam community care model decentralized planning Kerala elderly ministry India geriatric care geriatric tech India intergenerational learning Japan elderly care model Kerala elderly care MOST VIEWED public policy Kerala senior citizen policy silver economy social welfare reform time banking
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Related Posts

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil