ഇന്ത്യൻ സംരംഭങ്ങൾക്കും കയറ്റുമതിക്കാർക്കും ആഗോള വിപണിയിൽ നിന്ന് പണം സ്വീകരിക്കുന്നത് കൂടുതൽ ലളിതമാക്കാൻ Jio Payment Solutions Limited ക്രോസ്-ബോർഡർ പേയ്മെന്റ് സേവനം ആരംഭിച്ചു. Jio Financial Services Limited-ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് JPSL.

വെർച്വൽ അക്കൗണ്ട്, ഇന്റർനാഷനൽ കാർഡ്സ് എന്നിവ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളിൽ നിന്ന് ഇന്ത്യൻ കയറ്റുമതിക്കാർക്ക് പണം സ്വീകരിക്കാൻ പുതിയ സംവിധാനം സഹായിക്കും. കയറ്റുമതിക്കും ഇറക്കുമതിക്കും ബാധകമായ Payment Aggregator–Cross Border ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് സേവനം അവതരിപ്പിച്ചത്.
ഓൺലൈൻ വിൽപ്പനക്കാർ, ഡിജിറ്റൽ ബിസിനസുകൾ, ഫ്രീലാൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, SaaS കമ്പനികൾ തുടങ്ങി കൂടുതൽ ഇന്ത്യൻ സംരംഭങ്ങൾ ആഗോള വിപണിയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ജിയോയുടെ പുതിയ നീക്കം. നിലവിൽ അന്താരാഷ്ട്ര പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് പല സേവനദാതാക്കളെയും വ്യത്യസ്ത കറൻസികളെയും ആശ്രയിക്കേണ്ടിവരുന്നതും വലിയ തോതിലുള്ള പേപ്പർവർക്കും മാനുവൽ റീകൺസിലിയേഷനും ആവശ്യമായി വരുന്നതും ബിസിനസുകൾക്ക് വെല്ലുവിളിയാണ്.
Multi-currency Virtual Accounts ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി വിദേശ ഉപഭോക്താക്കൾക്ക് അവരുടെ രാജ്യത്ത് പരിചിതമായ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും. ഇതോടെ വാങ്ങുന്നവർക്ക് SWIFT അല്ലെങ്കിൽ Correspondent Banking സംവിധാനങ്ങളുടെ സങ്കീർണതയിലൂടെ കടന്നുപോകേണ്ട സാഹചര്യം കുറയ്ക്കാനാകുമെന്ന് കമ്പനി പറയുന്നു.
ഇന്ത്യയുടെ കയറ്റുമതി വിപണിയുടെ 50% വരെ
JPSL-ന്റെ ക്രോസ്-ബോർഡർ പേയ്മെന്റ് സംവിധാനം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 50% ഉൾക്കൊള്ളുന്നതായാണ് കമ്പനി വ്യക്തമാക്കുന്നത്.
യുഎസ്, യുകെ, യൂറോപ്പ്, യുഎഇ, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി നടത്തുന്ന ഇന്ത്യൻ വ്യാപാരികൾക്ക് അവിടുത്തെ ഉപഭോക്താക്കളുടെ പ്രാദേശിക കറൻസിയിൽ വില രേഖപ്പെടുത്താനും പണം സ്വീകരിക്കാനും സംവിധാനം സഹായിക്കും. വരും മാസങ്ങളിൽ ലാറ്റിൻ അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കൂടുതൽ ലോക്കൽ പേമെന്റ് വഴി അവതരിപ്പിക്കാനും JPSL പദ്ധതിയിടുന്നു.
MSMEകൾ, പുതിയ കയറ്റുമതിക്കാർ, വലിയ ഡിജിറ്റൽ സംരംഭങ്ങൾ തുടങ്ങി വ്യത്യസ്ത ബിസിനസ് മോഡലുകൾക്ക് അനുയോജ്യമായ ഇന്റഗ്രേഷൻ ഓപ്ഷനാണ് നൽകുന്നത്.
RBIയുടെ ബാധകമായ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമിൽ End-to-End Encryption, Localised Data Storage, Transaction Monitoring തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ വ്യാപാരികൾക്ക് സേവനത്തിൽ സ്വയം ഓൺബോർഡ് ചെയ്യാം. ഇടപാടുകളുടെ വിവരങ്ങൾ റിയൽ ടൈം ഡാഷ്ബോർഡ് വഴി പരിശോധിക്കാനും സാധിക്കും. പേയ്മെന്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മുഴുവൻ സമയ ആളുകളുടെ സേവനവും ലഭ്യമാക്കും.
Jio Payment Solutions Limited (JPSL), a wholly owned subsidiary of Jio Financial Services Limited, today announced the launch of cross-border payments, empowering Indian exporters to seamlessly accept international payments – via virtual accounts, international cards, and local payment rails – from customers worldwide and boost their global competitiveness.
