Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
EDITORIAL INSIGHTS

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

ഇന്നത്തെപ്പോലെ സ്റ്റാർട്ടപ് കൾച്ചറോ, ഇന്നവേഷൻ സൗകര്യങ്ങളോ ഇല്ലാതിരുന്ന 2000-ത്തിന്റെ മധ്യത്തിൽ, അവർ തുടങ്ങിവെച്ചത് ഒരു വിപ്ലവമായിരുന്നു. തുടക്കത്തിൽ സ്വന്തം തൊഴിലിൽ നിന്ന് കണ്ടെത്തിയ പണം റിസർച്ചിനും ഇന്നവേഷനുമായി ചിലവഴിച്ചാണ് ആ സുഹൃത്തുക്കൾ പ്രൊഡക്റ്റ് ഡെവലപ്മെന്റിലേക്ക് കടന്നത്. പക്ഷെ ടെക്മോളജി കൈയ്യിലുണ്ടായിരുന്ന ആ സംഘം ഉണ്ടാക്കിയെടുത്ത പവർ വീൽചെയറുകൾ, ഇലക്ട്രിക് മൊബിലിറ്റിയിൽ പുതിയ ചരിത്രമെഴുതി.
Nisha KrishnanBy Nisha Krishnan23 May 2026Updated:24 May 20265 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒട്ടകപ്പക്ഷിയെ കണ്ടിട്ടില്ലേ? ഓസ്ട്രിച്ച്? പേരിൽ പക്ഷിയാണ്, പക്ഷെ പറക്കാനാകില്ല! അതുപോലെ, മനുഷ്യരായി ജനിച്ചിട്ടും ചലിക്കാൻ പറ്റാതെയായി പോയ കുറെ മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ എന്ന ചിന്തയിൽ മറ്റെല്ലാം മാറ്റിവെച്ച് ഒരു സംരംഭം തുടങ്ങാനിറങ്ങിയ 5 മലയാളികളെ അറിയുമോ?

ഒന്നിച്ച് പഠിച്ച് വളർന്ന് അവർ, പിന്നീട്, IBM, HCL, കുവൈറ്റ് എയർവേഴ്സ് പോലെയുള്ള കോർപ്പറേറ്റ് കമ്പനികളിൽ ജോലിയിൽ കയറി. കുറച്ചു നാൾ കഴിഞ്ഞ് ആ പ്രൊഫഷണൽ എക്സ്പീരിയൻസിന്റെ കരുത്തുമായി ആ സുഹൃത്തുക്കൾ ഒരു സംരംഭം തുടങ്ങി, പേര് ഓസ്ട്രിച്ച്! ഇന്നത്തെപ്പോലെ സ്റ്റാർട്ടപ് കൾച്ചറോ, ഇന്നവേഷൻ സൗകര്യങ്ങളോ ഇല്ലാതിരുന്ന 2000-ത്തിന്റെ മധ്യത്തിൽ, അവർ തുടങ്ങിവെച്ചത് ഒരു വിപ്ലവമായിരുന്നു.

തുടക്കത്തിൽ സ്വന്തം തൊഴിലിൽ നിന്ന് കണ്ടെത്തിയ പണം റിസർച്ചിനും ഇന്നവേഷനുമായി ചിലവഴിച്ചാണ് ആ സുഹൃത്തുക്കൾ പ്രൊഡക്റ്റ് ഡെവലപ്മെന്റിലേക്ക് കടന്നത്. പക്ഷെ ടെക്നോളജി കൈയ്യിലുണ്ടായിരുന്ന ആ സംഘം ഉണ്ടാക്കിയെടുത്ത പവർ വീൽചെയറുകൾ, ഇലക്ട്രിക് മൊബിലിറ്റിയിൽ പുതിയ ചരിത്രമെഴുതി. വിദേശ ബ്രാൻഡുകൾക്ക് പോലും അപ്രാപ്യമായ ടെക്നോളി വികസിപ്പിച്ചപ്പോൾ അതിന് പേറ്റന്റ് കിട്ടി.

ഇന്ന് 180 കോടി കുമിലേറ്റീവ് ടേൺഓവറോടെ ഇന്ത്യയിൽ സ്വന്തമായി വികസിപ്പിച്ച ടെക്നോളിയോടെ തലയുയർത്തി നിൽക്കുന്ന ഒരേയൊരു പവർ വീൽചെയർ ബ്രാൻഡായി ഓസ്ട്രിച്ച്! വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വീൽചെയറുകൾക്ക് വലിയ വില കൊടുക്കണം, സർവ്വീസ് പ്രോപ്പറല്ല, ഇന്ത്യൻ റോഡുകൾക്ക് പാകമല്ല തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ്, തികച്ചും കസ്റ്റമൈസ് ചെയ്ത ഇലക്ട്രിക് വീൽചെയർ എന്ന ആശയവുമായി ഓസ്ട്രിച്ച് എത്തിയതും, വിപണി പിടിച്ചതും! സമൂഹത്തിലെ ഒരു വലിയ പ്രോബ്ളത്തിനാണ് ഓസ്ട്രിച്ച് ഉത്തരം നൽകിയത്. ഈ സംരഭത്തിന്റെ ആദ്യ വിജയം അവിടെയായിരുന്നു. മറ്റൊന്ന് ഫൗണ്ടർമാർ എല്ലാവരും ഒരു ബിസിനസ്സ് വിജയിക്കാൻ വേണ്ട അടിസ്ഥാന മേഖലകളിൽ കഴിവ് തെളിയിച്ചവരായിരുന്നു.

ഏറ്റവുമൊടുവിൽ, മലയാളികൾ നിർമ്മിച്ച ഈ ഇലക്ട്രിക് വീൽചയെറിന്റെ ടെക്നോളജിയും, ആ സംരംഭത്തിന്റെ വിജയവും Harvard ബിസിനസ്സ് സ്കൂളിൽ കേസ് സ്റ്റഡിയായിരിക്കുകയുമാണ്.

ഇന്ത്യൻ റോഡുകളുടെ അവസ്ഥ നമുക്കറിയാം. കല്ലും കുഴികളും ചെളിയും നിറഞ്ഞ വഴിയിൽ സാധാരണ ഇരുചക്രങ്ങൾ പോലും മറി‍ഞ്ഞു വീഴാറുണ്ട്. അപ്പോൾ ശാരീരിക വെല്ലുവിളി നേരിടുന്ന ഒരാൾ ഇലക്ട്രിക് വീൽചെയർ ഓടിക്കുക എന്നത് ശ്രമകരമായ കാര്യമാണ്? വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വീൽചെയറുകൾ ഇന്ത്യൻ റോഡുകളിലെ കുഴികളിലും മുഴകളിലും തട്ടി അടിഭാഗം തകരുന്നത് സ്വാഭാവികമാണ്. അവിടെ ഒരു ഇന്ത്യൻ ബ്രാൻഡ് തങ്ങളുടെ എഞ്ചിനീയറിംഗ് കരുത്ത് പുറത്തെടുത്തു. അവർ വികസിപ്പിച്ചെടുത്തതാണ് ലോക വീൽചെയർ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ ‘സ്പ്ലിറ്റ് ഫ്രെയിം ഷാസി ടെക്നോളജി’ (Split Frame Chassis – SFC). ലോകത്ത് ഇലക്ട്രിക് വീൽചെയർ വന്നിട്ട് 80 വർഷമാകുന്നു. ഈ 80 വർഷത്തെ വീൽചെയർ നിർമ്മാണ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ‘സ്പ്ലിറ്റ് ഫ്രെയിം ഷാസി ടെക്നോളജി’ ഒരു കമ്പനി അവതരിപ്പിക്കുന്നത്. ഇതിലൂടെ റോഡ് എത്രയൊക്കെ തകർന്നു കിടക്കുകയാണെങ്കിലും, നാല് ചക്രങ്ങളും എപ്പോഴും നിലത്തുതന്നെ ഉറച്ചുനിൽക്കും. മറിഞ്ഞുപോകുമെന്ന പേടിയില്ലാതെ ഏത് ഓഫ്-റോഡിലും ഇത് കടന്നുപോകും! വീൽചെയറിലിരിക്കുന്ന വ്യക്തി സുരക്ഷിതമായിരിക്കും. ആ വീൽചയർ ബ്രാൻഡാണ് ഓസ്ട്രിച്ച്!

അവിടെയും തീർന്നില്ല, അവർ പേറ്റന്റ് സ്വന്തമാക്കിയ ‘ഓട്ടോമാറ്റിക് വീൽബേസ് അഡ്ജസ്റ്റർ’ (Automatic Wheelbase Adjuster – AWA) മറ്റൊരു അത്ഭുതമാണ്. വീൽചയെറിലിരിക്കുന്ന വ്യക്തിക്ക്, ജോയ്സ്റ്റിക് ഉപയോഗിച്ച് വീൽചെയറിന്റെ വീൽബേസ് നീളം കൂട്ടാനും കുറയ്ക്കാനും സാധിക്കും. വീടിനുള്ളിലെ ഇടുങ്ങിയ വാതിലുകളിലൂടെ പോകുമ്പോൾ വീൽബേസ് കുറയ്ക്കാനും, പുറത്ത് ഹൈവേകളിലൂടെയോ ഇടവഴികളിലൂടെയോ പോകുമ്പോൾ കൂടുതൽ സ്റ്റെബിലിറ്റിക്കായി വീൽബേസ് കൂട്ടാനും ഇതിലൂടെ സാധിക്കുന്നു. ഇതാണ് യഥാർത്ഥ ഇന്നൊവേഷൻ! വാർഷിക ബഡ്ജറ്റിന്റെ ഒരുഭാഗം ഇന്നവേഷനും ഗവേഷണങ്ങൾക്കായി മാത്രം മാറ്റിവെക്കുന്ന ഒരു കമ്പനിക്ക് മാത്രമേ ഇത്തരമൊരു വിപ്ലവം സൃഷ്ടിക്കാൻ സാധിക്കൂ.

ഇതാണ് സംരംഭത്തിലെ ടെക്നോളജിയുടെ സൗന്ദര്യം! ശാരീരികമായി പരിമിതികൾ കൊണ്ട്, നടക്കാനോ ചലിക്കാനോ കഴിയാതെ പോയ എത്ര ആളുകൾ ആഗ്രഹിച്ചിരുന്നിരിക്കും, മറ്റാരുടേയും സഹായമില്ലാതെ സ്വയം മൂവ് ചെയ്യണമെന്ന്. അവിടെ കെട്നോളജിയുടെ പവറുപയോഗിച്ച് അസാധ്യമായത് സാധ്യമാക്കിയത് ഈ ഇന്ത്യൻ കമ്പനിയാണ്! അതിലുപരി അതിന് പിന്നിൽ പ്രവർത്തിച്ച മലയാളികളാണ്. എത്രപേർക്കറിയാം ഈ കാര്യം?

സംരംഭം തുടങ്ങുമ്പോൾ മോട്ടോറൈസ്ഡായ വിദേശ വീൽചെയറുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നു. പക്ഷെ ഇന്ത്യയിലെ റോഡുകൾക്കും ഗ്രാമങ്ങൾക്കും പറ്റിയതായിരുന്നില്ല. രണ്ട് മറ്റൊരു പ്രോബ്ളവും ഉണ്ടായിരുന്നു, ഓരോരുത്തരുടേയും ശാരീരിക അവശതകൾ പല തരത്തിലായിരിക്കും. ചിലർക്ക് കാലുകൾ ചലിപ്പിക്കാൻ മാത്രം സാധിക്കുന്നവരാകാം, ചിലർക്ക് ശരീരത്തിൽ വിരലുകൾ മാത്രമാകും ചലിപ്പിക്കാനാകുക. ഈ അവസ്ഥകളെ പൂർണ്ണമായും പഠിച്ച് കസ്റ്റമൈസ് ചെയ്ത് പ്രൊ‍ഡക്റ്റുകൾ അന്ന് മാർക്കറ്റിൽ ലഭ്യമല്ല. മറ്റൊന്ന്, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വീൽചെയർ സർവ്വീസ് ചെയ്യ്ത് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അടുത്ത ഏറ്റവും വലിയ പ്രോബ്ളം, വിദേശ ഓട്ടോമാറ്റിക് വീൽചെയറുകൾ സാധാരണക്കാരന്  അഫോർഡബിളും ആയിരുന്നില്ല. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ ഏതാണ്ട് 10 കോടിയോളം വരുന്ന, ശാരീരികമായി വെല്ലുവിളി നേരിടുന്ന മനുഷ്യർക്ക് മുന്നിൽ ഓപ്ഷനുകൾ ഇല്ലാതിരുന്ന കാലം. പ്രൊഡക്റ്റ് ഡെവലപ്മെന്റിൽ മന്നനായ ഹരി-ക്ക്, വേണുവും ശ്രീജിത്തും ബിനുവും ഹർഷയും കട്ടയ്ക്ക് പിന്തുണ നൽകി. അങ്ങനെയാണ് ഓസ്ട്രിച്ച് യാഥാർത്ഥ്യമായത്.

18,000-ത്തിലധികം ആളുകളാണ് ഇന്ന് ഓസ്ട്രിച്ച് വീൽചെയർ ഉപയോഗിക്കുന്നത്. ഈ 18,000 മനുഷ്യരിലൂടെ ഓസ്ട്രിച് ദിവസവും സഞ്ചരിക്കുന്നത് എത്ര ദൂരെമെന്നോ, 1.5 ലക്ഷം കിലോമീറ്ററുകൾ! അതെ, ഭൂമിയെ ഒരു ദിവസം നാല് തവണ ചുറ്റിവരാൻ ആവശ്യമായ ദൂരമാണ് ഓരോ ദിവസവും ഓസ്ട്രിച്ച് വീൽചെയറുകൾ പിന്നിടുന്നത്. ഇതൊരു സാധാരണ നേട്ടമല്ല. രോഗം മൂലമോ, അപകടത്തിൽ പെട്ടോ, ജീവിത്തിൽ എണീറ്റ് നടക്കാനാകാത്ത വിധം, വിധി പരാജയപ്പെടുത്തിയ മനുഷ്യരാണ്, മറ്റുള്ളവരുടെ സഹായിമില്ലാതെ തന്നെ വീണ്ടും ചുറ്റുമുള്ള കാഴ്ചകൾ കാണാൻ തുടങ്ങിയത് .  

പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വൻകിട കമ്പനികൾ മാത്രം ഭരിച്ചിരുന്ന, വിദേശ ബ്രാൻഡുകളുടെ ആഡംബര ഉൽപ്പന്നങ്ങൾക്ക് മുന്നിൽ സാധാരണക്കാർക്ക് കൈമലർത്തേണ്ടി വന്നിരുന്ന ഒരു വിപണിയിലേക്കാണ് ഓസ്ട്രിച്ച് എന്ന ഇന്ത്യൻ കമ്പനി നെഞ്ചും വിരിച്ച് കടന്നുവന്നത്. അഫോഡബിളായ നിരക്കിൽ, എന്നാൽ അന്താരാഷ്ട്ര നിലവാരത്തെക്കാൾ  ഒരുപടി മുന്നിൽ നിൽക്കുന്ന ലോകോത്തര പ്രോഡക്റ്റുകൾ അവർ ഇന്ത്യയിൽ നിർമ്മിച്ച്, ലോകത്തിന് നൽകി. കാരണം ഈ മലയാളികളുടെ കയ്യിൽ ടെക്നോളിയുടെ കരുത്തുണ്ടായിരുന്നു. അതുകൊണ്ടാണ്, ഓസ്ട്രിച്ച് ഇലക്ട്രിക് വീൽചെയറിന്റെ ഫൗണ്ടർമാർ പറയുന്നത്- ഡിസൈൻ ചെയ്യാൻ പറ്റുന്നതെന്തും ഞങ്ങൾ പ്രൊഡക്റ്റ് ആക്കി മാറ്റും. ആ ആത്മവിശ്വാസം കൊണ്ടാണ്, കസ്റ്റമൈസേഷൻ എന്ന മാന്ത്രികത ഓസ്ട്രിച്ചിന് ഉണ്ടായത്. മാത്രമല്ല, വീൽചെയർ ഉപയോഗിക്കുന്ന ഒരാൾക്ക് ജീവിതകാലം മുഴുവൻ ഡോർ-സ്റ്റെപ്പ് സർവീസും ഓസ്ട്രിച്ച് നൽകുന്നു.

2014-ൽ ഇറങ്ങിയ ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ സാറ എന്ന റേഡിയോ ജോക്കി ഉപയോഗിക്കുന്നത് ഓസ്ട്രിച്ചിന്റെ വീൽചയെറാണ്. ശരീരം തളർന്ന്, നടക്കാനാകാത്ത സാറ എന്ന കഥാപാത്രം ഇലക്ടിക് വീൽചെയറിന്റെ സഹായത്തോടെയാണ് മൂവ് ചെയ്യുന്നത്. ഓസ്ട്രിച്ചിന്റെ ഇലക്ട്രിക് വീൽചെയറുകളുടെ കൃത്യതയും കോംപാക്റ്റബിലിറ്റിയും സൗകര്യവും എല്ലാം ആ സിനിമ അഭ്രപാളിയിലെത്തിച്ചു. സാധാരണക്കാരിലേക്ക് പ്രൊ‍ഡക്റ്റ് അവയർനെസ് എത്താൻ ബാംഗ്ലൂർ ഡേയ്സ് സഹായിച്ചു.

പലരും കരുതിയത് ഏതോ വിദേശ ബ്രാൻഡിന്റെ വീൽചെയറാണ് സിനിമയിൽ ഉപയോഗിച്ചതെന്നായിരുന്നു. എന്നാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന, തീർത്തും മെയ്ക്ക് ഇൻ ഇൻഡ്യയായ, ഏക ഇലക്ട്രിക് വീൽച്ചെറായ ഓസ്ട്രിച്ച് അല്ലാതെ പിന്നേതാണ് അത്തരമൊരു സീനിലേക്ക് സംവിധായകൻ തെരഞ്ഞെടുക്കുക? സിനിമയിലെ ആ ഇലക്ട്രിക് വീൽചെയർ, ചലനമില്ലാത്ത പലരുടേയും സ്വപ്നമായി. ആ സിനിമ കണ്ട് ഓസ്ട്രിച്ച് വാങ്ങിയത് നിരവധി പേരാണ്.

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, ഒന്നിച്ച് പഠിച്ച് ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്നവർ. അവർ പിന്നീട് ഫൊർച്യൂൺ 500 കമ്പനികളിൽ വരെ വർക്ക് ചെയ്ത പ്രൊഫഷണൽസ് ആയി മാറുന്നു. കാലങ്ങൾക്ക് ശേഷം സമൂഹത്തിന് എന്ത് തിരികെ നൽകാനാകുമെന്ന ചിന്ത, ആ സുഹൃത്തുക്കളെ ലോകത്തെ ഏറ്റവും യുണീഖായ, സോഷ്യലി റെലവന്റായ ഒരു പ്രൊഡക്റ്റിന്റെ പൂർണ്ണതയിലെത്തിക്കുന്നു. ആ സംരംഭം പിറന്നിട്ട് 20 വർഷമാകുമ്പോൾ, ഓസ്ട്രിച്ച് എന്ന ആ ബ്രാൻഡ് ഇന്ന്  ലോകം കീഴടക്കുന്ന ഇന്ത്യൻ കരുത്തായി മാരിയിരിക്കുന്നു. ഇത് വെറുമൊരു കമ്പനിയല്ല, ശാരീരിക പരിമിതികളുള്ളവരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ഇന്ത്യൻ വിപ്ലവമാണ്! അന്താരാഷ്ട്ര നിലവാരത്തിൽ, അത്യാധുനിക സാങ്കേതികവിദ്യയോടെ പേഴ്സണൽ മൊബിലിറ്റി ഉപകരണങ്ങൾ നിർമ്മിക്കുന്ന സോഷ്യൽ ഇംപാക്ട് എന്റർപ്രൈസായി ഓസ്ട്രിച്! ചക്രക്കസേരകളിൽ ഇരുന്ന് ലോകം കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്ന ഓരോ മനുഷ്യന്റെയും വിജയഗാഥയ്ക്ക് പിന്നിൽ, അവരെ നയിക്കുന്ന ആ പവർഫുൾ എഞ്ചിന്റെ പേരാണ് ഇന്ന് ‘ഓസ്ട്രിച്ച്’!

Ostrich is an Indian mobility technology company that develops advanced electric wheelchairs designed for real-world accessibility challenges. Its products are built to handle uneven and difficult terrain while offering users greater safety, stability, and control. The company focuses on adaptive engineering solutions that allow the wheelchair to adjust to different environments, improving both indoor maneuverability and outdoor performance. With an emphasis on affordability, customization, and long-term support, Ostrich aims to make assistive mobility more practical and inclusive for users in diverse conditions.

Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.

With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.

Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.

Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.

She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.

Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.

Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

assistive mobility device automatic wheelbase adjuster banner business Channel I Am channeliam customizable wheelchair disability technology electric wheelchair India India Indian wheelchair brand mobility innovation India off road electric wheelchair Ostrich wheelchair rough road wheelchair smart wheelchair design split frame chassis technology startup startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil