കാലാവധി കഴിഞ്ഞ ചേരുവകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ചൈനയിൽ സ്റ്റാർബക്സ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി
കിഴക്കൻ ചൈനീസ് നഗരമായ വുക്സിയിലെ രണ്ട് ഔട്ട്ലെറ്റുകളാണ് യുഎസ് കോഫി ശൃംഖലയായ സ്റ്റാർബക്സ് പൂട്ടിയത്
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ച് പാനീയങ്ങൾ ഉണ്ടാക്കാൻ കാലഹരണപ്പെട്ട ചേരുവകൾ ഉപയോഗിച്ചതായി ചൈനീസ് സ്റ്റേറ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു
ചൈനയിലെ രണ്ട് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടി സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് സ്റ്റാർബക്സ് അറിയിച്ചു
ചൈനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് സ്റ്റാർബക്സ് പ്രതികരിച്ചു
കർശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളിൽ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു
ചൈനീസ് ഉപഭോക്താക്കളും മാധ്യമങ്ങളും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും വിദേശ ബ്രാൻഡുകളെ നിരീക്ഷിക്കുന്നതിലും കൂടുതൽ ശ്രദ്ധാലുക്കളാണ്
ചൈനീസ് ട്വിറ്റർ വെയ്‌ബോയിൽ സംഭവം ട്രെൻഡിംഗ് ആയി മാറിയത് സ്റ്റാർബക്സിന് തിരിച്ചടിയായിരുന്നു
5,360 സ്റ്റോറുകളുള്ള ചൈനയാണ് യുഎസിന് പുറത്തുളള സ്റ്റാർബക്‌സിന്റെ ഏറ്റവും വലിയ വിപണി