channeliam.com

രാജ്യത്ത് Electric Tractor ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

കാർഷികോൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ കഴിയുന്ന ബാറ്ററി ഇലക്ട്രിക് ട്രാക്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കാനാകുമെന്ന് മന്ത്രി പറഞ്ഞു

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നതോടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാർഷിക ഉൽപന്നങ്ങളുടെ വില ഗണ്യമായി ഉയർന്നിരുന്നു

ഇലക്‌ട്രിക് ട്രാക്ടർ പുറത്തിറക്കുന്ന കമ്പനിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി വിസമ്മതിച്ചു, നടപടി ക്രമങ്ങൾ മുന്നോട്ട് പോകുകയാണെന്ന് അറിയിച്ചു

ഇലക്‌ട്രിക് ട്രാക്ടറുകൾക്ക് ഉഴുതുമറിക്കൽ, നിലംപൊത്തൽ തുടങ്ങിയ പരമ്പരാഗത പ്രവർത്തനങ്ങൾക്ക് ധാരാളം വൈദ്യുതി വേണ്ടിവരും

എന്നാൽ അത്തരം ട്രാക്ടറുകൾക്ക് വയലുകളിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ വിപണിയിലേക്ക് കൊണ്ടുപോകാനാകുമെന്നും മന്ത്രി പറഞ്ഞു

ഇലക്‌ട്രിക് ട്രാക്ടറുകൾ, പരമ്പരാഗത ഡീസൽ ട്രാക്ടറുകൾക്ക് അനുയോജ്യമായ ബദൽ ആകുമെന്നാണ് കണക്കാക്കുന്നത്

പഞ്ചാബ് ആസ്ഥാനമായുള്ള സൊണാലിക ട്രാക്ടറാണ് ഇന്ത്യയിൽ ഇലക്ട്രിക് ട്രാക്ടർ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിച്ച ഏക ട്രാക്ടർ കമ്പനി

ടൈഗർ ഇലക്ട്രിക് എന്ന് വിളിക്കപ്പെടുന്ന ട്രാക്ടർ‌ 5.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സൊണാലിക കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിച്ചത്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാഫേയും ചേർന്ന് ഇന്ത്യയുടെ ആഭ്യന്തര ട്രാക്ടർ വിപണിയുടെ 60 ശതമാനവും നിയന്ത്രിക്കുന്നു

M&M, സ്വന്തം ബ്രാൻഡിലും സ്വരാജ് ബ്രാൻഡിന് കീഴിലും 2026 സാമ്പത്തിക വർഷത്തോടെ ഇലക്ട്രിക് ട്രാക്ടറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com