കരിയർ ബ്രേക്കായ വനിതകൾക്കായുള്ള തൊഴിൽ മേളയുമായി കേരള നോളജ് എക്കോണമി മിഷൻ.
ഡിസംബർ 21ന് തിരുവന്തപുരത്തും ജനുവരി 10ന് കോഴിക്കോടും ജനുവരി 16 ന് എറണാകുളത്തുമാണ് ജോബ്ഫെയർ നടക്കുന്നത്.
കേരള നോളേജ് എക്കോണമി മിഷൻ നടപ്പിലാക്കുന്ന 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായാണിത്.
തൊഴിൽ ഭംഗം വന്ന സ്ത്രീകൾക്ക് അവർക്ക് അനുയോജ്യമായി ജോലി കണ്ടെത്താൻ ഇത് സഹായിക്കും.
കോവിഡ് പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സൗകര്യങ്ങളും ഉപയോഗപ്പെടുത്താം.
കരിയർ മെച്ചപ്പെടുത്താനും അനുയോജ്യമായയ ജോലിയിൽ പ്രവേശിക്കാനും ഈ തൊഴിൽ മേള സഹായിക്കും.
തൊഴിൽ അന്വേഷകരയെും തൊഴിൽ ദാതാക്കളെയും ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെയാണ് ഏകോപിപ്പിക്കുന്നത്.
14 ജില്ലകളിൽ നടത്തുന്ന തൊഴിൽമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി, ജനുവരി 20 വരെയാണ് തൊഴിൽമേള നടക്കുന്നത്.
കെഡിസ്ക്കും കേരള നോളജ് എക്കോണമി മിഷനും നടത്തുന്ന ജോബ്ഫെയറിൽ രജിസ്ട്രേഷൻ വഴിയാണ് പങ്കെടുക്കേണ്ടത്.
രജിസ്ട്രേഷൻ knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ ചെയ്യാം, കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 0471 2737881.
Type above and press Enter to search. Press Esc to cancel.