channeliam.com

സോഷ്യൽ മീഡിയ ആപ്പുകളിലെ മുമ്പനായ ടിക് ടോക്ക് ജനപ്രിയ ഗോസ്റ്റ് കിച്ചൻ ശൈലിയിൽ റസ്റ്റോറന്റുകളും ആരംഭിക്കുന്നു

വൈറൽ ഭക്ഷണങ്ങൾ വിളമ്പാൻ യുഎസിൽ 300 ലൊക്കേഷനുകളിൽ TikTok Kitchens മാർച്ചിൽ ആരംഭിക്കാൻ പദ്ധതിയിടുന്നു

2022 അവസാനത്തോടെ റെസ്റ്റോറന്റുകളുടെ എണ്ണം 1,000 ആക്കാനാണ് ടിക് ടോക്കിന്റെ ശ്രമം

വെർച്വൽ ഡൈനിംഗ് കൺസെപ്റ്റ്സുമായി ചേർന്നാണ് ഡെലിവറി അധിഷ്ഠിത ഫുഡ് സർവീസ് ചെയിൻ ആരംഭിക്കുന്നത്

ഫിസിക്കൽ സ്റ്റോർ ഫ്രണ്ട് ഇല്ലാതെ ഡെലിവറി-ഓൺലി അല്ലെങ്കിൽ ഡ്രൈവ്-ത്രൂ ഓർഡറുകൾ നൽകുന്നതാണ് ഗോസ്റ്റ് കിച്ചൻ റെസ്റ്റോറന്റുകൾ

ടിക് ടോക്കിലെ പാചക വീഡിയോകളിലൂടെ സുപരിചിതങ്ങളായ വിഭവങ്ങളാണ് റസ്റ്റോറന്റിൽ വിളമ്പുക

TikTok-ലെ ഭക്ഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കമായ FoodTok വീഡിയോകൾ ഡിസംബർ വരെ 11.5 ബില്യണിലധികം വ്യൂസ് നേടിയിട്ടുണ്ട്

ടിക് ടോക്കിന് യുഎസിൽ പ്രതിമാസം ശരാശരി 130 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്

ജൂലൈയിൽ ലോകമെമ്പാടുമായി മൂന്ന് ബില്യൺ ഡൗൺലോഡുകൾ ടിക് ടോക്ക് മറികടന്നിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com