5G Signal റേഡിയേഷനിൽ നിന്ന് ആളുകളെ രക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ആഭരണങ്ങളും ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
5G Mobile നെറ്റ്‌വർക്കുകളിൽ നിന്ന് സംരംക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന നെക്ലേസുകളും അനുബന്ധ ഉപകരണങ്ങളും Radio Active ആണെന്ന് കണ്ടെത്തിയെന്ന് Netherlands
ഹാനികരമായ Ionizing Radiation പുറപ്പെടുവിക്കുന്ന 10 ഉൽപ്പന്നങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകിയത്
Bracelet, Necklace, Mask എന്നിങ്ങനെ നിരവധി ഉല്പന്നങ്ങളാണ് നെതർലൻഡ്സിലെ വിപണിയിലുളളത്
ദീർഘകാല ഉപയോഗം കൊണ്ട് ഹാനികരമാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് Dutch Authority For Nuclear Safety & Radiation Protection അഭ്യർത്ഥിച്ചു
5G നെറ്റ്‌വർക്കുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല
5G Mobile നെറ്റ്‌വർക്കുകൾ സുരക്ഷിതമാണെന്നും നിലവിലുള്ള 3G, 4G സിഗ്നലുകളിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യാസമില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു
Mobile നെറ്റ്‌വർക്കുകൾ DNIA നശിപ്പിക്കാത്ത Non Ionizing Radio തരംഗങ്ങളാണ് ഉപയോഗിക്കുന്നത്
5G-യിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന USB Stick UK-യിൽ വിൽപനക്ക് എത്തിയിരുന്നു
Anti-Radiation സ്റ്റിക്കറുകൾ ആമസോണിൽ വിറ്റിരുന്നു
Radio Active ആണെന്ന് തിരിച്ചറിഞ്ഞ ഉൽപ്പന്നങ്ങളുടെ പൂർണ്ണമായ List Dutch Authority വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു