കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത അഗ്രി ടെക് സ്റ്റാര്‍ട്ടപ്പായ ഫാം ഫ്രഷ് സോണില്‍ നിക്ഷേപം നടത്തി Yunus Social Business Fund
നോബെല്‍ സമ്മാന ജേതാവായ ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. മുഹമ്മദ് യൂനുസിന്‍റെ സംഘടനയാണിത്
നിക്ഷേപതുക എത്രയെന്ന് സ്റ്റാർട്ടപ്പ് വെളിപ്പെടുത്തിയിട്ടില്ല
ചെറുകിട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുകയും വിഷരഹിത കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പാണ് ഫാം ഫ്രഷ് സോൺ
YSB ഫണ്ടിൽ നിന്നുള്ള നിക്ഷേപം ഉപയോഗിച്ച് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും
2000 -ത്തോളം കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് സ്റ്റാർട്ടപ്പ് ചെയ്യുന്നത്
ദക്ഷിണേന്ത്യയിലെ 5 പ്രധാന നഗരങ്ങളിലാണ് ഈ ആപ്പിന്‍റെ സേവനം ലഭ്യമാകുന്നത്
2016-ൽ പ്രദീപ് പി എസ് ആണ് ഒരു അഗ്രിടെക് D2C സ്റ്റാർട്ടപ്പായി ഫാം ഫ്രഷ് സോൺ സ്ഥാപിച്ചത്
കോവിഡ് കാലത്ത് സ്റ്റാർട്ടപ്പിന് 400 ശതമാനം വളർച്ച നേടാനായെന്ന് പ്രദീപ് പി എസ് പറഞ്ഞു