Cloud Tail N.R Narayana Murthy-യുടെ സ്ഥാപനമായ Catamaran-ന്റെ ഓഹരി Amazon വാങ്ങുന്നു
N.R Narayan Murthyയുടെ നിക്ഷേപ സ്ഥാപനമായ Catamaranന് പ്രിയോൺ ബിസിനസ് സർവീസസിലുളള 76% ഓഹരിയാണ് Amazon വാങ്ങുന്നത്
Cloud Tail-ന്റെ മാതൃകമ്പനിയാണ് പ്രിയോൺ Business Services
പ്രിയോണിൽ ബാക്കിയുള്ള 24% ഓഹരികൾ ആമസോണിന്റെ കൈവശമായതിനാൽ ഫലത്തിൽ പ്രിയോൺ പൂർണമായും ആമസോണിന് സ്വന്തമാകും
ഇടപാടിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല
പ്രിയോൺ ഓഹരികൾ ഏറ്റെടുക്കുന്നത് Regulatory അനുമതികൾക്ക് വിധേയമാണെന്ന് ആമസോണും കാറ്റമരനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു
ഇക്കാര്യത്തിൽ Amazon കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി തേടിയതായും റിപ്പോർട്ടുകളുണ്ട്
ഒരു Market PLace Operator പ്ലാറ്റ്‌ഫോമിൽ വിൽപ്പനക്കാരനാകുന്നത് Indian നിയമങ്ങൾ വിലക്കുന്നതിനാൽ ആമസോണിന് സ്വന്തം പ്ലാറ്റ്‌ഫോമിൽ Cloudtail പ്രവർത്തിപ്പിക്കാൻ കഴിയില്ല
ക്ലൗഡ്ടെയിലിന്റെ Business മറ്റ് ഒന്നിലധികം വെണ്ടർമാർക്കിടയിൽ വിഭജിക്കാൻ ശ്രമിക്കുമെന്ന് Retail മേഖലയിലെ വൃത്തങ്ങൾ പറയുന്നു
2022 മെയ് മാസത്തിൽ പുതുക്കേണ്ടിയിരുന്ന 7 വർഷമായ പങ്കാളിത്തം അവസാനിപ്പിക്കാനുള്ള തീരുമാനം രണ്ട് കമ്പനികളും ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു
Amazon-ന്റെ പ്ലാറ്റ്‌ഫോമിൽ ഒരു ദശലക്ഷം വിൽപ്പനക്കാരുണ്ട്, ഈ വിൽപ്പനക്കാരെ ആമസോണിൽ എത്തിക്കുന്നതിൽ പ്രിയോൺ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്
2021 സാമ്പത്തിക വർഷത്തിൽ 16,600 കോടി രൂപ വരുമാനവുമായി Amazon India പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ വിൽപ്പനയാണ് ക്ലൗഡ്ടെയിൽ നടത്തിയത്