channeliam.com

ഓൺലൈൻ പേയ്‌മെന്റുകൾക്കായുള്ള പുതിയ Credit, Debit Card നിയമങ്ങൾ ജൂലൈ മുതൽ നടപ്പാക്കാൻ RBI തീരുമാനം. 2022 ജനുവരിയിൽ നിന്നും Tokenization നടപ്പാക്കുന്നത് ജൂലൈയിലേക്ക് മാറ്റി. പുതിയ മാറ്റങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും? വിശദാംശങ്ങൾ അറിയാം.

RBI Tokenization സമയപരിധി നീട്ടി. Credit/Debit Card Data സംഭരിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നേരത്തെ നിശ്ചയിച്ചിരുന്ന 2022 ജനുവരി 1 ന് പകരം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ടോക്കണൈസേഷൻ പെട്ടെന്ന് നടപ്പാക്കരുതെന്ന് നാസ്കോം ഉൾപ്പെെടയുളള വ്യവസായ സംഘടനകൾ RBI ആവശ്യപ്പെട്ടിരുന്നു. സമയപരിധിക്ക് തൊട്ടുമുമ്പ്, മർച്ചന്റ് പേയ്‌മെന്റ് അലയൻസ് ഓഫ് ഇന്ത്യയും അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷനും പുതിയ നിയമം നടപ്പാക്കുമ്പോഴുളള വെല്ലുവിളികൾ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടു. കാർഡ്-ഓൺ-ഫയൽ ഡാറ്റ സംഭരിക്കുന്നതിനുള്ള ടൈംലൈൻ 2022 ജൂൺ 30 വരെ നീട്ടാനും RBI തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഡാറ്റ നീക്കം ചെയ്യപ്പെടും. ഇടപാട് ട്രാക്ക് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് പരിമിതമായ ഡാറ്റ സംഭരിക്കാൻ കഴിയും. യഥാർത്ഥ കാർഡ് നമ്പറിന്റെ അവസാന നാല് അക്കങ്ങളും കാർഡ് ഇഷ്യൂ ചെയ്യുന്നയാളുടെ പേരും ഉൾപ്പെടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സംഭരിക്കാം.

പണമിടപാടുകൾക്കായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങൾ ചോരാതിരിക്കാനും ഡാറ്റ സുരക്ഷിതമായിരിക്കാനും വേണ്ടിയാണ് RBI പുതിയ ടോക്കണൈസേഷൻ സംവിധാനം നടപ്പാക്കുന്നത്. എല്ലാ വ്യാപാരികളോടും പേയ്‌മെന്റ് ഗേറ്റ്‌വേകളോടും സംഭരിച്ചിരിക്കുന്ന ഉപഭോക്തൃ ഡാറ്റ നീക്കം ചെയ്യാനും പകരം ഇടപാടുകൾ നടത്താൻ എൻക്രിപ്റ്റ് ചെയ്ത ടോക്കണുകൾ ഉപയോഗിക്കാനുമാണ് RBI നിർദ്ദേശം നൽകിയിട്ടുളളത്. ഡാറ്റ സുരക്ഷ വർധിപ്പിക്കാൻ വ്യാപാരികളെ അവരുടെ വെബ്‌സൈറ്റുകളിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്യാൻ അനുവദിക്കില്ലെന്ന് 2020 മാർച്ചിൽ തന്നെ ആർബിഐ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.

ഓൺലൈൻ ഇടപാടുകളിൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ ശേഖരിക്കപ്പെടാറുണ്ട്. കാര്‍ഡ് നമ്പര്‍, CVV, കാര്‍ഡിൻെറ കാലാവധി തുടങ്ങിയ വിവരങ്ങൾ ഇടപാടുകളിൽ ആവശ്യപ്പെടാറുണ്ട്. ടോക്കണൈസേഷൻ നിലവിൽ വരുമ്പോൾ യഥാർത്ഥ കാർഡ് വിശദാംശങ്ങൾ മാറ്റി പകരം ടോക്കൺ എന്ന് വിളിക്കുന്ന ഒരു കോഡ് ഇടപാടിന് ഉപയോഗിക്കുന്നു. കാര്‍ഡ് സേവനങ്ങൾ നൽകുന്ന കമ്പനികൾ തന്നെയാണ് ഈ കോഡ് രൂപീകരിക്കേണ്ടത്. ഇപ്പോൾ ഒരു തവണ കാര്‍ഡ് വിവരങ്ങൾ നൽകിയാൽ വീണ്ടും ഈ വിവരങ്ങൾ നൽകേണ്ടി വരാറില്ല. ഉപഭോക്താക്കളുടെ ഡാറ്റ സംഭരിക്കപ്പെടുന്നതിനാലാണിത്.
എന്നാൽ പുതിയ സംവിധാനം വരുമ്പോൾ കാര്‍ഡ് വിവരങ്ങൾക്ക് പകരം ഈ കോഡ് നൽകിയാൽ മതിയാകും. ഓരോ വെബ്സൈറ്റിലും ഒരു കാര്‍ഡിന് വ്യത്യസ്ത കോഡ് അല്ലെങ്കിൽ ടോക്കൺ ആയിരിക്കും. ഡാറ്റ ചോർച്ചയിൽ ഭയപ്പെടേണ്ടതില്ല. NPCI ആണ് ഈ സിസ്റ്റം ഏകോപിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കാർഡിനു പകരം ടോക്കൺ പേയ്മെന്റ് നടത്തുന്ന സമയത്ത് ഉപഭോക്താവിന്റെ അനുവാദം ആവശ്യമാണ്. OTP നൽകി ആണ് ഇടപാട് പൂർത്തിയാക്കുന്നത്. പുതിയ സംവിധാനം താൽപര്യമില്ലാത്തവർക്ക് ഓരോ തവണയും കാർഡ് വിവരങ്ങൾ നൽകി പേയ്മന്റ് നടത്താനും ഓപ്ഷനുണ്ടാകും. മറ്റൊരു വ്യാപാരിക്ക് അല്ലെങ്കിൽ മറ്റൊരു കാർഡിൽ നിന്ന് പണമടയ്ക്കുന്നതിന്, ടോക്കണൈസേഷൻ വീണ്ടും നടത്തണം.ഡെബിറ്റ്/ക്രെഡിറ്റ് കാർഡിന്റെ വിശദാംശങ്ങൾ ഒരു ടോക്കൺ രൂപത്തിൽ പങ്കിടുമ്പോൾ സൂരക്ഷാ ഭീഷണി കുറയുന്നുവെന്നതാണ് ഇതിന്റെ നേട്ടം. എന്തായാലും ടോക്കണൈസേഷൻ നടപ്പായാൽ ആമസോൺ, ഫ്ലിപ്കാർട്ട് പോലുളള വൻകിട കമ്പനികൾക്ക് ഉപയോക്തൃ ഡാറ്റ സംഭരിച്ച് വയ്ക്കാനാവില്ല എന്നതാണ് വസ്തുത.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com