അതിവേഗ ഇലക്ട്രിക് സ്‌കൂട്ടർ ഇലക്‌റ്റ ഇന്ത്യയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് ബ്രാൻഡായ വൺ-മോട്ടോ
നവംബറിൽ കമ്മ്യൂട്ടയും ബൈകയും ഇവിടെ അവതരിപ്പിച്ചതിന് ശേഷം വൺ-മോട്ടോയിൽ നിന്നുള്ള മൂന്നാമത്തെ അതിവേഗ സ്‌കൂട്ടറാണ് ഇലക്റ്റ
രണ്ട് ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇലക്‌റ്റ, മൂന്ന് വൺ-മോട്ടോ ഉൽപ്പന്നങ്ങളിലും ഏറ്റവും ചെലവേറിയതാണ്
ബൈകയുടെ വില 1.80 ലക്ഷം രൂപയും കമ്മ്യൂട്ടയുടെ വില 1.30 ലക്ഷം രൂപയുമാണ്
മൂന്ന് മോഡലുകൾക്കും ജിയോ-ഫെഞ്ചിംഗ്, ഐഒടി, ബ്ലൂടൂത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുന്ന വൺ ആപ്പിനുള്ള പിന്തുണ ലഭിക്കും
ഇലക്‌റ്റ ഇലക്ട്രിക് സ്‌കൂട്ടറിന് വേർപെടുത്താവുന്ന 72V, ലിഥിയം-അയൺ ബാറ്ററിയാണ്
നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ്ജ് ചെയ്യാനാകും,ഈ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുണ്ട്
രണ്ട് ചക്രങ്ങളിലും ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകളും ഓപ്ഷണൽ ക്രോം അപ്‌ഗ്രേഡുകളുമായാണ് ഇലക്റ്റ വരുന്നത്
മോട്ടോർ, കൺട്രോളർ, ബാറ്ററി എന്നിവയിൽ മൂന്ന് വർഷത്തെ വാറന്റി കമ്പനി നൽകുന്നു
Type above and press Enter to search. Press Esc to cancel.