channeliam.com

റിലയൻസിന്റെ നേതൃസ്ഥാനം മുകേഷ് അംബാനി ഒഴിയുമെന്ന് ബിസിനസ് ലോകത്ത് അഭ്യൂഹം

റിലയൻസ് ഇപ്പോൾ സുപ്രധാനമായ ഒരു നേതൃമാറ്റം വരുത്താനുള്ള പ്രക്രിയയിലാണെന്ന് റിലയൻസ് ഫാമിലി ഡേയിൽ മുകേഷ് അംബാനി

യുവതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുളള പ്രക്രിയ താനുൾപ്പെടെയുളള മുതിർന്നവർ ത്വരിതപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു

എല്ലാ മുതിര്‍ന്നവരും റിലയന്‍സിലെ ഉയര്‍ന്ന കഴിവുള്ള, അങ്ങേയറ്റം പ്രതിബദ്ധതയും അവിശ്വസനീയമാംവിധം വാഗ്ദാനവുമുള്ള യുവ പ്രതിഭകള്‍ക്കായി വഴിമാറേണ്ടതുണ്ടെന്ന് മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും ശക്തമായ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായി മാറുമെന്ന് മുകേഷ് അംബാനി കൂട്ടിച്ചേർത്തു

ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ മുകേഷ് അംബാനി പിന്തുടർച്ചാ പദ്ധതികളെക്കുറിച്ച് ഇതാദ്യമായാണ് സംസാരിക്കുന്നത്

നേതാക്കളെ മറികടക്കുന്ന ഒരു സംഘടനാ സംസ്‌കാരം റിലയൻസിൽ കെട്ടിപ്പടുക്കണമെന്ന് അംബാനി പറഞ്ഞു

വരും ദശകങ്ങളിൽ റിലയൻസിന്റെ ഭാവി വളർച്ചയ്ക്ക് അടിത്തറ പാകാനുള്ള സമയമാണിതെന്ന് മുകേഷ് അംബാനി പറഞ്ഞു

നിത- മുകേഷ് ദമ്പതികൾക്ക് ആകാശ്, ഇഷ, അനന്ത് എന്നിങ്ങനെ മൂന്ന് മക്കളാണുളളത്

തലമുറമാറ്റത്തെക്കുറിച്ചുള്ള അംബാനിയുടെ പരാമർശങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചില്ല

ക്ലീന്‍, ഗ്രീന്‍ എനര്‍ജി മേഖലയിലേക്കും റീട്ടെയില്‍, ടെലികോം ബിസിനസുകളിലേക്കും കടന്ന റിലയന്‍സ് വരുംവർഷങ്ങളിൽ വന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com