channeliam.com

ഇലക്ട്രിക് കാറുകളിലെ ബാറ്ററികളുടെ ചാർജിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്നതിനുള്ള പുതിയ രീതി ആവിഷ്കരിച്ച് ജാപ്പനീസ് ഗവേഷകർ

EV കളിലും സ്‌മാർട്ട്‌ഫോണുകളിലും ബാറ്ററി ചാർജിംഗ് വർധിപ്പിക്കാൻ കഴിയുന്ന കാർബൺ‌ അധിഷ്ഠിത ആനോഡ് ആണ് വികസിപ്പിച്ചത്

Japan Advanced Institute of Science and Technology യിലെ ഗവേഷകരാണ് കണ്ടുപിടുത്തതിന് പിന്നിൽ

ലിഥിയം-അയൺ ബാറ്ററികൾ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന ആനോഡുകളാണ് വികസിപ്പിച്ചത്

കാറുകൾക്കും സ്മാർട്ട്ഫോണുകൾക്കും ബാറ്ററി ഡ്യൂറബിലിറ്റി വർദ്ധിപ്പിക്കാൻ കാർബൺ‌ അധിഷ്ഠിത ആനോഡിന് കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു

3,000 ചാർജ്-ഡിസ്‌ചാർജ് സൈക്കിളുകൾക്ക് ശേഷവും, ഈ ബാറ്ററികൾക്ക് പ്രാരംഭ ശേഷിയുടെ 90 ശതമാനത്തോളം നിലനിർത്താൻ കഴിയുമെന്ന് ഡ്യൂറബിലിറ്റി പരിശോധന വെളിപ്പെടുത്തി

15 മിനിട്ടോ അതിൽ താഴെയോ ഉളള സമയത്തിനുളളിൽ കാർ ബാറ്ററികൾ ചാർജ്ജ് ചെയ്യാനാകുമെന്നാണ് ഗവേഷകർ പറയുന്നത്

ജപ്പാനിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന വിപുലമായിട്ടില്ല, കാറുകൾക്ക് ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യതയിലും പ്രശ്നമുണ്ട്

ചാർജ്ജിംഗ് ടൈം കുറവാകുന്നത് കൂടുതൽ ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് ആകർഷിക്കുമെന്നാണ് കരുതുന്നത്

നവംബറിൽ, യുഎസിൽ ഫോർഡിലെയും പർഡ്യൂ സർവകലാശാലയിലെയും ഗവേഷകർ ഇലക്ട്രിക് കാറുകൾക്കായി ഒരു പുതിയ ചാർജിംഗ് കേബിൾ വികസിപ്പിച്ചെടുത്തിരുന്നു

ഇവികൾ റീ-ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന നിലവിലെ സാങ്കേതികവിദ്യയേക്കാൾ ഈ കേബിൾ കൂടുതൽ പവർ നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com