2021 ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്

ഹ്യുണ്ടായിയെ പിന്തള്ളിയാണ് ടാറ്റ മോട്ടോഴ്‌സ് വിൽപനയിൽ രണ്ടാമതെത്തിയത്

കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര കാർ വിൽപ്പന 35,300 യൂണിറ്റായിരുന്നു

അതേസമയം ഹ്യൂണ്ടായ് ഇതേ കാലയളവിൽ 32,312 യൂണിറ്റുകൾ വിറ്റു

പ്രതിമാസ അടിസ്ഥാനത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയായിരുന്നു ഡിസംബറിൽ നടന്നത്, 2020നേക്കാൾ വിൽപ്പന 50 ശതമാനം വർധിച്ചു

ടാറ്റ മോട്ടോഴ്‌സിന്റെ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ പ്രധാനമായുളളത് SUV Nexon ആണ്

2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 99,002 യൂണിറ്റുകൾ വിറ്റു

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പനയാണ് കമ്പനി നേടിയത്

2021 കലണ്ടർ വർഷത്തിൽ കമ്പനി 3.31 ലക്ഷം യൂണിറ്റുകൾ വിറ്റു, ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയാണ്

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്കും മികച്ച വിൽപന നേടാനായി, കമ്പനി 2021 ഡിസംബറിൽ 2,215 യൂണിറ്റുകൾ വിറ്റഴിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version