channeliam.com

2021 ഡിസംബറിൽ India-യിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളായി Tata Motors.

Hyundai പിന്തള്ളിയാണ് Tata Motors വിൽപനയിൽ രണ്ടാമതെത്തിയത്.

കഴിഞ്ഞ മാസം Tata Motors-ന്റെ ആഭ്യന്തര Car വിൽപ്പന 35,300 യൂണിറ്റായിരുന്നു.

അതേസമയം Hyundai ഇതേ കാലയളവിൽ 32,312 യൂണിറ്റുകൾ വിറ്റു.

പ്രതിമാസ അടിസ്ഥാനത്തിൽ Tata Motors-ന്റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയായിരുന്നു ഡിസംബറിൽ നടന്നത്, 2020നേക്കാൾ വിൽപ്പന 50 ശതമാനം വർധിച്ചു.

Tata Motors-ന്റെ Indian വിപണിയിലെ വിൽപ്പനയിൽ പ്രധാനമായുളളത് SUV Nexon ആണ്.

2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ Tata Motors 99,002 യൂണിറ്റുകൾ വിറ്റു.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പനയാണ് കമ്പനി നേടിയത്.

2021 കലണ്ടർ വർഷത്തിൽ കമ്പനി 3.31 ലക്ഷം യൂണിറ്റുകൾ വിറ്റു, ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയാണ്.

Tata-യുടെ Electric വാഹനങ്ങൾക്കും മികച്ച വിൽപന നേടാനായി, കമ്പനി 2021 ഡിസംബറിൽ 2,215 യൂണിറ്റുകൾ വിറ്റഴിച്ചു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com