ഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽ
ഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് ഇടക്കാല ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അൽക്ക മിത്തലിനെ നിയമിച്ചു
2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആറ് മാസത്തെ കാലയളവ്, അല്ലെങ്കിൽ തസ്തികയിലേക്ക് ഒരു സ്ഥിരം നിയമനം ഉണ്ടാകുന്നത് വരെയാണ് നിയമനകാലാവധി
രാജ്യത്തെ ഏറ്റവും വലിയ എണ്ണ, വാതക പര്യവേക്ഷണ ഉൽപ്പാദന കമ്പനിയാണ് പൊതുമേഖലാ സ്ഥാപനമായ ONGC
വിരമിച്ച സുഭാഷ് കുമാറിന് പകരമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അൽക്ക മിത്തലിനെ നിയമിച്ചത്
ഒഎൻജിസിയിൽ എച്ച്ആർ വിഭാഗം ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു അൽക്ക മിത്തൽ
ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡിസിൽ ഡോക്ടറേറ്റും അൽക്ക മിത്തൽ നേടിയിട്ടുണ്ട്
1985-ൽ ഗ്രാജ്വേറ്റ് ട്രെയിനി ആയാണ് അൽക്ക മിത്തൽ ഒഎൻജിസിയിൽ പ്രവേശിക്കുന്നത്
2018 ൽ ഒഎൻജിസിയുടെ ബോർഡിൽ അംഗമാകുന്ന ആദ്യ വനിതയായിരുന്നു അൽക്ക മിത്തൽ
നേരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കമ്പനിയുടെ മേധാവിയായി 2014 ൽ നിഷി വസുദേവ നിയമിക്കപ്പെട്ടിരുന്നു
എന്നാൽ ഇന്ധനവും പ്രകൃതി വാതകവും ഉത്പാദനവും വിതരണവും നടത്തുന്ന പൊതുമേഖലാ കമ്പനിയുടെ തലപ്പത്ത് വനിതയെത്തുന്നത് ഇതാദ്യമാണ്
Type above and press Enter to search. Press Esc to cancel.