channeliam.com

സംരംഭകർക്ക് അവസരമൊരുക്കി SHE POWER 2.0
വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്ക്കിൽ നേടാൻ അവസരമൊരുക്കിയ SHE POWER രണ്ടാം എ‍ഡിഷൻ നിരവധി സംശയങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള വേദിയായി.സംരംഭകർക്ക് എന്തൊക്കെ ഡിജിറ്റൽ അറിവുകൾ വേണം. കേരളം സ്ത്രീ സംരംഭകർക്ക് പറ്റിയ ഇടമാണോ? സ്ത്രീകൾ ഒറ്റയ്ക്ക് തുടങ്ങിയാൽ സംരംഭം വിജയിക്കുമോ തുടങ്ങിയ വിഷയങ്ങളിൽ ആശയവിനിമയവും ചർച്ചയും നടന്നു

ഓൺലൈൻ-ഡിജിറ്റൽ വർക്ക്ഷോപ്പിന് നിരവധി പേരെത്തി
വനിതാ സംരംഭകർ, MSME, Startup ഫൗണ്ടേഴ്സ്, സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഡിജിറ്റൽ സ്കില്ലിംഗ് ലക്ഷ്യമിട്ടാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഷീപവർ രണ്ടാം എഡിഷൻ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നടന്നത്. ഓഫ്‌ലൈനും ഓൺലൈനുമായി നടന്ന പ്രോഗ്രാമിൽ ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.സൂം, യുട്യൂബ്, ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പതിനായിരങ്ങൾ പരിപാടിയുടെ തത്സമയം കാഴ്ചക്കാരായി.

ഫണ്ടിംഗ്, ഡിജിറ്റൽ സ്കിൽസ്, സർക്കാർ സഹായങ്ങൾ ചർച്ച ചെയ്തു
വൺമെന്റ് ഇ-മാർക്കറ്റ് പ്ലേസിനെ കുറിച്ചും സ്ത്രീ സംരംഭകർക്ക് ഏതൊക്കെ രീതിയിൽ അത് പ്രയോജനം ചെയ്യുമെന്നും ജെം ബിസിനസ് ഫെസിലറ്റേറ്ററായ മനീഷ് മോഹൻ ലളിതമായി വിശദീകരിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സംരംഭകത്വ പ്രോഗ്രാമുകളെ കുറിച്ചും സ്ത്രീ സംരംഭകർ കൂടുതലായി മുന്നോട്ട് വരേണ്ടതിനെ കുറിച്ചും മാനേജർ പി സുമിയും പ്രൊജക്റ്റ് ഡയറക്ടർ പിഎം റിയാസും Business Linkages & Incubation ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരനും വിവിധ സെഷനുകളിൽ വിശദമാക്കി.മൈ ട്രാവൽ മേറ്റ് എന്ന വിമൻ ഒൺലി ടൂർസ് ആൻഡ് ട്രാവൽസ് ഫൗണ്ടറായ ആമിന ഒരു സ്ത്രീ സംരംഭകയെന്ന നിലയിലുളള തന്റെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ നിരവധി പേർക്ക് അത് ആത്മവിശ്വാസം പകര‍ാൻ സഹായകരമായി.

ഷീപവർ നടന്നത് അമേരിക്കൻ ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ
വേൾഡ് ലേണിംഗ്, അലൂമ്നി ടൈസ് എന്നിവയുടെ സഹകരണത്തോടെയാണ് ഷീപവർ 2.0 നടന്നത്. ബ്രാഹ്മിൺസ് ഫുഡ് പ്രൊഡക്ട്സ് ആയിരുന്നു ടൈറ്റിൽ സ്പോൺസർ. ഹീൽ കോ സ്പോൺസറും, ചാനൽ അയാം ഡോട് കോം, കേരള സ്റ്റാർട്ടപ്പ് മിഷൻ, ടൈകേരള, Kozhikode UL സൈബർ പാർക്ക് എന്നിവർ ഷീപവറിൽ പങ്കാളികളുമായി.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com