ലണ്ടനിൽ ഒരു ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിംഗ് ഹബ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ടപ്പിന് ക്ഷണം
ഗെയിമിംഗ് സ്റ്റാർട്ടപ്പ് മൈക്രോഗ്രാവിറ്റിയെ ലണ്ടനിലെ മേയറുടെ ഓഫീസ് നിയമിച്ചു
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ രാഹുൽ ഭട്ടാചാര്യ അറിയിച്ചു
ഗുരുഗ്രാമിൽ മൈക്രോഗ്രാവിറ്റി സ്ഥാപിച്ച ഗെയിമിംഗ് ഹബ്ബിന് സമാനമായ ഹബ് സ്ഥാപിക്കുന്നതിനാണ് ക്ഷണം ലഭിച്ചത്
ജനുവരിയിൽ തന്നെ വർക്ക് ആരംഭിക്കുമെന്നും ജൂലൈയോടെ ലണ്ടനിൽ ഹബ്ബ് പ്രവർത്തനക്ഷമമാകുമെന്നും രാഹുൽ ഭട്ടാചാര്യ പറഞ്ഞു
മൈക്രോഗ്രാവിറ്റി ഫിസിക്കൽ ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിംഗ് മേഖലകൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ്
ആഗോളതലത്തിൽ AR/VR ഗെയിമിംഗ് സെക്ടർ വരും വർഷങ്ങളിൽ വൻ വളർച്ച നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്
2019ൽ ആഗോള VR ഗെയിമിംഗ് വിപണിയിൽ നിന്നുള്ള വരുമാനം 12 ബില്യൺ ഡോളറാണെന്നും ഈ കണക്ക് അഞ്ച് വർഷത്തിനുള്ളിൽ 30%ഉയരുമെന്നുമാണ് വിലയിരുത്തൽ
Type above and press Enter to search. Press Esc to cancel.